നോക്കിയ സ്മാര്‍ട്ട്‌ഫോണിനോടൊപ്പം സൗജന്യമായി 3360 രൂപയുടെ നോക്കിയ ആക്ടീവ് വയര്‍ലെസ് ഇയര്‍ഫോണുകള്‍..!

|

ദീപാവലിയോടനുബന്ധിച്ച് നോക്കിയ രസകരമായ ഓഫറുമായി എത്തിയിരിക്കുകയാണ്. അതായത് ചില തിരഞ്ഞെടുത്ത നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍, നോക്കിയ ഇന്ത്യ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാങ്ങുകയാണെങ്കില്‍ 3360 രൂപ വിലയുളള വയര്‍ലെസ് ബ്ലൂട്ടൂത്ത് ഇയര്‍ഫോണുകള്‍ സൗജന്യമായി നിങ്ങള്‍ക്ക് ലഭിക്കുന്നു.

 
നോക്കിയ സ്മാര്‍ട്ട്‌ഫോണിനോടൊപ്പം സൗജന്യമായി 3360 രൂപയുടെ നോക്കിയ ആക്ടീ

ഈ ഓഫര്‍ എങ്ങനെ നേടാം?

ആദ്യം നിങ്ങള്‍ നോക്കിയ ഇന്ത്യ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക. അവിടെ നിന്നും നോക്കിയ 6.1 പ്ലസ്, നോക്കിയ 5.1 പ്ലസ്, നോക്കിയ 3.1 പ്ലസ് എന്നിവ നവംബര്‍ ഒന്നിനും നവംബര്‍ 7നും ഇടയില്‍ വാങ്ങുക. അങ്ങനെ വാങ്ങുന്നവര്‍ക്ക് 3,360 രൂപ വിലയുളള നോക്കിയ ആക്ടീവ് വയര്‍ലെസ് ഇയര്‍ഫോണ്‍ ലഭിക്കുന്നതാണ്. നോക്കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാങ്ങുന്നവര്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്, തമിഴ്‌നാട് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നോക്കിയ ആക്ടീവ് വയര്‍ലെസ് ഇയര്‍ഫോണ്‍സ് സവിശേഷതകള്‍

നോക്കിയ ആക്ടീവ് വയര്‍ലെസ് ഇയര്‍ഫോണുകള്‍ക്ക് ഉറച്ച ബാസോടു കൂടിയ ഉയര്‍ന്ന നിലവാരമുളള ശബ്ദമാണ്. ഈ ഇയര്‍ ഫോണിന് വെളളം, വിയര്‍പ്പ് എന്നിവ പ്രതിരോധം ഉളളതിനാല്‍ വ്യായാമം ചെയ്യുമ്പോഴും ജോഗിംഗ് ചെയ്യുമ്പോഴും ഉപയോഗിക്കാം.

ബ്ലൂട്ടൂത്ത് 4.1 ആണ് ഈ ഇയര്‍ഫോണിന്. ഒറ്റ ചാര്‍ജ്ജില്‍ തന്നെ എട്ടു മണിക്കൂര്‍ വരെ നിരന്തരം പാട്ടുകള്‍ കേള്‍ക്കാം. രണ്ടു ഫോണുകളുമായി ബന്ധിപ്പിക്കാന്‍ മള്‍ട്ടി പോയിന്റും ഉണ്ട്. നിങ്ങള്‍ ഒരു നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ നോക്കിയ 6.1 പ്ലസ്, നോക്കിയ 5.1 പ്ലസ് എന്നീ ഫോണുകള്‍ വളരെ മികച്ചതാണ്. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഏറ്റവും മികച്ച ഹാര്‍ഡ്‌വയറുളള പ്രീമിയം ആള്‍-ഗ്ലാസ് ഡിസൈനാണ് നല്‍കിയിരിക്കുന്നത്. പ്രത്യേകിച്ചും എച്ച്എംഡി ഗ്ലോബലില്‍ നിന്നുമുളള ഈ ഉത്പന്നം കുടുതല്‍ രസകരവുമായിരിക്കും.

നോക്കിയ 3.1 പ്ലസ്, നോക്കിയ 5.1 പ്ലസ്, നോക്കിയ 6.1 പ്ലസ് എന്നിവയ്ക്ക് പ്രീമിയം ഡിസൈന്‍, സ്റ്റോക്ക് ആന്‍ഡ്രോയിഡ് ഒഎസ്, മികച്ച ഇന്‍ ക്ലാസ് ഹാര്‍ഡ്‌വയര്‍ എന്നിവയാണ്. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മറ്റു പ്രീമിയം സവിശേഷതകളായ 18:9 ആസ്‌പെക്ട് റേഷ്യോ ഡിസ്‌പ്ലേ, ഡ്യുവല്‍ ക്യാമറ എന്നിങ്ങനെ പല സവിശേഷതകളും ഉണ്ട്. നോക്കിയ 5.1 പ്ലസിന്റെ വില 10,999 രൂപയും എന്നാല്‍ നോക്കിയ 5.1ന്റെ വില 7,699 രൂപയുമാണ്.

Best Mobiles in India

Read more about:
English summary
Go to Nokia India official website and purchase either the Nokia 6.1 Plus, Nokia 5.1 Plus, or the Nokia 3.1 Plus between the 1st of November to 7th of November to get free Nokia Active Wireless Earphones worth Rs 3360.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X