ബ്ലാക്‌ബെറി Z30 സ്മാര്‍ട്‌ഫോണന് വിലകുറച്ചു; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

ബ്ലാക്‌ബെറി ഏതുവിധേനയും വിപണിയില്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത Z10 സ്മാര്‍ട്‌ഫോണിന് അടുത്തിടെ 60 ശതമാനത്തോളം വിലകുറച്ചിരുന്നു. തുടര്‍ന്ന് ഫോണിന് വന്‍ ഡിമാന്‍ഡ് ഉണ്ടാവുകയും ചെയ്തു.

ഇപ്പോള്‍ അതേ പാത പിന്‍തുടര്‍ന്ന് മറ്റൊരു ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണായ Z30 -ക്കും ബ്ലാക്‌ബെറി വില കുറച്ചു. ലോഞ്ച് ചെയ്യുമ്പോള്‍ 39,999 രൂപയുണ്ടായിരുന്ന ഫോണിന് 5000 രൂപയാണ് കുറച്ചിരിക്കുന്നത്. നിലവില്‍ 34,990 രൂപയ്ക്കാണ് ഫോണ്‍ വില്‍ക്കുന്നത്.

കമ്പനിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് വില കുറച്ചതെന്ന് കമ്പനി അറിയിച്ചു. 60 ദിവസത്തേക്ക് മാത്രമാണ് ഓഫര്‍. നിലവില്‍ ബ്ലാക്‌ബെറി Z10 ലഭ്യമാവുന്ന 10 ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു. അതിനു മുമ്പായി ഫോണിശന്റ പ്രത്യേകതകള്‍ നോക്കാം.

5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 1280-720 പിക്‌സല്‍ റെസല്യൂഷന്‍, 1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 2 ജി.ബി റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 8 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ.

2880 mAh ബാറ്ററിയുള്ള ബ്ലാക്‌ബെറി Z30 4 ജി/ LTE, 3 ജി, വൈ-ഫൈ, NFC, ബ്ലുടൂത്ത്, ജി.പി.എസ് എന്നിവ സപ്പോര്‍ട് ചെയ്യും. ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot