ബ്ലാക്‌ബെറി Z3 എന്‍ട്രിലെവല്‍ സ്മാര്‍ട്‌ഫോണ്‍ ഉടന്‍

Posted By:

ബ്ലാക്‌ബെറി അടുത്തകാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് ബി.ബി.എം. ആപ്ലിക്കേഷനിലൂശടയാണ്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകള്‍ക്കായി അവതരിപ്പിച്ച ബ്ലാക്‌ബെറി മെസഞ്ചര്‍ മികച്ച പ്രതികരണമാണ് നല്‍കിയത്. അതോടൊപ്പം തകര്‍ന്നുകൊണ്ടിരിക്കുന്ന കമ്പനിക്ക് അല്‍പം ആശ്വാസവും ആയി ഇത്.

ബ്ലാക്‌ബെറി Z3 എന്‍ട്രിലെവല്‍ സ്മാര്‍ട്‌ഫോണ്‍ ഉടന്‍

ഇപ്പോള്‍ നഷ്ടത്തില്‍ നിന്ന് എങ്ങനെയെങ്കിലും കരകയറാനുള്ള അവസാന ശ്രമത്തിലാണ് ഈ കനേഡിയന്‍ കമ്പനി. അതിന്റെ ഭാഗമായി വിലകുറഞ്ഞ സ്മാര്‍ട്‌ഫോണുകള്‍ ഇറക്കുകയാണ്. നേരത്തെ കോപി എന്ന പേരില്‍ താഴ്ന്ന ശ്രേണിയില്‍ പെട്ട ഒരു സ്മാര്‍ട്‌ഫോണ്‍ ബ്ലാക്‌ബെറി പുറത്തിറക്കുന്നതായി വാര്‍ത്തകളും വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ അറിയുന്നത് ബ്ലാക്‌ബെറി Z3 എന്ന പേരില്‍ എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണ്‍ കമ്പനി ഉടന്‍ ലോഞ്ച് ചെയ്യാന്‍ പോവുകയാണ്. ഇന്തോനേഷ്യയില്‍ വച്ചായിരിക്കും ലോഞ്ചിംഗ് എന്നും ബ്ലാക്‌ബെറി സി.ഇ.ഒ ജോണ്‍ ചെന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ ഫോണ്‍ നിര്‍മിക്കുന്നത് കോണ്‍ട്രാക്റ്റ് നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ ആണ്. സോഫ്റ്റ്‌വെയര്‍ മാത്രമാണ് ബ്ലാക്‌ബെറി നല്‍കുന്നത്. ഒപ്പം മാര്‍ക്കറ്റിംഗും.

ബ്ലാക്‌ബെറി Z3-യുടെ പ്രത്യേകതകള്‍

5 ഇഞ്ച് സ്‌ക്രീന്‍, 540-960 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഫോണിലുണ്ടാവുക. 200 ഡോളര്‍ (12,015 രൂപ) ആയിരിക്കും വില. ഫോണിന്റെ സാങ്കേതികമായ മറ്റു വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot