ബ്ലാക്‌ബെറി Z 30 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 39990

Posted By:

ബ്ലാക്‌ബെറിയുടെ പുതിയ സ്മാര്‍ട്‌ഫോണായ ബ്ലാക്‌ബെറി Z 30 ഇന്ത്യയിലും ലോഞ്ച് ചെയ്തു. 39990 രൂപയാണ് വില. ബ്ലാക്‌ബെറി 10 ഒ.എസ് ഉള്ള Z 30 ആഗോളതലത്തില്‍ കഴിഞ്ഞമാസമാണ് ലോഞ്ച് ചെയ്തത്്.

അതോടൊപ്പം പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ബി.ബി. 10.2 അടുത്ത ആഴ്ച മുതല്‍ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു. ബി.ബി. 10-ന്റെ അപ്‌ഡേറ്റഡ് വേര്‍ഷനായ ബി.ബി. 10.2, ബ്ലാക്‌ബെറി Q5, Q10, Z10 എന്നി ഫോണുകളില്‍ ലഭ്യമാവും.

ബ്ലാക്‌ബെറി സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ബ്ലാക്‌ബെറി Z30-യുടെ പ്രത്യേകതകള്‍

720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 1.7 GHz സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊ പ്രൊസസര്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട് എന്നിവയോടൊപ്പം 8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 2 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്്

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

2880 mAh റിമൂവബിള്‍ ബാറ്ററിയാണ് ഫോണിനുള്ളത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സാഹോളിക് ഇപ്പോള്‍തന്നെ ബ്ലാക്‌ബെറി Z30 ലിസ്റ്റ് ചെയ്തിട്ടുണ്ട്. റീട്ടെയ്ല്‍ സ്‌റ്റോറുകളിലും താമസിയാതെ എത്തുമെന്നാണ് കരുതുന്നത്.

അടുത്തമാസം ഒന്നിന് ലോഞ്ച് ചെയ്യാനിരിക്കുന്ന ആപ്പിള്‍ ഐ ഫോണ്‍ 5 എസ് ഉള്‍പ്പെടെയുള്ള ഫോണുകളുമായാണ് Z 30 മത്സരിക്കേണ്ടി വരിക.

ബ്ലാക്‌ബെറി Z 30-യുടെ കൂടുതല്‍ പ്രത്യേകതകള്‍ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെയുള്ള ഫോണിന്റെ സ്‌ക്രീന്‍ റെസല്യൂഷന്‍ 720-1280 പിക്‌സല്‍ ആണ്. ബി.ബി.എം വീഡിയോ ചാറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് സ്‌ക്രീന്‍ അനുയോജ്യമാണ്.

 

#2

ബിസിനസ് സംബന്ധമായോ ജോലി സംബന്ധമായോ പ്രസന്റേഷനുകള്‍ നടത്തണമെങ്കില്‍ ബ്ലാക്‌ബെറി Z10 വലിയ സ്‌ക്രീനുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. മൈക്രോ HDMI കേബിള്‍ വഴിയോ വയര്‍ലസ് ആയോ ഇത് സാധ്യമാക്കാം.

 

#3

Z 30-യിലുള്ള ബ്ലാക്‌ബെറി ബ്രൗസര്‍ അതിവേഗ ബ്രൗസിംഗ് സാധ്യമാക്കും. കൂടാതെ ഓണ്‍ലൈന്‍ റീഡിംഗ് സൗകര്യപ്രദമാക്കാന്‍ റീഡര്‍ മോഡും ഫോണിലുണ്ട്.

 

#4

സൗകര്യപ്രദമായി ടൈപ് ചെയ്യാന്‍ സഹായിക്കുന്ന വിധത്തിലുള്ളതാണ് ബ്ലാക്‌ബെറി ടച്ച് സ്‌ക്രീന്‍ കീപാഡ്. അക്ഷരങ്ങള്‍ ടൈപ് ചെയ്യുമ്പോള്‍ സമാനമായ വാക്കുകള്‍ ബ്രൗസറില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

 

#5

കുറഞ്ഞ നെറ്റ്‌വര്‍ക് കവറേജ് ഉള്ള സ്ഥലങ്ങളില്‍ പോലും ശക്തിയുള്ള സിഗ്നലുകള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് ബ്ലാക്‌ബെറി പാരടെക് ആന്റിന. കുറഞ്ഞ സിഗ്നല്‍ സ്‌ട്രെംഗ്ത് ഉള്ള സ്ഥലങ്ങളില്‍ ഇത് തനിയെ പ്രവര്‍ത്തിക്കും.

 

#6

2880 mAh ബാറ്ററി 25 മണിക്കൂര്‍ സംസാര സമയം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ബ്ലാക്‌ബെറി Z 30 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 39990

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot