2020ൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന 10,000 രൂപയിൽ താഴെ വിലവരുന്ന ബജറ്റ് സ്മാർട്ട്‌ഫോണുകൾ

|

ഇന്ന് നിരവധി സ്മാർട്ഫോണുകൾ വിപണിയിൽ ലഭ്യമാണ്. ഓരോ സ്മാർട്ഫോണും വ്യത്യസ്തമായ ഓരോ സവിശേഷതകളുമായി വരുന്നു. അത്തരത്തിൽ വരുമ്പോൾ അവയുടെ വിലയും വ്യത്യസപ്പെട്ടിരിക്കുന്നു. ഈ ദിവസങ്ങളിൽ, ഉയർന്ന റെസല്യൂഷൻ സ്‌ക്രീനുകൾ, നല്ല ക്യാമറകൾ, ഫിംഗർപ്രിന്റ് സെൻസറുകൾ, 4 ജി കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ കൂടുതൽ ചെലവേറിയ ഡിവൈസുകളിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന എല്ലാ സവിശേഷതകളും ബജറ്റ് സ്മാർട്ട്‌ഫോണുകളിൽ ലഭ്യമാണ്.10000 രൂപയിൽ താഴെ വിലവരുന്ന ഏറ്റവും മികച്ച ചില ബജറ്റ് സ്മാർട്ട്‌ഫോണുകൾ ഇവിടെ പരിചയപ്പെടാം.

 

മോട്ടറോള മോട്ടോ ഇ 7 പ്ലസ്

മോട്ടറോള മോട്ടോ ഇ 7 പ്ലസ്

മോട്ടറോള ഇ സീരീസിൽ നിന്ന് വരുന്ന ഒരു ബജറ്റ് സ്മാർട്ട്‌ഫോൺ മോട്ടോ ഇ 7 പ്ലസ് മികച്ച ഹാർഡ്‌വെയർ വാഗ്ദാനം ചെയ്യുന്നു. മോട്ടോ ഇ 7 പ്ലസ് 6.5 ഇഞ്ച് ഡിസ്‌പ്ലേയിൽ സെൽഫ് ക്യാമറ വരുന്ന ഡൈഡ്രോപ്പ് നോച്ച് വരുന്നു. പുതിയ 20: 9 ആസ്പെക്റ്റ് റേഷിയോടുകൂടിയ ഡിസ്‌പ്ലേ ഇതിന് ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസറാണ് മോട്ടറോള മോട്ടോ ഇ 7 പ്ലസിന് കരുത്ത് പകരുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോർ പ്രോസസറാണിത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും വരുന്ന ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് മോട്ടോ ഇ 7 പ്ലസിനുള്ളത്. 5,000 എംഎഎച്ച് ബാറ്ററി വരുന്ന മോട്ടോ ഇ 7 പ്ലസ് മൈക്രോ-യുഎസ്ബി പോർട്ടാണ്. ഇതിന് ഫാസ്റ്റ് ചാർജിംഗിന് സപ്പോർട്ട് വരുന്നില്ല. കൂടാതെ, ബോക്സിൽ 10W ചാർജറും ലഭിക്കുന്നു. ഫ്ലിപ്പ്കാർട്ടിൽ നിന്നും 9,499 രൂപയ്ക്ക് നിങ്ങൾക്ക് ഈ ഹാൻഡ്സെറ്റ് സ്വന്തമാക്കാവുന്നതാണ്.

റിയൽ‌മി നാർ‌സോ 10 എ
 

റിയൽ‌മി നാർ‌സോ 10 എ

റിയൽ‌മി നാർ‌സോ 10 എ പ്രധാനമായും റിയൽ‌മി സി 3 യിലേക്കുള്ള ഒരു കോസ്മെറ്റിക് അപ്‌ഡേറ്റാണ്. നാർസോ 10 എ ഒരു ഫിംഗർപ്രിന്റ് സെൻസർ വരുന്നു. പിന്നിൽ ഒരു മാക്രോ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. മീഡിയടെക് ഹീലിയോ ജി 70 പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. കൂടിയ ഗെയിമുകൾ പോലും നിങ്ങൾക്ക് നിഷ്പ്രയാസം ഇതിൽ കളിക്കുവാൻ സാധിക്കും. മികച്ച ബാറ്ററി ആയുസ്സ് വരുന്നതിനാൽ ഇത് ഒരൊറ്റ ചാർജിൽ നിന്ന് രണ്ട് ദിവസം മുഴുവൻ ഉപയോഗിക്കുവാൻ സാധിക്കും. ഈ ഫോൺ സോ വൈറ്റ്, സോ ബ്ലൂ എന്നിവയിൽ ലഭ്യമാണ്. പിന്നിലായി ഒരു വലിയ റിയൽമിയുടെ ലോഗോ പതിച്ചിട്ടുണ്ട്. 3 ജിബി റാമും 32 ജിബി സ്റ്റോറേജും വരുന്ന ഒരു കോൺഫിഗറേഷനിൽ മാത്രമേ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാകൂ.

റിയൽ‌മി സി 3

റിയൽ‌മി സി 3

റിയൽ‌മിയിൽ നിന്നുള്ള ഒരു ബജറ്റ് സ്മാർട്ട്‌ഫോണാണ് റിയൽ‌മി സി 3. ഫ്രോസൺ ബ്ലൂ, ബ്ലേസിംഗ് റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് കമ്പനി ഈ ഫോൺ വാഗ്ദാനം ചെയ്യുന്നത്. 6.5 ഇഞ്ച് അളക്കുന്ന 20:9 ആസ്പെക്ട് റേഷിയോ വരുന്ന ഒരു വലിയ ഡിസ്‌പ്ലേ ഇതിന് ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽ‌മി സി 3 അവതരിപ്പിക്കുന്നത്. ഈ സ്മാർട്ട്‌ഫോണിന്റെ ഒരു പ്രത്യേകതയാണ് ഇത്. 195 ഗ്രാം ഭാരം വരുന്ന റിയൽ‌മി സി 3ക്ക് ഒരു മീഡിയാടെക് ഹീലിയോ ജി 70 SoC പ്രോസസറാണ് വരുന്നത്. രണ്ട് വേരിയന്റുകളിലാണ് റിയൽ‌മി സി 3 വരുന്നത്. ബേസിക് വേരിയന്റിന് 3 ജിബി റാമും 32 ജിബി സ്റ്റോറേജും ഉണ്ട്, മറ്റ് വേരിയന്റിന് 4 ജിബി റാമും 64 ജിബി സ്റ്റോറേജും വരുന്നു. 4 ജി, രണ്ട് സിം സ്ലോട്ടുകളിലും VoLTE എന്നിവയ്ക്കുള്ള സപ്പോർട്ട് വരുന്ന ഒരു ഡ്യൂവൽ സിം ഡിവൈസാണിത്. ഇത് ആൻഡ്രോയിഡ് 10 റിയൽ‌മി യുഐ1.0ൽ പ്രവർത്തിക്കുന്നു. 12 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും വരുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഇതിൽ വരുന്നത്.

സാംസങ് ഗാലക്‌സി എം 01

സാംസങ് ഗാലക്‌സി എം 01

2020 ജൂലൈ 16 നാണ് സാംസങ് ഗാലക്‌സി എം 01 സ്മാർട്ട്‌ഫോൺ പുറത്തിറക്കിയത്. 6.20 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുള്ള 720x1280 പിക്‌സൽ റെസല്യൂഷനോടുകൂടിയ ഫോണിന് ഒരു ഇഞ്ചിന് 270 പിക്‌സൽ പിക്‌സൽ ഡെൻസിറ്റി (പിപിഐ) വരുന്നു. ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 22 (എംടി 6762) പ്രോസസറാണ് സാംസങ് ഗാലക്‌സി എം 01 എസ്. 3 ജിബി റാമുമായാണ് ഇത് വരുന്നത്. ആൻഡ്രോയിഡ് 9 പൈ പ്രവർത്തിപ്പിക്കുന്ന സാംസങ് ഗാലക്‌സി എം 01 എസ് 4000 എംഎഎച്ച് ബാറ്ററിയാണ് നൽകുന്നത്. പിന്നിലുള്ള സാംസങ് ഗാലക്‌സി എം 01 എസ് 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും രണ്ടാമത്തെ 2 മെഗാപിക്സൽ ക്യാമറയും വരുന്നു. മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറ സെൽഫികൾ പകർത്തുവാൻ നൽകിയിരിക്കുന്നു.

നോക്കിയ സി 3

നോക്കിയ സി 3

നോക്കിയ സി 3 സ്മാർട്ട്‌ഫോൺ 2020 ഓഗസ്റ്റ് 4 നാണ് പുറത്തിറക്കിയത്. 5.20 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, 720x1440 പിക്‌സൽ റെസല്യൂഷൻ, 18: 9 റേഷിയോ എന്നിവയുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ഒക്ടാകോർ സ്പ്രെഡ്‌ട്രം എസ്‌സി 9863 എ പ്രോസസറാണ് നോക്കിയ സി 3ൽ പ്രവർത്തിക്കുന്നത്. 2 ജിബി റാമുമായാണ് ഇത് വരുന്നത്. ആൻഡ്രോയിഡ് 10 പ്രവർത്തിപ്പിക്കുന്ന നോക്കിയ സി 3 3040 എംഎഎച്ച് ബാറ്ററിയാണ് നൽകുന്നത്. പിന്നിലുള്ള നോക്കിയ സി 3 ഒരു എഫ് / 2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ക്യാമറ വരുന്നു. പിൻ ക്യാമറ സെറ്റപ്പിൽ ഓട്ടോഫോക്കസ് ഉണ്ട്. മുൻവശത്ത് സെൽഫികൾ പകർത്തുവാൻ 5 മെഗാപിക്സൽ ക്യാമറയും എഫ് / 2.4 അപ്പേർച്ചറും വരുന്നു.

Best Mobiles in India

English summary
These days, budget smartphones have all the features you'd expect on more expensive devices, including high-resolution screens, good cameras, fingerprint sensors, and 4G connectivity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X