ഹാക്കര്‍മാരെ പേടിക്കണ്ട; വരുന്നു, സുരക്ഷിതത്വത്തിന്റെ പര്യായമായി ബ്ലാക് ഫോണ്‍

Posted By:

സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഏറെ ഭയക്കുന്നത് ഹാക്കര്‍മാരെയാണ്. കൂടാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ പോലും പലരുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്തുകയും രഹസ്യ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യക്തിപരമായ വിവരങ്ങള്‍ ഫോണില്‍ സുക്ഷിക്കുന്നത് ഏറെ അപകടകരവുമാണ്.

വരുന്നു, സുരക്ഷിതത്വത്തിന്റെ പര്യായമായി ബ്ലാക് ഫോണ്‍

എന്നാല്‍ ഇനി സര്‍ക്കര്‍ ഏജന്‍സിയോ അല്ലെങ്കില്‍ എത്ര വലിയ ഹാക്കര്‍മാരോ വിചാരിച്ചാലും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയാത്ത ഒരു സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ എത്താന്‍ പോകുന്നു. ബ്ലാക്‌ഫോണ്‍ എന്നാണ് പേര്. അമേരിക്കന്‍- സ്പാനിഷ് കമ്പനികളായ സൈലന്റ് സര്‍ക്കിള്‍, ഗീക്‌ഫോണ്‍ എന്നിവ സംയുക്തമായാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുന്നത്.

സൈലന്റ് സര്‍ക്കിള്‍ ആണ് ഇത്രയും സുരക്ഷിതമായ സാങ്കേതികത്വം ഫോണിന് ഒരുക്കിയിരിക്കുന്നത്. നേരത്തെ വീഡിയോ സന്ദേശങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ സൈലന്റ് സര്‍ക്കിള്‍ നിര്‍മിച്ചിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിക്കുക.

ഉയര്‍ന്ന ശ്രേണിയില്‍ പെട്ട മൊബൈല്‍ ഫോണുകള്‍ക്കുള്ള എല്ലാ പ്രത്യേകതകളും ബ്ലാക് ഫോണിലും ഉണ്ടാകുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. എന്നാല്‍ ഫോണ്‍ സന്ദേശങ്ങളോ ടെക്‌സ്റ്റ് മെസേജുകളോ ഇ മെയിലോ ഉള്‍പ്പെടെ ഫോണിലെ ഒരു വിവിരവും ആര്‍ക്കും ചോര്‍ത്താന്‍ കഴിയില്ലെന്നും കമ്പനി അവകാശപ്പെടുന്നു.

അടുത്ത മാസം നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ബ്ലാക്‌ഫോണ്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. വിലയോ മറ്റു വിവരങ്ങളോ നിലവില്‍ ലഭ്യമായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot