ബ്ലാക്‌ബെറി Z3 ജക്കാര്‍ത്ത എഡിഷന്‍ ലോഞ്ച് ചെയ്തു

Posted By:

ഇന്തോനേഷ്യന്‍ വിപണിക്കുവേണ്ടി രൂപകല്‍പന ചെയ്ത ബ്ലാക്‌ബെറിയുടെ പുതിയ ഫോണായ Z3 ലോഞ്ച് ചെയ്തു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു ലോഞ്ചിംഗ്. മെയ് 15 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാവും. ഏകദേശം 11,434 രൂപയാണ് ഫോണിന്റെ വില. എന്നാല്‍ ഇന്തോനേഷ്യ ഒഴികെയുള്ള രാജ്യങ്ങളില്‍ ഫോണ്‍ ലഭ്യമാവില്ല.

ബ്ലാക്‌ബെറി Z3 ജക്കാര്‍ത്ത എഡിഷന്‍ ലോഞ്ച് ചെയ്തു

ബ്ലാക്‌ബെറി Z3 ജക്കാര്‍ത്ത എഡിഷന്റെ പ്രത്യേകതകള്‍

540-960 പിക്‌സല്‍ റെസല്യൂഷനുള്ള 5 ഇഞ്ച് qHD ഡിസ്‌പ്ലെ, 1.2 Ghz ക്വാള്‍കോം MSM8230 ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, ബ്ലാക്‌ബെറി 10.2 ഒ.എസ്, 5 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 1.1 എം.പി. ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 323 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി.

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ ജി.പി.ആര്‍.എസ്, EDGE, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, 3 ജി എന്നിവ സപ്പോര്‍ട് ചെയ്യും. 2500 mAh നോണ്‍ റിമൂവബിള്‍ ബാറ്ററി 15.5 മണിക്കൂര്‍ സംസാര സമയവും 16 ദിവസം സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കും. 84 മണിക്കൂര്‍ ഓഡിയോ പ്ലേ ബാക്കും 10 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും ഉണ്ടാവും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot