ബ്ലാക്‌ബെറി Z3; പുതുമകള്‍ അവകാശപ്പെടാനില്ലാത്ത മികച്ച ഫോണ്‍

Posted By:

ഒരുകാലത്ത് ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളുടെ അവസാന വാക്കായിരുന്നു ബ്ലാക്‌ബെറി. എന്നാല്‍ ആപ്പിളും സാംസങ്ങും ഈ മേഘലയിലേക്ക് കടന്നതോടെ ബ്ലാക്‌ബെറിയുടെ നിറംമങ്ങി. ഇപ്പോള്‍ നിലനില്‍പിനുള്ള പോരാട്ടത്തിലാണ് അവര്‍.

തകര്‍ച്ചയിലാണെങ്കിലും ബ്ലാക്‌ബെറി പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. ഒരങ്കത്തിനു കൂടി ബാല്യമുണ്ടെന്നു തെളിയിച്ചുകൊണ്ടാണ് പുതിയ ഹാന്‍ഡ്‌സെറ്റായ ബ്ലാക്‌ബെറി Z3 അവര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

15,990 രൂപ വിലവരുന്ന ഫോണ്‍ സമാന ശ്രേണിയിലുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളെക്കാള്‍ മികച്ചതാണ്. ഇന്ത്യയുള്‍പ്പെടെ ബ്ലാക്ശബറിക്ക് ഇപ്പോഴും സ്വീകാര്യതയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കളെ ഉദ്ദേശിച്ചാണ് ഈ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

ബ്ലാക്‌ബെറി 10.2 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ജൂലൈ 2 മുതല്‍ വിപണിയില്‍ ലഭ്യമാവും. പുതുമകളൊന്നും അവകാശപ്പെടാനില്ല എന്നതുമാത്രമാണ് ബ്ലാക്‌ബെറി Z3 യുടെ കുറവ്.

ലോഞ്ചിംഗ് ചടങ്ങില്‍ വച്ച് ബ്ലാക്‌ബെറി Z3 സ്മാര്‍ട്‌ഫോണ്‍ അല്‍പം സമയം ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോണിനെകുറിച്ചുള്ള വിലയിരുത്തല്‍ ചുവടെ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മുന്‍പിറങ്ങിയ ബ്ലാക്‌ബെറി Z10, Z30 എന്നിവയില്‍ നിന്ന് വ്യത്യസ്തമായ ഡിസൈന്‍ ആണ് ബ്ലാക്‌ബെറി Z3 ക്കുള്ളത്. പ്‌ലാസ്റ്റിക് ബോഡിയാണെങ്കിലും കാഴ്ചയ്ക്ക് മനോഹരമാണ്. ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കുന്ന ഫോ്കസ്‌കോണ്‍ എന്ന കമ്പനിയാണ് Z3 യുടെ നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്.
ഫോണിന്റെ ിടതുഭാഗത്താണ് സിംകാര്‍ഡ്, മൈക്രോ എസ്.ഡി കാര്‍ഡ് എന്നിവയ്ക്കുള്ള പോര്‍ടുകള്‍. വലതുഭാഗത്ത് പവര്‍ ബട്ടണും വോള്യം ബട്ടണുമുണ്ട്. നോണ്‍ റിമൂവബിള്‍ ബാറ്ററിയായതിനാല്‍ ബാക്പാനല്‍ അഴിക്കാന്‍ സാധിക്കില്ല.

 

960-540 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഡിസ്‌പ്ലെയാണ് Z3 ക്കുള്ളത്. അത്രമികച്ചതല്ലെങ്കിലും വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ തരക്കേടില്ല. കളര്‍, വ്യൂവിംഗ് ആംഗിള്‍, കോണ്‍ട്രാസ്റ്റ് എന്നിവ മികച്ചതാണ്.

 

ബ്ലാക്‌ബെറി 10.2 ഒ.എസ് ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്‍പത്തെ ഒ.എസുകളെ അപേക്ഷിച്ച് അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഡിസൈനില്‍ മാറ്റമില്ല. അണ്‍ലോക് ചെയ്യുന്നതിന് Z10 ലേതുപോലെ താഴെ നിന്ന് മുകളിലേക്ക് സ്ലൈഡ് ചെയ്യണം. യൂസര്‍ ഇന്റര്‍ഫേസിലും പ്രകടമായ വ്യത്യാസങ്ങളില്ല.
അതേസമയം ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആപ്ലിക്കേഷനുകളുടെ എണ്ണം തീരെ കുറവാണ് എന്നത് ഒ.എസിന്റെ ന്യൂനതയാണ്.

 

ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 MSM8230 ഡ്യുവല്‍ കോര്‍ പ്രൊസസറും 2 കോര്‍ടെക്‌സ് A7 ചിപ്‌സെറ്റുമാണ് ഉള്ളത്. 1.5 ജി.ബി. ആണ് റാം. ശരാശരിക്കും മുകളില്‍ ആണ് ഇത്. മാത്രമല്ല, ഉപയോഗിക്കുമ്പോള്‍ ഫോണ്‍ സ്ലോ ആവുകയോ ഹാംഗ് ആവുകയോ ചെയ്യില്ല. 8 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വികസിപ്പിക്കാം.

 

വളരെ എളുപ്പത്തില്‍ തുറക്കാന്‍ കഴിയുന്ന ക്യാമറ ആപ്ലിക്കേഷനാണ് ബ്ലാക്‌ബെറി Z3 യില്‍ ഉള്ളത്. പിന്‍വശത്ത് 5 എം.പി ഓട്ടോ ഫോക്കസ് ക്യാമറയാണ്. ഗ്രൂപ് ഫോട്ടോകള്‍ എടുക്കുന്നതിനായി ടൈംഷിഫ്റ്റ് സംവിധാനമുണ്ട്. ക്ലിക് ചെയ്യുമ്പോള്‍ ഒന്നിലധികം ഫോട്ടോകള്‍ എടുക്കുകയും അതില്‍ നിന്ന് മികച്ചത് തെരഞ്ഞെടുക്കാനുമുള്ള സംവിധാനമാണ് ഇത്. കൂടാതെ 720 പിക്‌സല്‍ HD വീഡിയോയും ഷൂട് ചെയ്യാം. എങ്കിലും സമാന വിലയിലുള്ള മറ്റു ഫോണുകളുമായി താരതമ്യം ചെയ്താല്‍ ക്യാമറ അത്ര മികച്ചതല്ല.
മുന്‍വശത്ത് 1.1 എം.പി ക്യാമറയാണ് ഉള്ളത്. വീഡിയോ കോളിംഗിന് ഇത് സഹായകമാണ്.

 

2500 mAh ബാറ്ററിയാണ് ബ്ലാക്‌ബെറി Z3 യില്‍ ഉപയോഗിച്ചിരിക്കുന്നത്. 15 മിണക്കൂര്‍ സംസാരസമയമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ബാറ്ററിയും അത്ര മോശമല്ല.

 

ബ്ലാക്‌ബെറിയുടെ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണായ Z10 ന്റെ ചെറിയപതിപ്പ് എന്നു വേണമെങ്കില്‍ Z3 യെ വിശേഷിപ്പിക്കാം. സമാന വിലയിലുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളുമായി താരതമ്യം ചെയ്താല്‍ മോശമല്ലതാനും. എങ്കിലും ബ്ലാക്‌ബെറിയില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിക്കുന്ന അത്ഭുതങ്ങളൊന്നും ഈ ഫോണിലില്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

<center><iframe width="100%" height="360" src="//www.youtube.com/embed/L2C-9yB17xQ?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot