പോക്കറ്റ് കാലിയാക്കാതെ ഡ്യുവല്‍ സിം മൊബൈല്‍

Posted By: Super

പോക്കറ്റ് കാലിയാക്കാതെ ഡ്യുവല്‍ സിം മൊബൈല്‍

ഡ്യുവല്‍ സിം മൊബൈല്‍ വേണം, പോക്കറ്റ് കാലിയാവരുത്. നിങ്ങളുടെ ഈ ആഗ്രഹം കണ്ടറിഞ്ഞ് ഒരു കാര്‍ബണ്‍ മൊബൈല്‍ ഇതാ വരുന്നു. ജിഎസ്എം 900/1800 മെഗാഹെര്‍ഡ്‌സ് ആവൃത്തിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ബണ്‍ ഡ്യുവല്‍ സിം കെ5ന് 110 എംഎം നീളവും, 47.5 എംഎം വീതിയും, 15.5 എംഎം കനവുമാണുള്ളത്.

ഇതിനു മൂുന്‍പും കാര്‍ബണ്‍ ഡ്യുവല്‍ സിം മൊബൈലുകള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും കാര്‍ബണ്‍ ഡ്യുവല്‍ സിം കെ5നെ വ്യത്യസ്തമാക്കുന്നത് അതിന്റെ കുറഞ്ഞ വിലയാണ്. അടുത്തുതന്നെ ഷോപ്പുകളില്‍ ലഭ്യമാകുന്ന കാര്‍ബണ്‍ ഡ്യുവല്‍ സിം കെ5ന്റെ വില
വെറും 1,700 രൂമാത്രമാണ്. 5.1 സെ.മീ. 65 K കളര്‍ ഡിസ്‌പ്ലേയില്‍ 176x220 റെസൊലൂഷനുണ്ട്.

ഡിജിറ്റല്‍ സൂമോടു കൂടിയ, വീഡിയോ റെക്കോര്‍ഡു ചെയ്യാവുന്ന ഡിജിറ്റല്‍
ക്യാമറയുണ്ടിതിന്. ഇതിന്റെ വീഡിയോ പ്ലെയര്‍ എംപി4, 3ജിപി ഫയലുകള്‍ സപ്പോര്‍ട്ടു ചെയ്യും. കൂടാതെ ഇതില്‍ ഓഡിയോ പ്‌ളെയറും, എഫ്എം റേഡിയോയും ഉണ്ട്.

എസ്ആര്‍എംഓടു കൂടിയ 32 എംബി ഫഌഷ് മെമ്മറിക്കൊപ്പം, 64
എംബിയാണിതിന്റെ ഇന്റേണല്‍ മെമ്മറി. കൂടാതെ 8 ജിബി വരെയുള്ള കാര്‍ഡുകള്‍ എക്‌സ്റ്റേണല്‍ മെമ്മറിയായി ഉപയോഗിക്കാം.

25 ദിവസത്തെ സ്റ്റാന്റ് ബൈയും, ല12 മണിക്കൂര്‍ സമയത്തെ ടോക്ക് ടൈമും ഉറപ്പു നല്‍കുന്ന 1800 mAh ലയണ്‍ ബാറ്ററിയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്.

വളരെ വേഗത്തിലുള്ള ഡാറ്റാ ട്രാന്‍സ്ഫര്‍ ഉറപ്പു നല്‍കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും, യുഎസ്ബി പോര്‍ട്ടും ഈ മൊബൈലിനുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot