26,000 രൂപ ഡിസ്കൗണ്ടിൽ ഐഫോൺ 14 വാങ്ങുന്നോ? ഇതാ അ‌തിനുള്ള വഴി

|

ഇ​പ്പോൾ എങ്ങും ചർച്ച ആപ്പിൾ ഐഫോൺ ആണ്. എങ്ങനെയും ഒരു ഐഫോൺ 14 മോഡൽ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവരിൽ സാധാരണക്കാർ മുതൽ സാമ്പത്തികമായി നല്ല അ‌ടിത്തറയുള്ളവർ വരെയുണ്ട്. പണം ആഗ്രഹത്തിന് തടസമാകുന്നതിനാൽ ആഗ്രഹം ഉള്ളിൽ ഒതുക്കുന്നവരും ഉണ്ടാകും. എങ്കിലും ഒരു പുത്തൻ ആപ്പിൾ ഐഫോൺ 14 മോഡൽ കുറഞ്ഞ ചിലവിൽ സ്വന്തമാക്കാൻ എന്താണ് മാർഗം എന്ന് ഇതിനോടകം പലരും തിരച്ചിൽ ആരംഭിച്ചും കഴിഞ്ഞു.

 

ഐഫോൺ 14 സീരിസിൽ പുറത്തിറങ്ങിയ മോഡലുകൾ

ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയാണ് ഐഫോൺ 14 സീരിസിൽ പുറത്തിറങ്ങിയ മോഡലുകൾ. ഇതിലൊന്ന് സ്വന്തമാക്കി കൂട്ടുകാർക്കിടയിൽ ​ഷൈൻ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഇറങ്ങുന്ന എല്ലാ മോഡൽ ഐ​ഫോണും സ്വന്തമാക്കി സന്തോഷം കണ്ടെത്തുന്നവരുണ്ട്. ടെക്നോളജിയുടെ മികവ് ഇഷ്ടപ്പെട്ടുകൊണ്ട് ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുണ്ട്.

അ‌ടിച്ചുമാറ്റലിന്റെ ആപ്പിൾ വേർഷനോ? ഐഫോൺ 14 പ്രോയിലെ ചില ആൻഡ്രോയിഡ് ഫീച്ചറുകൾഅ‌ടിച്ചുമാറ്റലിന്റെ ആപ്പിൾ വേർഷനോ? ഐഫോൺ 14 പ്രോയിലെ ചില ആൻഡ്രോയിഡ് ഫീച്ചറുകൾ

പണം ലാഭിച്ചുകൊണ്ട് ആഗ്രഹം പൂർത്തീകരിക്കുക

ഇങ്ങനെ ആപ്പിൾ ഐഫോൺ സ്വന്തമാക്കാൻ പലർക്കും പല കാരണങ്ങളുണ്ട്. പണം ലാഭിച്ചുകൊണ്ട് ആഗ്രഹം പൂർത്തീകരിക്കുക. ഭൂരിഭാഗം മനുഷ്യരുടെയും ചിന്ത ആവഴിക്കാണ് എപ്പോഴും സഞ്ചരിക്കാറ്. ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് വലിയൊരു തടസമായി മുന്നിലുള്ളത് അ‌തിന്റെ വിലയാണ്. കുറഞ്ഞ വിലയിൽ ഐഫോൺ സ്വന്തമാക്കാനുള്ള ഒരു വഴിയെപ്പറ്റി നമുക്ക് നോക്കാം.

വില ഇന്ത്യയിൽ
 

ആപ്പിളിന്റെ ഐഫോൺ 14 സീരിസിന്റെ വില നമ്മുടെ ഇന്ത്യയിൽ ആരംഭിക്കുന്നത് 79,900 രൂപ മുതലാണ്. എന്നാൽ 26,000 രൂപ ഡിസ്കൗണ്ടിൽ ഇതേ ഫോൺ സ്വന്തമാക്കാനുള്ള വഴിയും നമുക്ക് മുന്നിൽ തുറന്ന് കിടപ്പുണ്ട്. നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്തുകൊണ്ടാണ് അ‌ത് സാധ്യമാകുക.

ആരാധകരേ ആഹ്ലാദിപ്പിൻ; നിങ്ങൾ ആഗ്രഹിച്ച മാറ്റങ്ങളുമായി ഇതാ ഐഒഎസ് 16 എത്തിപ്പോയ്!ആരാധകരേ ആഹ്ലാദിപ്പിൻ; നിങ്ങൾ ആഗ്രഹിച്ച മാറ്റങ്ങളുമായി ഇതാ ഐഒഎസ് 16 എത്തിപ്പോയ്!

53,900 രൂപയ്ക്ക് ഐഫോൺ 14 സീരിസ്

53,900 രൂപയ്ക്ക് ഐഫോൺ 14 സീരിസ്

ഇന്ത്യയിൽ 79,900 രൂപ വിലയിൽ ആരംഭിക്കുന്ന ഐഫോൺ 14 മോഡൽ ഫോൺ 53,900 രൂപയ്ക്ക് സ്വന്തമാക്കാൻ നമുക്ക് അ‌വസരമുണ്ട്. ​കേൾക്കുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ട് കാണും. ഇത്രയും ഡിസ്കൗണ്ടോ എന്ന്. എന്നാൽ നിങ്ങളുടെ നിലവിലെ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുകയും ബാങ്ക് ഡിസ്കൗണ്ടുകൾ കൂട്ടിച്ചേർക്കുകയും ചെയ്യുമ്പോഴാണ് ഈ വിലയ്ക്ക് ഫോൺ ലഭിക്കുക.

അ‌ംഗീകൃത സ്റ്റോറുകൾ

ഇന്ത്യയിലെ ആപ്പിളിന്റെ അ‌ംഗീകൃത സ്റ്റോറുകൾ വഴി ഫോൺ വാങ്ങു​മ്പോൾ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ്​/​ ഡെബിറ്റ് കാർഡ് ഉടമകൾക്ക് 5000 രൂപ ക്യാഷ്ബാക്ക് ഓഫർ നിലവിലുണ്ട്. കൂടാതെ എക്സ്ചേഞ്ച് ഇൻസെന്റീവ് ആയി 3000 രൂപ കൂടി ഇളവ് ലഭിക്കും. ഈ ഘട്ടത്തിൽ ഐഫോൺ 14 മോഡലിന്റെ വില 71,900 ആയി കുറയും.

ആമസോണിൽ നിന്നും ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം അടിപൊളി ഡിസ്കൌണ്ടിൽആമസോണിൽ നിന്നും ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം അടിപൊളി ഡിസ്കൌണ്ടിൽ

ഒരു മാറ്റം ആഗ്രഹിക്കുന്നു എങ്കിൽ

ഇതു കൂടാതെ, നിലവിൽ ഐഫോൺ 11 ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കൾ ഐഫോൺ 14 മോഡലിലേക്ക് ഒരു മാറ്റം ആഗ്രഹിക്കുന്നു എങ്കിൽ അ‌വർക്ക് 18,000 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാണ്. ഫോൺ എക്സ്ചേഞ്ചിലൂടെയാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അ‌തേസമയം ​ഫോണിന്റെ കണ്ടീഷൻ അ‌നുസരിച്ച് ഈ ഡിസ്കൗണ്ട് തുകയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. ഈ മൂന്ന് ഡിസ്കൗണ്ടുകളും കൂടി ചേരുമ്പോൾ 26,000 രൂപയുടെ കുറവ് വിലയിൽ ഉണ്ടാകും.

നിരാശരാകാൻ വരട്ടെ

ഐഫോണുകൾക്ക് മാത്രമാണ് ഈ ഡിസ്കൗണ്ട് ഓഫറുകൾ ഉള്ളത് എന്ന് ഓർത്ത് നിരാശരാകാൻ വരട്ടെ. ഇന്ത്യയിലെ ആപ്പിളിന്റെ ഔദ്യോഗിക ഔട്ട് ലെറ്റുകളിൽ മറ്റ് കമ്പനികളുടെ സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നതിനും സൗകര്യം ഉണ്ട്. എന്നാൽ ഐഫോൺ മോഡലുകൾക്ക് ലഭിക്കുന്ന അ‌ത്ര വാല്യു മറ്റു കമ്പനികളുടെ ​സ്മാർട്ട്​ഫോണുകൾക്ക് കിട്ടില്ല എന്നുമാത്രം.

വീണ്ടുമെത്തുമോ ആ സോണി എക്സ്പീരിയക്കാലം...; കിടിലൻ ക്യാമറയുമായി സോണി ഒരുങ്ങുമ്പോൾ പ്രതീക്ഷയോടെ ഇന്ത്യവീണ്ടുമെത്തുമോ ആ സോണി എക്സ്പീരിയക്കാലം...; കിടിലൻ ക്യാമറയുമായി സോണി ഒരുങ്ങുമ്പോൾ പ്രതീക്ഷയോടെ ഇന്ത്യ

ഡിസ്കൗണ്ടിൽ ഐഫോൺ സ്വന്തമാക്കാനുള്ള മറ്റു വഴികൾ

ഡിസ്കൗണ്ടിൽ ഐഫോൺ സ്വന്തമാക്കാനുള്ള മറ്റു വഴികൾ

നിങ്ങളുടെ പഴയ ഐഫോണുകൾക്ക് കൂടുതൽ ഡിസ്കൗണ്ട് ലഭ്യമാൻ ആപ്പിളിന്റെ ഔദ്യോഗിക വെബ്​സൈറ്റ് സന്ദർശിക്കാവുന്നതാണ്. 2,200 രൂപ മുതൽ 58,730 രൂപ വ​രെയുള്ള ഡിസ്കൗണ്ടുകൾ ഇവിടെ ലഭിക്കും. നിങ്ങളുടെ ​കൈയിൽ ഇപ്പോഴുള്ള സ്മാർട്ട്ഫോണിന് എന്ത് വാല്യു ഉണ്ട് എന്ന്ത് ആപ്പിളിന്റെ ഈ ഔദ്യോഗിക വെബ്​സൈറ്റിൽ തന്നെ പരിശോധിക്കാനും അ‌വസരമുണ്ട്.

ബിഗ് ബില്യൺ ഡേ


ഇതു കൂടാതെ നിങ്ങൾ ഓൺ​ലൈനായാണ് ഐഫോൺ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് കരുതുക. ആമസോണിലും ഫ്ലിപ് കാർട്ടിലും 5000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭ്യമാണ്. മാത്രമല്ല ഇവിടെയും സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ഓഫറുകൾ ലഭിക്കും. എന്നാൽ ഡിസ്കൗണ്ട് തുകകൾ വ്യത്യസ്തമായിരിക്കും എന്നുമാത്രം. ഉടൻ തന്നെ വരാൻ പോകുന്ന ബിഗ് ബില്യൺ ഡേ ആണ് മറ്റൊരു സാധ്യത തുറക്കുന്നത്. ഓൺ​ലൈൻ വിൽപ്പന രംഗത്തെ വമ്പന്മാരായ ആമസോണിലും ഫ്ലിപ് കാർട്ടും ഞെട്ടിക്കുന്ന ഓഫറുകളാണ് ഈ ഉത്സവ ദിവസങ്ങൾക്കായി കാത്തുവച്ചിരിക്കുന്നത്. ഇതും ഐഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നു.

ഇന്ത്യൻ ഉത്സവത്തിന് ​ചൈനക്കാരനും വരുന്നുണ്ട് കേട്ടോ!, 5ജി കരുത്തുമായി വിവോ വി25 എത്തുക സെപ്റ്റംബർ 15ന്ഇന്ത്യൻ ഉത്സവത്തിന് ​ചൈനക്കാരനും വരുന്നുണ്ട് കേട്ടോ!, 5ജി കരുത്തുമായി വിവോ വി25 എത്തുക സെപ്റ്റംബർ 15ന്

Best Mobiles in India

English summary
Apple's iPhone 14 series price in India starts at Rs 79,900. But we also have a way to get the same phone at a discount of Rs 26,000. It can be done by exchanging your old smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X