കുറഞ്ഞ ബഡ്‌ജറ്റിൽ സ്വന്തമാക്കാവുന്ന നോക്കിയ 2.2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിൽ വിപണിയില്‍

|

ബഡ്‌ജറ്റിൽ സ്വന്തമാക്കാവുന്ന നോക്കിയ 2.2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിൽ വിപണിയില്‍ അവതരിപ്പിച്ചു. അതിശയിപ്പിക്കുന്ന കവര്‍ ഡിസൈനും ഗൂഗിള്‍ അസ്സിസ്റ്റന്റും അടങ്ങുന്ന ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണാന് നോക്കിയ 2.2. 2 ജി.ബി റാം/16 ജി.ബി സ്റ്റോറേജ്, 3 ജി.ബി റാം/32 ജി.ബി സ്റ്റോറേജ് എന്നീ രണ്ടു വേരിയന്റുകളിലാണ് ഈ ബഡ്ജറ് സ്മാർട്ട്ഫോൺ വിപണയിൽ എത്തുന്നത്.

 
കുറഞ്ഞ ബഡ്‌ജറ്റിൽ സ്വന്തമാക്കാവുന്ന നോക്കിയ 2.2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യ

നോക്കിയ 2.2 സ്മാര്‍ട്‌ഫോണ്‍

നോക്കിയ 2.2 സ്മാര്‍ട്‌ഫോണ്‍

6,999 രൂപ, 7,999 രൂപ എന്നിങ്ങനെയാണ് ഈ സ്മാർട്ഫോണിൻറെ വിലനിരക്ക്. ഇപ്പോൾ ലഭ്യമാക്കുന്ന വിലയിൽ ഈ സ്മാർടഫോൺ വളരെ കുറച്ചു നാളുകൾക്കു മാത്രമേ വാങ്ങാനാവൂ. ജൂൺ 30-നുശേഷം ഫോണിൻറെ വില വർധിക്കും. ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂറായി ബുക്ക് ചെയ്യാവുന്നതാണ്. ജൂൺ 11 നാണ് ഫോണിൻറെ ആദ്യ വിൽപന നടക്കുവാനായി പോകുന്നത്.

ആൻഡ്രോയിഡ് വൺ സ്മാർട്ട്ഫോൺ

ആൻഡ്രോയിഡ് വൺ സ്മാർട്ട്ഫോൺ

നോക്കിയ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഫ്ലിപ്കാർട്ട്, രാജ്യത്താകമാനമുളള ടോപ് മൊബൈൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും നോക്കിയ 2.2 സ്മാർട്ട്ഫോൺ വാങ്ങാനാവും. നോക്കിയ 2.2 ഒരു ബജറ്റ് ഫോണാണ്. സാധാരണക്കാരായ ഉപയോക്താക്കൾക്ക് പ്രയോജനകരമാകും വിധമാണ് ഫോൺ പുറത്തിറക്കിയിട്ടുളളത്. നിറപ്പകിട്ടാർന്ന കവർ ഡിസൈനും ഗൂഗിൾ അസിസ്റ്റന്റും അടങ്ങുന്ന ആൻഡ്രോയിഡ് വൺ സ്മാർട്ഫോണാണിത്.

വാട്ടർഡ്രോപ് സ്റ്റൈൽ ഡിസ്‌പ്ലേ
 

വാട്ടർഡ്രോപ് സ്റ്റൈൽ ഡിസ്‌പ്ലേ

ആൻഡ്രോയിഡ് വൺ ബ്രാൻഡഡ് ഫോണായ നോക്കിയ 2.2 മൂന്ന് വര്‍ഷത്തോളം സോഫറ്റ്‌വെയര്‍ സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ ലഭ്യമാകുമെന്ന് ഉറപ്പു നൽകുന്നുണ്ട്. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് വാട്ടർഡ്രോപ് സ്റ്റൈൽ ഡിസ്‌പ്ലേയാണ് നോക്കിയ 2.2 ന് ഉള്ളത്. മീഡിയാ ടെക് ഹീലിയോ എ22 പ്രൊസസറാണ് ഫോണിന് ശക്തി പകരുന്നത്. ഫെയ്സ് അൺലോക്ക് സവിശേഷതയും ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 ഫെയ്സ് അൺലോക്ക് സവിശേഷത

ഫെയ്സ് അൺലോക്ക് സവിശേഷത

13 മെഗപിക്സലാണ് പ്രൈമറി ക്യാമറ. മുന്നിൽ മികച്ച സെൽഫിക്കായി 5 മെഗാപിക്സൽ ക്യാമറയുമുണ്ട്. 3,000 എംഎഎച്ച് ആണ് ബാറ്ററി കപ്പാസിറ്റി. ആന്‍ഡ്രോയിഡ് വണ്‍ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാർട്ട്ഫോണില്‍ മൂന്ന് വര്‍ഷത്തോളം സോഫറ്റ് വെയര്‍ സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ് ക്യൂ പതിപ്പും ഫോണില്‍ ലഭിക്കും.

നോക്കിയ

നോക്കിയ

ഒരു ബജറ്റ് സ്മാര്‍ട്‌ഫോണ്‍ എന്ന നിലയില്‍ സാധാരണ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താവിന് വാങ്ങാന്‍ സാധിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആണിത്. നോക്കിയയുടെ ഏറ്റവും പുതിയ ക്യാമറ സ്മാർടഫോൺ ആയ നോക്കിയ 9 പ്യുവർവ്യൂ അധികം വൈകാതെ പുറത്തിറങ്ങുമെന്നാണ് വിവരം. 5 പിൻ ക്യാമറകളാണ് ഫോണിൻറെ പ്രത്യേകത. പ്യൂര്‍വ്യൂ സീരിസില്‍ ആദ്യമായി ഇറക്കുന്ന സ്മാർട്ട്ഫോണാണ് ഇത്.

Best Mobiles in India

English summary
The optics section has been kept quite simple with a single 13MP sensor forming the main camera in the rear and a 5MP selfie camera housed under the notch in the front. There is a 3000mAh battery to power the device. The connectivity options and the sensors on board are quite comprehensive matching the segment in which the smartphone is being positioned in.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X