ബ്ലാക്‌ബെറി Z3 Vs ബ്ലാക്‌ബെറി Z10; ഏതാണ്് മികച്ചത്

Posted By:

ബ്ലാക്‌ബെറി അടുത്തിടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത സ്മാര്‍ട്‌ഫോണാണ് Z3. സമീപകാലത്ത് പുറത്തിറങ്ങിയ, സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയിലുള്ള ബ്ലാക്‌ബെറി ഫോണ്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. 15,999 രൂപയാണ് ഫോണിന്റെ വില.

നേരത്തെ ലോഞ്ച് ചെയ്ത ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണായ ബ്ലാക്‌ബെറി Z10-ന്റെ ചെറിയ പതിപ്പാണ് വാസ്തവത്തില്‍ Z3. Z10 ഇറങ്ങുമ്പോള്‍ 40,000 രൂപയിലധികമായിരുന്നു വില. എന്നാല്‍ വിപണിയില്‍ വേണ്ടത്ര പ്രതികരണം ലഭിക്കാതിരുന്നതോടെ 17,000 രൂപവരെയായി വിലകുറച്ചു.

അതുകൊണ്ടുതന്നെ Z3-ക്ക് ഏറ്റവും വലിയ വെല്ലുവിളി Z10 തന്നെയാണ്. രണ്ടുഫോണുകളും വിലയ്ക്കനുസരിച്ച് സാങ്കേതികമായി ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. എനതായാലും ബ്ലാക്‌ബെറി Z3-യും ബ്ലാക്‌ബെറി Z10 -ഉം തമ്മില്‍ ഒരു താരതമ്യം നടത്തുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രണ്ട് ഫോണുകളും ബ്ലാക്‌ബെറി 10 ഒ.എസില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ Z3 -യില്‍ ബി.ബി. 10 ഒ.എസിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റായ BB 10.2.1 ആണ് ഉള്ളത്.

 

സ്‌ക്രീന്‍ സൈസ് പരിശോധിച്ചാല്‍ ബ്ലാക്‌ബെറി Z3-ക്ക് 5 ഇഞ്ചും ബ്ലാക്‌ബെറി Z10-ന് 4.2 ഇഞ്ചുമാണ് ഉള്ളത്. എന്നാല്‍ റെസല്യൂഷന്‍ കൂടുതല്‍ Z10-നാണ്. 768-1280 പിക്‌സല്‍. Z3 -ക്കാവുട്ടെ 540-960 പിക്‌സല്‍ റെസല്യൂഷനാണ് ഉള്ളത്. എങ്കിലും ഇത് കാര്യമായ വ്യത്യാസം ഉണ്ടാക്കില്ല.

 

ക്യാമറയുടെ കാര്യത്തില്‍ Z10 തന്നെയാണ് മികച്ചു നിലക്കുന്നത്. ബ്ലാക്‌ബെറി Z3-യില്‍ LED ഫ് ളാഷോടു കൂടിയ 5 എം.പി ഓട്ടോ ഫോക്കസ് പ്രൈമറി ക്യാമറയും 1.1 എം.പി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. 2592-1944 പിക്‌സല്‍ റെസല്യൂഷനുള്ള ചിത്രങ്ങള്‍ ലഭിക്കും.
ബ്ലാക്‌ബെറി Z10-നില്‍ ആവട്ടെ LED ഫ് ളാഷോടു കൂടിയ 8 എം.പി ഓട്ടോഫോക്കസ് പ്രൈമറി ക്യാമറയും 2 എം.പി സെക്കന്‍ഡറി ക്യാമയുമാണ്.

 

രണ്ടു ഫോണുകളുടെയും പ്രൊസസര്‍ ഏകദേശം ഒരുപോലെയാണ്. Z3-യില്‍ 1.2 GHz ഡ്യുവല്‍ കോര്‍ ക്രെയ്റ്റ് 200 പ്രൊസസറും Z10-നില്‍ 1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസറുമാണ് ഉള്ളത്.

 

ബ്ലാക്‌ബെറി Z3-യില്‍ 1.5 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിങ്ങനെയാണ് ഉള്ളത്.
Z10-നിലാവട്ടെ 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി എകസ്പാന്‍ഡബിള്‍ മെമ്മറി. അതായത് Z10-ബഹുദൂരം മുന്നിലാണ്.

 

Z3-യില്‍ 2500 mAh ബാറ്ററിയും Z10-നില്‍ 1800 mAh ബാറ്ററിയുമാണ്. Z3 യാണ് ഇക്കാര്യത്തില്‍ മുന്നില്‍.

 

Z3 -ക്ക് 15,999 രൂപയാണ് ഔദ്യോഗിക വില. Z10 -നാവട്ടെ 16,419 രൂപ. 420 രൂപയുടെ വ്യത്യാസം മാത്രമാണ് രണ്ട് ഫോണുകളും തമ്മിലുള്ളത്.

 

റാം, ഇന്റേണല്‍ മെമ്മറി, എക്‌സ്പാന്‍ഡബിള്‍ മെമ്മറി ക്യാമറ തുടങ്ങിയവ എടുത്താല്‍ ബ്ലാക്‌ബെറി Z10 തന്നെതാണ് മികച്ചത്. അതേസമയം ഏറ്റവും അപ്‌ഡേറ്റഡായ ഒ.എസ് ആണ് ഉള്ളതെന്ന പ്രത്യേകത Z3 -ക്കുമുണ്ട്. വിലയില്‍ രണ്ടുഫോണുകളും തമ്മില്‍ കാര്യമായ വ്യത്യാസം ഇല്ലതാനും. ഈ സാഹചര്യത്തില്‍ ബ്ലാക്‌ബെറി Z10- തന്നെയാണ് കൂടുതല്‍ മികച്ചത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot