നിങ്ങൾക്ക് ഐഫോൺ 12 മിനി സ്വന്തമാക്കണമെന്നുണ്ടോ? ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ഈ ഓഫർ നിങ്ങളെ സഹായിക്കും

|

നിങ്ങൾ ആൻഡ്രോയ്‌ഡിൽ നിന്ന് ഒരു ഐഒസ്‌ ഫോണിലേക്ക് മാറാൻ പദ്ധതിയിടുകയാണെങ്കിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ മികച്ച ഓഫറിൽ ഐഫോൺ 12 മിനി (iPhone 12 Mini) സ്വന്തമാക്കാനുന്നതാണ്. 2012 ൽ അവതരിപ്പിച്ച ഐഫോൺ 12 സീരീസിലെ ഏറ്റവും ചെറിയ ഫോണാണ് ആപ്പിളിൾ ഐഫോൺ 12 മിനി. ഇത് ഒത്തിരി വിലകുറഞ്ഞതും ഫ്ലിപ്പ്കാർട്ടിൽ 8,000 രൂപ കിഴിവും ലഭിക്കുന്നതാണ്. ഒപ്പം, നിങ്ങളുടെ പഴയ ഫോണിന് 15,000 രൂപ വരെ നൽകാൻ കഴിയുന്ന ഒരു എക്സ്ചേഞ്ച് ഓഫറുമുണ്ട്. ഈ ഓഫറുകളെ കുറിച്ച് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

 

ഫ്ലിപ്പ്കാർട്ടിൽ 8000 രൂപ കിഴിവിൽ ഐഫോൺ 12 മിനി ലഭ്യമാണ്

ഫ്ലിപ്പ്കാർട്ടിൽ 8000 രൂപ കിഴിവിൽ ഐഫോൺ 12 മിനി ലഭ്യമാണ്

ആപ്പിൾ ഡെയ്‌സ് സെയിൽ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഐഫോൺ 12 മിനി നിങ്ങൾക്ക് 2000 രൂപ ഇളവ് നൽകുന്നു. കൂടാതെ, എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് 6,000 രൂപ വരെ തൽക്ഷണ കിഴിവും ലഭിക്കുന്നതാണ്. അതിനാൽ നിങ്ങൾക്ക് എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി ഈ സ്മാർട്ഫോൺ വാങ്ങുകയാണെങ്കിൽ 2,000 രൂപ കിഴിവിന് പുറമെ, 6,000 രൂപ തൽക്ഷണ കിഴിവും ലഭിക്കുന്നു. ഇത് ഐഫോൺ 12 മിനിയുടെ വില 61,900 രൂപയായി കുറയും. എന്നാൽ, നിങ്ങൾക്ക് ഇത് 61,000 രൂപയ്ക്ക് താഴെ ലഭിക്കണമെങ്കിൽ നിങ്ങളുടെ പഴയ ഐഫോൺ അല്ലെങ്കിൽ ആൻഡ്രോയിഡ് ഫോണിൽ കൈമാറ്റം ചെയ്യാനും നിങ്ങളുടെ പഴയ ഫോണിന് 15,000 രൂപ വരെ നേടാനും സാധിക്കുന്നതാണ്.

ഐഫോൺ 12 മിനി സ്റ്റോറേജ് വേരിയന്റുകൾക്കും ഈ ഓഫർ ബാധകമാണ്
 

ഐഫോൺ 12 മിനി സ്റ്റോറേജ് വേരിയന്റുകൾക്കും ഈ ഓഫർ ബാധകമാണ്

ഐഫോൺ 12 മിനിയിലെ എല്ലാ സ്റ്റോറേജ് വേരിയന്റുകൾക്കും ഈ ഓഫർ ബാധകമാണ്. ഇതേ ഓഫറുകളും, ഡിസ്കൗണ്ടുകളും പ്രയോജനപ്പെടുത്തുന്നതിലൂടെ നിങ്ങൾക്ക് ഐഫോൺ 12 മിനി 128 ജിബി ഓപ്ഷൻ 66,900 രൂപയ്ക്കും, ഐഫോൺ 12 മിനി 256 ജിബി ഓപ്ഷൻ 76,900 രൂപയ്ക്കും ലഭിക്കുന്നതാണ്. റെഡ്, ബ്ലാക്ക്, പർപ്പിൾ, ബ്ലൂ, ഗ്രീൻ, വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

 ആപ്പിൾ ഐഫോണുകൾക്ക് ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ടിൽ ആപ്പിൾ ഡെയ്‌സ് സെയിലിൽ ആപ്പിൾ ഐഫോണുകൾക്ക് ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ടിൽ ആപ്പിൾ ഡെയ്‌സ് സെയിലിൽ

ഐഫോൺ 12 മിനി പ്രധാനപ്പെട്ട സവിശേഷതകൾ

ഐഫോൺ 12 മിനി പ്രധാനപ്പെട്ട സവിശേഷതകൾ

ഐഫോൺ 12 മിനി കോം‌പാക്റ്റ്, ബെസെൽ-ലെസ് ഡിസൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സെറാമിക് ഷീൽഡ് പ്രോട്ടക്ഷനുള്ള 5.4 ഇഞ്ച് റെറ്റിന എക്സ്ഡിആർ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 12 എംപി വൈഡ് ആംഗിൾ പ്രൈമറി ലെൻസും മറ്റൊരു 12 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും അടങ്ങുന്ന ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഐഫോൺ 12 മിനിയിൽ കമ്പനി നൽകിയിട്ടുള്ളത്. മുൻഭാഗത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്.

ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ഈ ഓഫർ നിങ്ങളെ സഹായിക്കും

ഐഫോൺ 12 മിനി പ്രവർത്തിക്കുന്നത് എ14 ബയോണിക് എസ്ഒസിയുടെ കരുത്തിലാണ്. അതേ പ്രോസസറാണ് ഐഫോൺ 12 പ്രോ മാക്‌സ് ഉൾപ്പെടെയുള്ള ഐഫോൺ 12 ലൈനപ്പിൽ കമ്പനി നൽകിയിട്ടുള്ളത്. ഇത് ഐഫോൺ 12 മിനിയേക്കാൾ ഇരട്ടിയിലധികം വിലയുള്ള ഡിവൈസാണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 4 ജിബി റാമുള്ള ഐഫോൺ 12 മിനി മികച്ച പെർഫോമൻസാണ് നൽകുന്നത്. ഐഫോൺ 12 മിനിയിലും ബാറ്ററി ലൈഫ് വളരെ ശരാശരിയാണ്. ഈ ഫോണിലെ ബാക്കി സവിശേഷതകൾ ഐഫോൺ 12 സീരീസിലെ മറ്റേതൊരു മോഡലിനെയും പോലെ മികച്ചതാണ്.

Most Read Articles
Best Mobiles in India

English summary
HDFC bank account holders will receive a Rs 6000 immediate discount. So, if you have an HDFC credit or debit card, you'll get a Rs 6000 instant discount on top of the Rs 2000 Flipkart discount.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X