ലോകത്തിലെ ഏറ്റവും സുരക്ഷിത സ്മാര്‍ട്ട്‌ഫോണ്‍ ബ്ലാക്ക്‌ഫോണ്‍ 2 ആകുമോ...!

ഹാക്കര്‍മാരും സൈബര്‍ ക്രിമിനലുകളും പുതിയ അടവുകളുമായി എത്തുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ഒരു ഫോണ്‍ എത്തി.

ലോകത്തിലെ ഏറ്റവും സുരക്ഷിത സ്മാര്‍ട്ട്‌ഫോണ്‍ ബ്ലാക്ക്‌ഫോണ്‍ 2 ആകുമോ..!

ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച ബ്ലാക്ക്‌ഫോണ്‍ 2 ആണ് ഹാക്കര്‍മാരില്‍ നിന്ന് പരിപൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നത്. സൈലന്റ് സര്‍ക്കിള്‍ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍.

ലോകത്തിലെ ഏറ്റവും സുരക്ഷിത സ്മാര്‍ട്ട്‌ഫോണ്‍ ബ്ലാക്ക്‌ഫോണ്‍ 2 ആകുമോ..!

5 ഇഞ്ച് ഐപിഎസ് സ്‌ക്രീനാണ് ഫോണിനുളളത്. 64 ബിറ്റ് ഒക്ടോകോര്‍ പ്രൊസസ്സറില്‍ മൂന്ന് ജിബി റാം കൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ കസ്റ്റമൈസ്ഡ് പതിപ്പായ പ്രൈവറ്റ്‌ ഒഎസ് 1.1 എന്ന ഓപറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടെത്തുലുകള്‍ ഇതാ...!

സാധാരണ ആന്‍ഡ്രോയിഡ് പോലെ അപ്‌ഡേഷന്‍ നടക്കുമെങ്കിലും ഈ ഒഎസില്‍ സുരക്ഷാസംവിധാനങ്ങള്‍ കടുത്തതാണ്. എന്‍ക്രിപ്റ്റഡ് മാതൃകയിലുള്ള കോളുകളും ഇ മെയിലുകളുമാണ് ഫോണിലേക്ക് എത്തുക. അനോണിമസ് വൈഫൈ, അനോണിമസ് ക്ലൗഡ് സൗകര്യം എന്നിവയും ഫോണിനൊപ്പം ലഭിക്കും.

ലോകത്തിലെ ഏറ്റവും സുരക്ഷിത സ്മാര്‍ട്ട്‌ഫോണ്‍ ബ്ലാക്ക്‌ഫോണ്‍ 2 ആകുമോ..!

629 ഡോളറിനാണ് ബ്ലാക്ക്‌ഫോണ്‍ വില്പനയ്‌ക്കെത്തുക. നിലവില്‍ സുരക്ഷയ്ക്ക് മുന്‍പില്‍ നില്‍ക്കുന്ന ബ്ലാക്ക്‌ബെറി ഫോണുകള്‍ക്ക് കടുത്ത വെല്ലുവിളി ആയിരിക്കും ബ്ലാക്ക്‌ഫോണ്‍ ഉയര്‍ത്തുക എന്ന് കരുതപ്പെടുന്നു.

English summary
Blackphone 2 is Probably the World's Most Secure Smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot