Home
Mobile

കാശ് കൊടുക്കുന്നതല്ലേ....ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങുമ്പോൾ ഇക്കാര്യങ്ങളും ശ്രദ്ധിച്ചേക്കണം

ഇന്ത്യയിൽ കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ആണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്നതും വിപണിയിലെ അതിശക്തമായ മത്സരവുമെല്ലാം എല്ലാത്തരം ആളുകൾക്കും അവരുടെ സാമ്പത്തിക നിലയനുസരിച്ച് താങ്ങാൻ കഴിയുന്ന ആൻഡ്രോയിഡ് ഓപ്ഷനുകൾ ലഭ്യമാക്കുന്നു. പരസ്യങ്ങളുടെയും പ്രമോഷനുകളുടെയും കോലാഹലങ്ങൾക്കിടയിലൂടെ നമ്മുക്ക് അനുയോജ്യമായ ഫോൺ കണ്ടെത്തുകയെന്നതാണ് ആകെയുള്ള പ്രതിസന്ധി.

ആപ്പിൾ ഐഫോണുകൾക്ക് ഡിസ്പ്ലെ നിർമിക്കുന്ന സാംസങ് മുതൽ ചൈനീസ് ഭീമന്മാരും കൊമ്പ് കോർക്കുന്ന ഇന്ത്യൻ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും നമ്മുക്ക് അനുയോജ്യമായൊരു സ്മാർട്ട്ഫോൺ കണ്ടെത്തുകയെന്നത് വളരെ പ്രയാസം നിറഞ്ഞ ഏർപ്പാടാണ്. ഇവിടെയാണ് പരിഗണന നൽകുന്ന ഘടകങ്ങൾ നിർണായകമാകുന്നത്. പണം ചിലവാക്കുമ്പോൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഫോണിന്റെ ഹാർഡ്വെയർ - പ്രോസസർ ശേഷി, ഡിസ്പ്ലെ, ബാറ്ററി കപ്പാസിറ്റി, ക്യാമറ സജ്ജീകരണം തുടങ്ങി എത്ര വർഷം സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ലഭിക്കുമെന്ന് വരെ ശ്രദ്ധിക്കണം.

ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങുമ്പോൾ ഇക്കാര്യങ്ങളും ശ്രദ്ധിച്ചേക്കണം

സെഗ്മെന്റിന് അനുസരിച്ച് ശേഷിയുള്ള പ്രോസസറുകൾ മിക്കവാറും ഫോണുകളിലും ഉണ്ടാവാറുണ്ട്. അതിനാൽ അക്കാര്യത്തിൽ വലിയ ആശങ്ക വേണ്ടി വരുന്നില്ല. റാം കപ്പാസിറ്റിയും സ്റ്റോറേജും നിങ്ങളുടെ താത്പര്യപ്രകാരം സെലക്റ്റ് ചെയ്യുക. പിന്നെ പരി​ഗണന നൽകേണ്ടത് ഡിസ്പ്ലെയ്ക്കാണ്. നല്ല ഡിസ്പ്ലെയില്ലെങ്കിൽ വ്യൂവിങ്ങ് എക്സ്പീരിയൻസ് പരിതാപകരമായിപ്പോകും. അതിനാൽ സെലക്റ്റ് ചെയ്യുന്ന സ്മാ‍ർട്ട്ഫോണിന്റെ ഡിസ്പ്ലെ ഫീച്ചറുകളും നി‍‍ർണായകമാണ്.

ഒഎൽഇഡി പാനലുകളും എൽസിഡി പാനലുകളുമാണ് മിക്കവാറും ആൻഡ്രോയിഡ് ഫോണുകളുടെയും ഡിസ്പ്ലെകളിൽ ഉണ്ടാകുക. എൽസിഡി പാനലുകളെക്കാളും അമോലെഡ് പോലെയുള്ള ഒഎൽഇഡി ഡിസ്പ്ലെകളാണ് കൂടുതൽ നല്ലത്. എന്നാൽ ഇവ ഉൾപ്പെടുത്തുന്നത് ഡിവൈസിന്റെ വില കൂടുന്നതിനും കാരണമാകും. നിരക്ക് കുറഞ്ഞ സെഗ്മെന്റുകളിലേക്ക് വരുമ്പോൾ കമ്പനികൾ കൂടുതലും എൽസിഡി ഡിസ്പ്ലെ പാനലുകൾ ഉപയോഗിക്കുന്നതിന് പിന്നിലും കാരണം ഇത് തന്നെയാണ്.

ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങുമ്പോൾ ഇക്കാര്യങ്ങളും ശ്രദ്ധിച്ചേക്കണം

ഡിസ്പ്ലെയുടെ ബ്രൈറ്റ്നസും റിഫ്രഷ് റേറ്റും മറ്റൊരു പ്രധാന ഘടകമാണ്. ബ്രൈറ്റ്നസ് കുറഞ്ഞ ഫോണുകൾ പ്രതീക്ഷിക്കുന്ന പോലെയുള്ള മിഴിവ് ദൃശ്യങ്ങൾക്ക് നൽകില്ല. വില കൂടിയ ഫോണുകൾ വാങ്ങുന്നവർ ഏറ്റവും കുറഞ്ഞത് 1,000 നിറ്റ്സ് ബ്രൈറ്റ്നസും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഡിസ്പ്ലെ സ്പെസിഫിക്കേഷനുകളിൽ ഉണ്ടോയെന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണ്. ക്യാമറകളാണ് ഇനി പരി​ഗണന നൽകേണ്ട സെക്ഷൻ.

ഇന്ന് വിപണിയിൽ ലഭ്യമായ മിക്കവാറും ക്യാമറ ഫോണുകളും പെർഫോമൻസിൽ അത്ര പോരായ്മകളില്ലാത്തവയാണ്. അത്യാവശ്യം പ്രകാശമുള്ള സ്ഥലത്താവും ഇവ കൂടുതൽ നല്ല ചിത്രങ്ങൾ എടുക്കുന്നത്. അന്തരീക്ഷം കുറച്ചൊന്ന് ഇരുട്ടിത്തുടങ്ങിയാൽ പല കമ്പനികളുടെയും സ്മാർട്ട്ഫോണുകൾ ഫോട്ടോ ക്വാളിറ്റിയിൽ പിന്നോട്ടാകുകയും ചെയ്യും. അതിനാൽ തന്നെ വാങ്ങാൻ പോകുന്ന ഡിവൈസുകളുടെ ലോ ലൈറ്റ് ഫോട്ടോഗ്രഫിയെക്കുറിച്ച് റിസർച്ച് ചെയ്യുന്നത് നല്ലതാണ്. ഫോണിൽ ഏതൊക്കെയിനം സെൻസറുകൾ ലഭ്യമാണെന്നതും നൈറ്റ്മോഡ്, വീഡിയോ സ്റ്റെബിലൈസേഷൻ തുടങ്ങിയ ഫീച്ചറുകളെക്കുറിച്ചും അറിഞ്ഞ് വയ്ക്കണം.

ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങുമ്പോൾ ഇക്കാര്യങ്ങളും ശ്രദ്ധിച്ചേക്കണം

വലിയ ഡിസ്പ്ലെയും ഗംഭീര പ്രോസസറും ഒക്കെയുണ്ടെങ്കിലും നല്ലൊരു ബാറ്ററിയില്ലെങ്കിൽ പിന്നെ ആ ഡിവൈസ് കൊണ്ടൊരു ഉപയോഗവും ഇല്ലാതെയാകും. ഒരു തവണ ചാർജ് ചെയ്യുന്ന ഫോൺ 14-15 മണിക്കൂർ നേരത്തേക്കെങ്കിലും ഉപയോഗിക്കാൻ സാധിക്കണം. ഇന്ന് വിപണിയിൽ എത്തുന്ന ബജറ്റ് ഫ്രണ്ട്ലി ഡിവൈസുകളിൽ പോലും ശേഷി കൂടിയ ബാറ്ററികൾ ഉണ്ടാവാറുണ്ട്. ഡിവൈസ് പെട്ടെന്ന് ചാർജ് ചെയ്യാൻ പറ്റുന്ന ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ളതും നല്ലതാണ്.

ഡിസൈനും പുറം മോടിക്കുമൊക്കെ വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്ന കാര്യം ഓരോരുത്തരുടെയും താൽപ്പര്യങ്ങളാണ്. ഏത് ഫോൺ വാങ്ങിയാലും കവറിട്ട് സൂക്ഷിക്കുന്ന മലയാളികൾക്ക് അതിൽ വലിയ കാര്യമുണ്ടാകണമെന്നില്ല. ബിൽഡ് ക്വാളിറ്റി പക്ഷെ നിർണായകമാണ്. ഡസ്റ്റ് വാട്ടർ റെസിസ്റ്റൻസ് ഉറപ്പ് വരുത്തുന്ന സീലുകളും മറ്റും നാം വാങ്ങുന്ന ഫോണിലുണ്ടോ എന്നതും പരിഗണിക്കേണ്ടതാണ്.

More from GizBot

Best Mobiles in India

English summary
No one can dispute that most people in India are using Android smartphones. Being available at low prices and having fierce competition in the market makes Android options available to all types of people, as per their financial status. The only problem is finding the right phone for us.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X