എയര്‍ടെല്ലിന്റെ പുതിയ സ്റ്റോറില്‍ നിന്നും 7,777 രൂപയ്ക്ക് ഐഫോണ്‍ 7 വാങ്ങാം!
ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ കഴിഞ്ഞ തിങ്കാളാഴ്ചയാണ് പുതിയ സ്റ്റോര്‍ ആരംഭിച്ചത്. ഇവിടെ പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കമ്പനി കുറഞ്ഞ ഡൗണ്‍ പേയ്‌മെന്റില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്നുണ്ട്. ഇന്‍സ്റ്റന്റ് ക്രഡിറ്റ് വേരിഫിക്കേഷന്‍, മള്‍ട്ടി പ്ലാന്‍ എന്നിവയും എയര്‍ടെല്ലിന്റെ ഈ പുതിയ സ്റ്റോറില്‍ ലഭ്യമാണ്.

പുതിയ കമ്പനി ഉത്ഘാടനത്തോടനുബന്ധിച്ച് എയര്‍ടെല്‍ ഐഫോണ്‍ 7ന് വന്‍ ഓഫര്‍ നല്‍കിയിരിക്കുന്നു. ഇതിനു മുന്‍പു തന്നെ എയര്‍ടെല്‍ സ്റ്റോറില്‍ ഐഫോണുകള്‍ ലഭ്യമാണ്. ഡൗണ്‍പേയ്‌മെന്റില്‍, അതായത് പ്രതിമാസ സ്‌കീമില്‍ ഫോണുകള്‍ നല്‍കുമെന്നു നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഐഫോണ്‍ 7ന്റെ ഓഫര്‍ ഇങ്ങനെയാണ്, 7777 രൂപ ഡൗണ്‍ പേയ്‌മെന്റ് നല്‍കിയാല്‍ നിങ്ങള്‍ക്ക് ഐഫോണ്‍ 7 സ്വന്തമാക്കാം. അതിനു ശേഷം പ്രതിമാസം 2444 രൂപ 24 മാസം അടച്ചാല്‍ മതിയാകും.
ഇതിനോടൊപ്പം തന്നെ ഡാറ്റ ഓഫറും എയര്‍ടെല്‍ നല്‍കുന്നുണ്ട്. അതായത് ഐഫോണ്‍ 7 ഉപഭോക്താക്കള്‍ക്ക് പ്രതി മാസം 30ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോള്‍, റോമിങ്ങ് എന്നിവ നല്‍കുന്നു.
ഇതു കൂടാതെ എയര്‍ടെല്ലിന്റെ സെക്യൂര്‍ പാക്കേജില്‍ ഫിസിക്കല്‍ ഡാമേജും സൈബര്‍ പ്രൊട്ടക്ഷനും ഉള്‍പ്പെടുത്തയിട്ടുണ്ട്. ഈ ഓഫര്‍ എയര്‍ടെല്ലിന്റെ പുതിയ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ മാത്രമേ ലഭിക്കൂ.
ആപ്പിള്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ക്ലിക്‌സ് കാപ്പിറ്റല്‍, ബ്രൈറ്റ്സ്റ്റാര്‍ ടെലികമ്മ്യൂണിക്കേഷന്‍സ്, വള്‍കാന്‍ എക്‌സ്പ്രസ് എന്നീ കമ്പനികളുമായി ഓണ്‍ലൈന്‍ ഓണ്‍ലൈന്‍ ഓഫറില്‍ പങ്കാളിത്തം നേടിയിട്ടുണ്ട്. 21 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കു മാത്രമേ ഈ ഓഫര്‍ ഇപ്പോള്‍ ലഭ്യമാകൂ, എന്നാല്‍ എത്രയും പെട്ടന്നു തന്നെ മറ്റു നരഗങ്ങളിലേക്ക് വ്യാപിപ്പിക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ആപ്പിള്‍ ഐഫോണ്‍ 7ന് 4.70 ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ് കോര്‍ പ്രോസസര്‍, 7എംപി മുന്‍ ക്യാമറ, 12എംപി പിന്‍ ക്യാമറ, 2ജിബി റാം, ഐഓഎസ് 10, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ പ്രധാന സവിശേഷതകളാണ്.


Click it and Unblock the Notifications








