ബ്ലാക്‌ബെറി Z3 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍; 5 പ്രത്യേകതകള്‍
ബ്ലാക്‌ബെറി ഏതാനും ദിവസം മുമ്പാണ് Z3 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഇപ്പോള്‍ ഫോണിനായി മൊബൈല്‍ സ്‌റ്റോര്‍, ഫ് ളിപ്കാര്‍ട് തുടങ്ങിയ ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പ്രീ ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങി. 15,990 രൂപയാണ് വില.
ഫ് ളിപ്കാര്‍ട്ടിലും മൊബൈല്‍ സ്‌റ്റോറിലും പ്രീ ഓര്‍ഡര്‍ നലകുമ്പോള്‍ 1000 രൂപയുടെ ഡിസ്‌കൗണ്ട് വൗച്ചര്‍ ലഭിക്കും. അതായത് 14,990 രൂപയ്ക്ക് ഫോണ്‍ ലഭിക്കും.
5 ഇഞ്ച് QHD ഡിസ്‌പ്ലെ, 960-540 പിക്‌സല്‍ റെസല്യൂഷന്‍, ബ്ലാക്‌ബെറി 10.2.1 ഒ.എസ്, 1.2 GHz ഡ്യുവല്‍ കോര്‍ ക്വാള്‍മകാം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, 5 എം.പി ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 1.1 എം.പി ഫ്രണ്ട് ക്യാമറ, 8 ജി.ബി ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, 2500 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.
ഇനി ഫോണിന്റെ 5 പ്രധാന ഫീച്ചറുകള്‍ നോക്കാം.

#1
ബ്ലാക്‌ബെറിയുടെ പ്രശസ്തമായ ചാറ്റിംഗ് ആപ്ലിക്കേഷനായ ബി.ബി.എം. ആണ് ഫോണിന്റെ ആകര്‍ഷണങ്ങളിലൊന്ന്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളില്‍ ബി.ബി.എം. ലഭ്യമാക്കിയതോടെ ആപ്ലിക്കേഷന്‍ ഏറെ സഹായകരമായി.

#2
മെസേജുകള്‍ ഉള്‍ക്കൊള്ളുന്ന ബ്ലാക് ബെറി ഹബ് വളരെ വേഗത്തില്‍ ആക്‌സസ് ചെയ്യാമെന്നതാണ് Z3 യുടെ മറ്റൊരു ഗുണം. മറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിനിടെ ഒറ്റ സൈ്വപില്‍ ബ്ലാക്‌ബെറി ഹബില്‍ എത്താം. പ്രധാനപ്പെട്ട മെസേജുകള്‍ വേര്‍തിരിക്കുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്.

#3
ബ്ലാക്‌ബെറി 10 ഒ.എസിലെ ബ്രൗസര്‍ ഏറെ പരിഷ്‌കരിച്ചാണ് Z3 യില്‍ അവതരിപ്പിച്ചിരിക്കുന്നത്. പേജുകള്‍ വേഗത്തില്‍ ലോഡ് ആവുന്നതിനു പുറമെ സുഖകരമായ വായനയ്ക്കും ഷെയറിംഗിനും ഏറെ സഹായകരമാണ് ബ്രൗസര്‍.

#4
ബ്ലാക്‌ബെറി Z3 കീബോഡില്‍ ടൈപിംഗ് വളരെ എളുപ്പമാണ്. അക്ഷരങ്ങള്‍ ടൈപ് ചെയ്ത് തുടങ്ങുമ്പോള്‍ തന്നെ സമാനമായ വാക്കുകള്‍ പ്രത്യക്ഷപ്പെടും. അതില്‍ നിന്ന് ആവശ്യമുള്ള വാക്ക് തെരഞ്ഞെടുക്കാം.

#5
മറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ടെക്‌സ്റ്റ് മെസേജോ ഇ മെയിലോ വരികയാണെങ്കില്‍ അതിന്റെ പ്രിവ്യു സ്‌ക്രീനില്‍ തെളിയും. അതായത് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യാതെതന്നെ മെസേജുകളും മെയിലുകളും വായിക്കാന്‍ കഴിയും.


Click it and Unblock the Notifications