Home
Mobile

വേനലിൽ കുളിർമഴപോലെ ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 14 ന് ഡിസ്കൗണ്ട്; ലാഭം 21,000 രൂപ

വേനലിൽ വെള്ളം കിട്ടാതിരിക്കുന്ന അ‌വസ്ഥയിൽ ഒരു നല്ല വേനൽ മഴ ലഭിച്ചാൽ ഉണ്ടാകുന്ന അ‌നുഭൂതി പറഞ്ഞറിയിക്കാനാകാത്തതാണ്. ഏതാണ്ട് അ‌തേ അ‌നുഭൂതി ഇപ്പോൾ ഐഫോൺ ആരാധകർക്കും ഫ്ലിപ്പ്കാർട്ടിൽ അ‌നുഭവിക്കാൻ സാധിക്കും. പുതിയൊരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയൊരു തുക ഒറ്റയടിക്ക് കണ്ടെത്തേണ്ടിവരുന്നത് ഏറെ വെല്ലുവിളി സൃഷ്ടിക്കാറുണ്ട്.

എന്നാൽ ഡിസ്കൗണ്ടുകളിലൂടെയും ഓഫറുകളിലൂടെയും ഐഫോൺ വിലയുടെ നല്ലൊരു ഭാഗം കുറഞ്ഞുകിട്ടിയാൽ അ‌തു നൽകുന്ന സന്തോഷം ചെറുതല്ല. അ‌ത്തരം ഒരു സന്തോഷത്തിന് വഴിയൊരുക്കിയാണ് ഫ്ലിപ്പ്കാർട്ട് ഐഫോൺ ആരാധകർക്ക് പ്രത്യേക അ‌നുഭൂതി സമ്മാനിക്കുന്നത്. പ്രത്യേക ഓഫർ സെയിലിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ഐഫോൺ 14ന് വൻ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്.

ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 14 ന് ഡിസ്കൗണ്ട്; ലാഭം 21,000 രൂപ

ഐഫോൺ 14 ന്റെ 128 ജിബി വേരിയന്റ് നിലവിൽ ഫ്ലിപ്പ്കാർട്ടിൽ 58,000 രൂപയ്ക്ക് ലഭ്യമാണ്. 2022-ൽ പുറത്തിറങ്ങിയ ഈ ഐഫോൺ മോഡൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ അതിന്റെ യഥാർത്ഥ ലോഞ്ച് വില 79,900 രൂപ ആയിരുന്നു. അ‌തുമായി താരതമ്യം ചെയ്യുമ്പോൾ 21,900 രൂപ വിലക്കുറവാണ് ഇവിടെ ഉപയോക്താവിന് ലഭ്യമാകുന്നത്.

ഐഫോൺ 15 ലോഞ്ച് ചെയ്തതോടെ ഐഫോൺ 14 ന്റെ വിലയിൽ ചെറിയ കുറവുണ്ടായി എന്നത് ശരിയാണ്. എന്നാൽ അ‌തിനോടൊപ്പം അ‌ധിക ഡിസ്കൗണ്ടും നൽകി 69,900 രൂപയുടെ ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് 58,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് പുറമേ ബാങ്ക് ഓഫറും ലഭ്യമാണ്. ഇത് ഉപയോഗിച്ചാൽ 57,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽനിന്ന് ഐഫോൺ 14 സ്വന്തമാക്കാം.

ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 14 ന് ഡിസ്കൗണ്ട്; ലാഭം 21,000 രൂപ

പുതിയ ഐഫോൺ 15 സീരീസ് ഇറങ്ങിയെങ്കിലും ഇപ്പോഴും ഫ്ലിപ്പ്കാർട്ടിലെ ബെസ്റ്റ് സെല്ലർ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഐഫോൺ ഏറെ മുന്നിലാണ്. അ‌തിനാൽത്തന്നെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ ലോകത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ബെസ്റ്റ് ഓപ്ഷനാണ് ആപ്പിളിന്റെ ഐ​ഫോൺ 14. കഴിഞ്ഞ വർഷം ഇറങ്ങിയ മോഡൽ ആണെങ്കിലും ഐഫോൺ 14 ന്റെ ജനപ്രീതി കുറഞ്ഞിട്ടില്ല.

മാത്രമല്ല, പുതിയ ഐഫോൺ 15 സീരീസ് എത്തിയതോടെ ഐഫോൺ 14 ന്റെ വില കുറഞ്ഞു. ഇത് കൂടുതൽ ആളുകൾക്ക് ഐഫോൺ 14 വാങ്ങാൻ വഴിയൊരുക്കി. അ‌ങ്ങനെ ഐഫോൺ 15 ന്റെ വരവോടെ ഐഫോൺ 14 ഹോട്ട് സെല്ലറുകളിൽ ഒന്നായി മാറി. ഇ-കൊമേഴ്സ് ​വെബ്​സൈറ്റുകളിലെ ഡിസ്കൗണ്ടുകൾ ഐഫോൺ 14 നെ ജനങ്ങളിലേക്ക് കൂടുതൽ അ‌ടുപ്പിച്ചു നിർത്തി.

നേരിട്ടുള്ള ഡിസ്കൗണ്ടും ബാങ്ക് ഓഫറും നൽകുന്നതിന് പുറമേ മികച്ച എക്സ്ചേഞ്ച് ഓഫറുകളും ഫ്ലിപ്പ്കാർട്ട് ഐഫോൺ 14ന് നൽകുന്നുണ്ട്. അ‌തായത് പഴയൊരു ഐഫോൺ ​കൈയിലുണ്ടെങ്കിൽ പുതിയ ഐഫോൺ 14 അ‌ല്ലെങ്കിൽ 15 എന്നിവ വാങ്ങുന്നത് കുറച്ചുകൂടി എളുപ്പമാണ്. ഐഫോൺ-12 എക്‌സ്‌ചേഞ്ച് ചെയ്ത് ഐഫോൺ-14 വാങ്ങുന്നവർക്ക് 20,950 രൂപ വരെ എക്സ്ചേഞ്ച് ഓഫറായി ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 14 ന് ഡിസ്കൗണ്ട്; ലാഭം 21,000 രൂപ

അ‌തേപോലെ ഐഫോൺ 13 എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 22,350 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. 40000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 14 സ്വന്തമാക്കാൻ ഈ എക്സ്ചേഞ്ച് ഓഫറുകൾ സഹായിക്കും. നിലവിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാവുന്നതും എന്നാൽ മികച്ചതുമായ ഐഫോൺ മോഡൽ ഐഫോൺ 14 തന്നെയാണ്.

വലുതും മികച്ചതുമായ ഡിസ്‌പ്ലേ, വ്യക്തവും ഉജ്ജ്വലവുമായ ക്യാമറ, വേഗത്തിലുള്ള പ്രോസസ്സിംഗ്, ഐഫോൺ 13 അ‌പേക്ഷിച്ച് മെച്ചപ്പെട്ട ബാറ്ററി അപ്‌ഗ്രേഡ് എന്നിവയൊക്കെ ഐഫോൺ 14 ന്റെ ഡീലിനെ ഉപയോക്താക്കൾക്ക് മൂല്യമുള്ളതാക്കി മാറ്റുന്നു. 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഒഎൽഇഡി സ്‌ക്രീനാണ് ഇതിലുള്ളത്.

തടസ്സമില്ലാത്തതും കാര്യക്ഷമവുമായ പ്രകടനം ഉറപ്പാക്കുന്നതിന് ആപ്പിളിന്റെ A15 ബയോണിക് ചിപ്പും ഐഫോൺ 14 ൽ നൽകിയിരിക്കുന്നു. ഇത് മൾട്ടിടാസ്‌കിംഗ് ഈസിയാക്കുകയും ഗ്രാഫിക്സ്-ഇന്റൻസീവ് ഗെയിമിംഗിൽ അ‌ടക്കം മികവ് പുലർത്തുകയും ചെയ്യുന്നു. ഇതിലെ 12എംപി പ്രൈമറി ക്യാമറ, ലോ ​ലൈറ്റിലും മികച്ച ചിത്രങ്ങൾ നൽകും.

More from GizBot

Best Mobiles in India

English summary
You can now buy the iPhone 14 at a discount of Rs 21,000 from Flipkart. The iPhone is currently listed on Flipkart for Rs 58,000. When the iPhone 14 went on sale in India in 2022, its original launch price was Rs 79,900. Compared to that, the price is Rs 21,900 cheaper for the user.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X