Home
News

BSNL വരിക്കാർക്ക് നല്ലകാലം പൊറക്ക പോകുത്! 3-4 മാസത്തിനകം 4G യിൽ നിന്ന് 5G യിലേക്ക് മാറും

ബിഎസ്എൻഎല്ലിന് 5ജി (BSNL 5G) ഇല്ല എന്ന വരിക്കാരുടെ ദുഃഖം തീരാൻ പോകുന്നു, ഇന്ത്യയിൽ മൂന്ന്- നാല് മാസത്തിനകം ബിഎസ്എൻഎൽ 5ജി അ‌വതരിപ്പിക്കും. നിലവിൽ ബിഎസ്എൻഎൽ 4ജി വ്യാപനം അ‌തിവേഗം മുന്നോട്ട് കൊണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. വരുന്ന മൂന്ന് മാസത്തിനുള്ളിൽ, അ‌തായത് 2025 ജൂണോടുകൂടി ഒരുലക്ഷം ​സൈറ്റുകളിൽ 4ജി ടവറുകൾ എന്ന ലക്ഷ്യം ബിഎസ്എൻഎൽ പൂർത്തിയാക്കും. ടിസിഎസിന്റെ നേതൃത്വത്തിൽ 4ജി വ്യാപനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഒരുലക്ഷ്യം 4ജി ​സൈറ്റുകൾ എന്ന ലക്ഷ്യം ​കൈവരിക്കുന്നതിന് പിന്നാലെ തന്നെ 5ജി സേവനങ്ങൾക്ക് തുടക്കമിടാൻ ബിഎസ്എൻഎൽ നിലവിൽ തയാറെടുക്കുന്നുണ്ട്.

ഇതുവരെ, ബിഎസ്എൻഎൽ 80,000-ത്തിലധികം 4ജി സൈറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ 75,000-ത്തിലധികം സൈറ്റുകൾ കമ്മീഷൻ ചെയ്യുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ശേഷിക്കുന്ന 4ജി ​സൈറ്റുകളും 2025 ജൂൺ അ‌വസാനത്തോടെ പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അ‌തിന് ശേഷം 5ജിയിലേക്ക് കടക്കാൻ ആവശ്യമായ തയാറെടുപ്പുകൾ സമാന്തരമായി നടക്കുന്നുണ്ട്.

BSNL വരിക്കാർക്ക് നല്ലകാലം പൊറക്ക പോകുത്! 3-4 മാസത്തിനകം 5G യിലേക്ക്

"2025 മെയ്- ജൂൺ മാസത്തോടെ ഒരുലക്ഷം 4ജി സൈറ്റുകളും പ്രവർത്തനക്ഷമമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനെത്തുടർന്ന്, ജൂണിൽ തന്നെ 4ജിയിൽ നിന്ന് 5ജിയിലേക്ക് ഞങ്ങൾ മാറാൻ തുടങ്ങും" എന്നാണ് ഇന്ത്യയുടെ കേന്ദ്ര ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

ഒരുലക്ഷം കൊണ്ട് നിർത്തില്ല: നിലവിൽ ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാനാണ് ബിഎസ്എൻഎൽ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകിയിരിക്കുന്നത്. എന്നാൽ ഈ ഒരുലക്ഷം ​സൈറ്റുകൾ പൂർത്തിയാകുന്നതോടെ ബിഎസ്എൻഎൽ 4ജി വ്യാപനം പൂർത്തിയാകും എന്ന് അ‌തിന് അ‌ർഥമില്ല. ഒരു ലക്ഷം സൈറ്റുകൾ വിന്യസിച്ചതിനുശേഷവും ബി‌എസ്‌എൻ‌എൽ 4G നെറ്റ്‌വർക്കുകൾ വികസിപ്പിക്കുന്നത് തുടരും.

BSNL വരിക്കാർക്ക് നല്ലകാലം പൊറക്ക പോകുത്! 3-4 മാസത്തിനകം 5G യിലേക്ക്

1ലക്ഷം 4ജി ടവറുകൾ എന്നത് ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് ഒരു വലിയ ചുവടുവയ്പ്പും മുന്നേറ്റവും ആണെങ്കിലും ഇന്ത്യ മുഴുവനുള്ള തങ്ങളുടെ വരിക്കാർക്ക് 4ജി സേവനങ്ങൾ നൽകാൻ ഇത്രയും ടവറുകൾ മതിയാകില്ല. അ‌തിനാൽത്തന്നെ നിർദിഷ്ട ഒരുലക്ഷം 4ജി ​സൈറ്റുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കിയാലും കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കുന്നതിന് ബിഎസ്എൻഎൽ പരിശ്രമം തുടരും.

ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കിയാലും കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കുന്നതിനുള്ള കരാർ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടി‌സി‌എസ്) തന്നെ ബിഎസ്എൻഎൽ നൽകാൻ സാധ്യതയുണ്ട്. ടിസിഎസും അ‌ങ്ങനെയൊരു തുടർ കരാർ പ്രതീക്ഷിക്കുന്നുണ്ട്. അ‌ക്കാര്യം ഏതാനും മാസങ്ങൾക്ക് മുൻപ് ടിസിഎസ് അ‌ധികൃതർ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

ബിഎസ്എൻഎൽ ആരംഭിക്കാൻ പോകുന്ന 5ജി സേവനങ്ങളുടെ കാര്യത്തിലേക്ക് വന്നാൽ, ഇന്ത്യയിൽ ജൂണിൽ 5ജി ആരംഭിക്കുമെന്നാണ് ബിഎസ്എൻഎൽ പറയുന്നത് എങ്കിലും ജൂ​ലൈ മുതലെങ്കിലും 5ജി ആരംഭിക്കാൻ കഴിഞ്ഞേക്കും എന്നുതന്നെ കരുതപ്പെടുന്നു. ഇതിനകം തന്നെ ഡൽഹിയിൽ ബി‌എസ്‌എൻ‌എൽ 5G SA (സ്റ്റാൻഡലോൺ) പരീക്ഷിക്കാൻ നോക്കുകയാണ്.

BSNL വരിക്കാർക്ക് നല്ലകാലം പൊറക്ക പോകുത്! 3-4 മാസത്തിനകം 5G യിലേക്ക്

അതേസമയം, ടി‌സി‌എസിന്റെ സഹായത്തോടെ നിലവിലുള്ള 4G സൈറ്റുകൾ 5G യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷൻ ബിഎസ്എൻഎല്ലിന് മുന്നിലുണ്ട്. ലളിതമായ ഒരു സോഫ്റ്റ്‌വെയർ പുഷ് ഉപയോഗിച്ച് നിലവിലുള്ള 4G സൈറ്റുകൾ 5G NSA (നോൺ-സ്റ്റാൻഡലോൺ) ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയുമെന്ന് ടാറ്റ ഗ്രൂപ്പ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇപ്പോൾ ജിയോ മാത്രമാണ് ഇന്ത്യയിൽ 5ജി SA സേവനങ്ങൾ നൽകുന്നത്. എയർടെൽ 5G NSA ആണ് അ‌വതരിപ്പിച്ചിട്ടുള്ളത്. പിന്നീട് 5ജി SA അ‌വതരിപ്പിക്കും എന്ന് നേരത്തെ എയർടെൽ പറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ 5ജി SA യിലേക്ക് ഉടനെ മാറാൻ എയർടെൽ താൽപ്പര്യപ്പെടുന്നില്ല എന്ന വാർത്തയും അ‌ടുത്തിടെ വന്നിരുന്നു.

5ജിയിൽ നിന്ന് കാര്യമായ വരുമാനം ലഭിച്ചുതുടങ്ങിയിട്ടില്ല. അ‌തിനാൽത്തന്നെ 5ജി SA സേവനങ്ങൾക്കായി ഉടൻ പണം മുടക്കേണ്ട എന്നാണ് എയർടെൽ തീരുമാനം എന്നാണ് അ‌ടുത്തിടെ വന്ന റിപ്പോർട്ടുകൾ പറയുന്നത്. ഈ സാഹചര്യത്തിൽ ബിഎസ്എൻഎൽ 5ജി NSA തെരഞ്ഞെടുക്കുമോ 5ജി SA തെരഞ്ഞെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ കൃത്യമായ ഉത്തരമില്ല.

FAQs
ഇന്ത്യയിൽ 5ജി SA വാഗ്ദാനം ചെയ്യുന്ന ഏക ടെലിക്കോം കമ്പനി

ജിയോ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ 5ജി വ്യാപനത്തിൽ ഏറ്റവും പിന്നിലുള്ള കമ്പനി

വിഐ (നിലവിൽ മും​ബൈയിൽ മാത്രം)

ഇന്ത്യയിൽ 5ജി അ‌വതരിപ്പിച്ചിട്ടുള്ള ടെലിക്കോം കമ്പനികൾ

ജിയോ, എയർടെൽ, വിഐ

GizBot Technology

More from GizBot

Best Mobiles in India

English summary
BSNL is likely to switch from 4G to 5G in three to four months. BSNL is expected to complete the target of 4G in one lakh sites by the end of June. BSNL says that 5G will be launched in India in June, but it is expected that 5G will be launched at least from July. BSNL is already looking at testing 5G SA in Delhi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X