6,999 രൂപയ്ക്ക് ബി.എസ്.എന്‍.എല്ലിന്റെ ചാമ്പ്യന്‍ DM6513 സ്മാര്‍ട്‌ഫോണ്‍

Posted By:

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലികോം ഓപ്പറേറ്ററായ ബി.എസ്.എന്‍.എല്‍. ചാമ്പ്യന്‍ കമ്പ്യൂട്ടേഴ്‌സുമായി ചേര്‍ന്ന് പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. ബി.എസ്.എന്‍.എല്‍. ചാമ്പ്യന്‍ DM6513 എന്നു പേരിട്ടിരിക്കുന്ന ഫാബ്ലറ്റിന് 6,999 രൂപയാണ് വില.

നേരത്തെ ബി.എസ്.എന്‍.എല്‍. ചാമ്പ്യന്‍ കമ്പ്യൂട്ടേഴ്‌സുമായി ചേര്‍ന്ന് ഫീച്ചര്‍ഫോണും സ്മാര്‍ട്‌ഫോണും പുറത്തിറക്കിയിരുന്നു. എന്നാല്‍ പുതിയ ഫോണ്‍ 6.5 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള വലിയ ഫോണാണ്. ഔദ്യോഗിക കാര്യങ്ങള്‍ക്കും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോണ്‍ നിര്‍മിച്ചതെന്ന് ചാമ്പ്യന്‍ കമ്പ്യൂട്ടേഴ്‌സ് എം.ഡി കപില്‍ മാധ്വ പറഞ്ഞു.

6,999 രൂപയ്ക്ക് ബി.എസ്.എന്‍.എല്ലിന്റെ ചാമ്പ്യന്‍ DM6513 സ്മാര്‍ട്‌ഫോണ്

ബി.എസ്.എന്‍.എല്‍. ചാമ്പ്യന്‍ DM6513-ന്റെ പ്രത്യേകതകള്‍

6.5 ഇഞ്ച് സ്‌ക്രീന്‍ സൈസ്, 5 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. സെക്കന്‍ഡറി ക്യാമറ, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണിന്റെ പ്രൊസസര്‍, ഒ.എസ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഒരു വര്‍ഷത്തെ വാറന്റിയുള്ള ഫോണ്‍ താമസിയാതെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളായ ഫ് ളിപ്കാര്‍ട്, സ്‌നാപ്ഡീല്‍, ഇബെ, നാപ്‌ടോള്‍, ട്രേഡസ്, ഹോംഷോപ് 18, ഇന്ത്യടൈംസ്, റെഡിഫ്, ആമസോണ്‍, ഷോപ്ക്ലൂസ്, ഇന്‍ഫിബീം എന്നിവയിലുടെയെല്ലാം ലഭിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot