ബിഎസ്എന്‍എല്‍ കോംബോ ഓഫറുകളുടെ പെരുമഴ!

Written By:

സൗജന്യങ്ങളുമായി മുന്നേറുന്ന ജിയോയെ പിടിച്ചു കെട്ടാന്‍ ഏത് അറ്റം വരേയും പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണ് മറ്റു ടെലികോം കമ്പനികള്‍. അതിനാല്‍ അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റയുമാണ് കമ്പനികള്‍ നല്‍കുന്നത്.

1000 രൂപയുടെ 4ജി ഫീച്ചര്‍ ഫോണുമായി എയര്‍ടെല്‍!

ബിഎസ്എന്‍എല്‍ കോംബോ ഓഫറുകളുടെ പെരുമഴ!

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ വന്നതോടു കൂടി എയര്‍ടെല്ലും 4ജി ഫീച്ചര്‍ ഫോണ്‍ 1000 രൂപയ്ക്ക് ഇറക്കാന്‍ പദ്ധതി ഇടുന്നുണ്ട്.

ഇപ്പോള്‍ ബിഎസ്എന്‍എല്‍ പുതിയ കോംബോ ഓഫറുമായി എത്തിയിരിക്കുകയാണ്. അത് ഏതൊക്കെ എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

STV 101

STV 101ന് ഇപ്പോള്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ബിഎസ്എന്‍എല്ലിലേക്ക് ചെയ്യാം. ഇതിന്റെ വാലിഡിറ്റി 7 ദിവസമാണ്. ഇൗ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യാനായി ടോപ്പ് അപ്പ് അല്ലെങ്കില്‍ VOICE101 എന്ന് ടൈപ്പ് ചെയ്ത് 123യിലേക്ക് മെസേജ് അയക്കാം.

ഇന്ത്യയിൽ ലഭ്യമാകുന്ന ഉയർന്ന ഇന്റേണൽ മെമ്മറിയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

STV 169

ബിഎസ്എന്‍എല്‍ന്റെ 169 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ടോക്ടൈമും 2ജിബി ഡാറ്റയും ലഭിക്കുന്നു. ഈ ഓഫര്‍ വാലിഡിറ്റി 20 ദിവസമാണ്.ഇത് ടോപ്പ്അപ്പ് വഴി മാത്രമേ റീച്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കൂ.

കോംബോ വൗച്ചര്‍ 189

നിങ്ങളുടെ പ്രധാന അക്കൗണ്ടില്‍ നിന്നും 189 രൂപയ്ക്ക് ടോക്ടൈം ലഭിക്കുന്നു, കൂടാതെ 3ജിബി ഡാറ്റ 24 ദിവസത്തെ വാലിഡിറ്റിയിലും. ഓഗസ്റ്റ് ഒന്നു മുതലാണ് ഈ ഓഫര്‍ ലഭ്യമായി തുടങ്ങുന്നത്.

എല്ലാ പുതിയ STV പാക്കുകളും ഓഗസ്റ്റ് ഒന്നു മുതല്‍ ലഭ്യമായി തുടങ്ങും, ഓരോന്നിന്റേയും വാലിഡിറ്റി 90 ദിവസവുമാണ്.

 

2ജി ഉപഭോക്താക്കള്‍ക്ക്

2ജി ഉപഭോക്താക്കള്‍ക്ക് STV 101 റീച്ചാര്‍ജ്ജ് ചെയ്താല്‍ ഓണ്‍ നെറ്റ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ 30p/min ഉും മറ്റു നെറ്റ്‌വര്‍ക്കിലേക്ക് 50p/min ഉും ആണ് ഈടാക്കുന്നത്.

3ജി ഉപഭോക്താക്കള്‍ക്ക്

3ജി ഉപഭോക്താക്കള്‍ക്ക് STV 345 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ എല്ലാ ലോക്കല്‍/എസ്റ്റിഡി ബിഎസ്എന്‍എല്‍ നമ്പറിലേക്ക് 30p/min ഉും മറ്റു നെറ്റ്‌വര്‍ക്കിലേക്ക് 70p/min ഉും ആണ് ഈടാക്കുന്നത്. ഇതിനോടൊപ്പം 1000എംബി 3ജി ഡാറ്റയും ലഭിക്കുന്നു. ഒരു എസ്എംഎസിന് 5 രൂപയാണ് ഈടാക്കുന്നത്.

വോട്ടേഴ്‌സ് ഐഡി കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Bharat Sanchar Nigam Limited (BSNL) launched new Combo offers for there customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot