1099 രൂപയ്ക്ക് ബി.എസ്.എന്‍.എല്ലിന്റെ ഇന്റര്‍നെറ്റ് ഫോണ്‍...

Posted By:

ഫീച്ചര്‍ഫോണുകള്‍ക്ക് പുതിയ മാനം നല്‍കിക്കൊണ്ട് ബി.എസ്.എന്‍.എല്‍. ഭാരത് ഫോണ്‍ ലോഞ്ച് ചെയ്തു. സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായ ഇ- ഗവേണന്‍സ് ആപ്ലിക്കേഷനുകള്‍ സഹിതം ലഭിക്കുന്ന ഫോണിന് 1099 രൂപയാണ് വില. ജൂണ്‍ 15 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാവും.

സാധാരണക്കാര്‍ക്ക് ഫോണില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനും ഇ ഗവേണന്‍സ് ആക്‌സസ് ചെയ്യാനും ലക്ഷ്യം വച്ചാണ് ഫോണ്‍ പുറത്തിറക്കിയതെന്ന് ലോഞ്ചിംഗ് ചടങ്ങില്‍ ബി.എസ്.എന്‍.എല്‍. ചെയര്‍മാന്‍ ആര്‍.കെ. ഉപാധ്യായ പറഞ്ഞു.

1099 രൂപയ്ക്ക് ബി.എസ്.എന്‍.എല്ലിന്റെ ഇന്റര്‍നെറ്റ് ഫോണ്‍...

ഇ ഗവേണന്‍സ് ആപ്ലിക്കേഷനുകള്‍ക്കു പുറമെ ഓഡിയോ, വീഡിയോ ജാവ ഗെയിം എന്നിവ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. 1.3 എം.പി. ക്യാമറയുള്ളഫോണില്‍ 1800 mAh ബാറ്ററിയാണ് ഉള്ളത്. 8 മണിക്കൂള്‍ സംസാര സമയവും 15 ദിവസത്തെ സ്റ്റാന്‍ഡ് ബൈ സമയവും ഇത് നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

64 എം.ബി. റാം, 64 എം.ബി. ഇന്റേണല്‍ സെ്‌റ്റോറേജ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ബി.എസ്.എന്‍.എല്‍. നെറ്റ്‌വര്‍ക്കില്‍ 1200 മിനിറ്റ് സൗജന്യ സംസാര സമയവും ഫോണ്‍ നല്‍കുന്നുണ്ട്. വില കുറഞ്ഞ ഫോണുകള്‍ നിര്‍മിക്കുന്ന പാന്റല്‍ ടെക്‌നോളജീസാണ് ഫോണ്‍ നിര്‍മിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot