ബി.എസ്.എന്‍.എല്‍.-ചാമ്പ്യന്‍ ഡ്യുവല്‍ സിം ഫോണ്‍ ലോഞ്ച് ചെയ്തു; വില 1,399 രൂപ

Posted By:

ബി.എസ്.എന്‍.എല്‍. പുതിയ രണ്ട് ഫീച്ചര്‍ ഫോണുകള്‍ ലോഞ്ച് ചെയ്തു. SQ 241, SQ 281 എന്നിങ്ങന്‍െ പേരിട്ടിരിക്കുന്ന ഫോണുകള്‍ക്ക് 1,399 രൂപയും 1,699 രൂപയുമാണ് യഥാക്രമം വില. ചാംപ്യന്‍ കമ്പ്യൂട്ടേഴ്‌സുമായി ചേര്‍ന്ന് പുറത്തിറക്കിയ അപ്‌ന ഫോണ്‍ സീരീസില്‍ പെട്ട ഹാന്‍ഡ്‌സെറ്റുകള്‍ സാധാരണക്കാരെ ഉദ്ദേശിച്ച് പുറത്തിറക്കിയതാണ്.

ഡ്യുവല്‍ സിം സപ്പോര്‍ട്ടിനു പുറമെ ബി.എസ്.എന്‍.എല്‍. നെറ്റ്‌വര്‍ക്കില്‍ 1200 മിനിറ്റ് ടോക്‌ടൈം ലഭ്യമാണ് എന്നതാണ് ഫോണുകളുടെ പ്രധാന ആകര്‍ഷണം. 6.1 സെന്റിമീറ്റര്‍ സ്‌ക്രീന്‍ ഉള്ള SQ241-ല്‍ വീഡിയോ, മ്യൂസിക് പ്ലെയര്‍, എഫ്.എം., ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, ക്യാമറ, TF കാര്‍ഡ് സപ്പോര്‍ട് എന്നിവയുണ്ട്. 1200 മിനിറ്റ് ടോക്‌ടൈമും ഫോണിനൊപ്പം ലഭിക്കും.

ബി.എസ്.എന്‍.എല്‍. ചാമ്പ്യന്‍ മൊബൈല്‍ ഫോണ്‍ SQ281-ന് 7.1 സെന്റിമീറ്റര്‍ സ്‌ക്രീനാണുള്ളത്. മ്യൂസിക്, വീഡിയോ പ്ലെയര്‍, ജി.പി.ആര്‍.എസ്, ടോര്‍ച് ലൈറ്റ്, ടി.എഫ്. കാര്‍ഡ് സപ്പോര്‍ട് എന്നിവയ്ക്കു പുറമെ 1.3 എം.പി. ക്യാമറയുമുണ്ട്. 1800 mAh ആണ് ബാറ്ററി പവര്‍. 1200 മിനിറ്റ് ടോക്‌ടൈം ഈ ഫോണിലും ലഭിക്കും.

ഇന്ത്യയിലെ ഇടത്തരം നഗരങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമാക്കിയാണ് ഫോണ്‍ ഇറക്കിയതെന്ന് ചാമ്പ്യന്‍ കമ്പ്യൂട്ടേഴ്‌സ് എം.ഡി. കപില്‍ വാധ്വ പറഞ്ഞു. ഇരുഫോണുകളും താമസിയാതെ റീടെയ്ല്‍- ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാവും. നിലവില്‍ ചാമ്പ്യന്‍ മൊബൈലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫോണ്‍ ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

SQ 281

7.1 സെന്റീമീറ്റര്‍ സ്‌ക്രീന്‍ സൈസുള്ള ഫോണില്‍ മ്യൂസിക് പ്ലെയര്‍, ടി.എഫ്. കാര്‍ഡ് സപ്പോര്‍ട്, 1.3 എം.പി. ക്യാമറ, ബ്ലുടൂത്ത്, ജി.പി.ആര്‍.എസ്, എഫ്.എം. റേഡിയോ തുടങ്ങിയ സംവിധാനങ്ങള്‍ ഫോണിലുണ്ട്. ബാറ്ററി പവര്‍ 1800 mAh ആണ്.

 

 

SQ 241

SQ 281-നെ അപേക്ഷിച്ച് സ്‌ക്രീന്‍ സൈസ് അല്‍പം കുറവാണ്. 6.1 സി.എം.. വീഡിയോ, മ്യൂസിക് പ്ലെയര്‍, എഫ്.എം. റേഡിയോ, ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, ക്യാമറ, ടി.എഫ്. കാര്‍ഡ് സപ്പോര്‍ട് എന്നിവ ഈ ഫോണിലുമുണ്ട്.

 

 

BSNL-Champion phone

ബി.എസ്.എന്‍.എല്‍. ചാമ്പ്യന്‍ കമ്പ്യൂട്ടേഴ്‌സുമായി ചേര്‍ന്നാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ടു ഫോണുകളിലും ബി.എസ്.എന്‍.എല്‍. നെറ്റ്‌വര്‍ക്കില്‍ 1200 മിനിറ്റ് സൗജന്യ ടോക്‌ടൈം ലഭ്യമാണ്.

 

 

BSNL- Champion Phone

ബി.എസ്.എന്‍.എലും ചാമ്പ്യന്‍ കമ്പ്യൂട്ടേഴ്‌സുമായി ചേര്‍ന്ന് അടുത്തിടെ സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ്, ഡാറ്റ കാര്‍ഡ്, വയര്‍ലെസ് നെറ്റ്‌വര്‍ക്കിംഗ് ഉത്പന്നങ്ങള്‍ എന്നിവ വിപണിയിലെത്തിച്ചിട്ടുണ്ട്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ബി.എസ്.എന്‍.എല്‍.-ചാമ്പ്യന്‍ ഡ്യുവല്‍ സിം ഫോണ്‍ ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot