ഇന്ത്യയിൽ സ്നാപ്പ് ഡ്രാഗൺ 855പ്ലസ് ഉപയോഗപ്പെടുത്തുന്ന ഫോണുകളിൽ വാങ്ങാൻ മികച്ചവ
ഇന്ത്യയിൽ നിരവധി സ്മാർട്ട്‌ഫോണുകൾക്ക് ഒരു സവിശേഷത പൊതുവായുണ്ട്- ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 പ്ലസ് SoC. ഈ മികച്ച ഫോണുകളിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയന്ന ചിലത് ചുവടെയുള്ള പട്ടികയിലുണ്ട്. ഗെയിമിംഗിനായി പ്രത്യേകിച്ചും രൂപകൽപ്പന ചെയ്തിരിക്കുന്ന ഇതിന്റെ ചിപ്സെറ്റ്. ഉയർന്ന നിലവാരമുള്ള പ്രകടനവും ഒപ്റ്റിമൈസ് ചെയ്ത ഗ്രാഫിക്സും വാഗ്ദാനം ചെയ്യുന്നു. മെച്ചപ്പെട്ട സിപിയു പ്രകടനവും ചിപ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട് മാത്രമല്ല കൂടാതെ 4 ജി, 5G കണക്ഷനുകൾ സപ്പോർട്ട് ചെയ്യുന്നുമുണ്ട്.

വൺപ്ലസ് 7 ടി
8 ജിബി റാമും 256 ജിബി യുഎഫ്‌എസ് 3.0 സ്റ്റോറേജ് ഓപ്ഷനുമൊപ്പം വരുന്ന സ്‌നാപ്ഡ്രാഗൺ 855 പ്ലസ് പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. അതിശയകരമായ വ്യൂ വാഗ്ദാനം ചെയ്യുന്ന ഡിസ്‌പ്ലേയാകട്ടെ ഏറ്റവും പുതിയ എച്ച്ഡിആർ 10 + സാങ്കേതികവിദ്യയിൽ 90 ഹെർട്സ് റീഫ്രഷ് റേറ്റിൽ ക്ലോക്ക് ചെയ്തിരിക്കുന്നു.

റിയൽമീ എക്സ് 2 പ്രോ
ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 64 എംപി ക്വാഡ് റിയർ ക്യാമറകൾ, 90 ഹെർട്സ് അൾട്രാ സ്മൂത് ഡിസ്‌പ്ലേ, 50 ഡബ്ല്യു സൂപ്പർ വിഒസി ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യ എന്നിവയാണ് ഈ മൊബൈൽ ഫോണിന്റെ സവിശേഷതകൾ.6% കിഴിവോടെ 27,999 രൂപക്ക് ഇത് ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ നിങ്ങൾക്ക് 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും.

സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ്
സാംസങിൽ നിന്നുള്ള രണ്ടാമത്തെ ക്ലാംഷെൽ സ്മാർട്ട്‌ഫോണാണിത്. സ്‌നാപ്ഡ്രാഗൺ 855 പ്ലസ് പ്രോസസറാണ് ഇതിൽ ഉപയോഗിക്കുന്നത്. ആൻഡ്രോയിഡ് 10 സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിയിരിക്കുന്നു. വയർലെസ് ചാർജിംഗ് സാങ്കേതികവിദ്യയാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത.

വൺപ്ലസ് 7 ടി പ്രോ
ഫോൺ 90 ഹെർട്സ് റീഫ്രഷ് റേറ്റും, ഒപ്പം ക്യുഎച്ച്ഡി + റെസല്യൂഷനും വാഗ്ദാനം ചെയ്യുന്നത് കൊണ്ട് തന്നെ വളരെ വ്യക്തതയോടെ അതിശയകരമായ കാഴ്ച അനുഭവമാണ് നൽകുന്നത്. 30 മിനിറ്റിനുള്ളിൽ 68% ചാർജ് വാഗ്ദാനം ചെയ്യുന്ന വാർപ്പ് ചാർജ് 30 ടിയിലാണ് ഈ ഫോൺ വരുന്നത്. 2340 × 1080 പിക്‌സൽ റെസല്യൂഷനുള്ള 6.65 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 19.5: 9 ആസ്പെക്ട് റേഷ്യോ ഉള്ള സ്ക്രീൻ, 90Hz റീഫ്രഷ് റേറ്റും 430 നിറ്റ് ബ്രൈറ്റ്നെസും വാഗ്ദാനം ചെയ്ന്നുണ്ട്. . 675 മെഗാഹെർട്‌സ് അഡ്രിനോ 640 ജിപിയു ക്ലബ്ബുള്ള ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 855 പ്ലസ് സോക്കാണ് സ്മാർട്ട്‌ഫോണിനെ ആകർഷകമാക്കുന്നത്.


Click it and Unblock the Notifications








