Just In
- 2 hrs ago
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- 3 hrs ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
- 5 hrs ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 7 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
Don't Miss
- Movies
സൂപ്പര്‍ സ്റ്റാറാകാന്‍ സുരേഷ് ഗോപിയടക്കമുള്ളവര്‍ക്ക് കുറുക്കുവഴി പറഞ്ഞു കൊടുത്ത മുകേഷ്; പിന്നെ സംഭവിച്ചത്!
- Lifestyle
അതിരാവിലെ വെറും വയറ്റില്‍ കുടിക്കാം കുക്കുമ്പര്‍ നെല്ലിക്ക ജ്യൂസ്: മുടി മുട്ടോളമെത്തും
- Sports
IND vs AUS: കഴിഞ്ഞ തവണ കാര്യമായൊന്നും ചെയ്തില്ല, എന്നിട്ടും ഇത്തവണ ഇന്ത്യന്‍ ടീമില്‍! 3 പേര്
- News
നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ കോടതിയില്‍
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Finance
ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
സ്മാര്‍ട്ട്ഫോണ്‍ വരുത്തിവച്ച ദുരന്തങ്ങള്‍
അടുത്തിടെയായി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായതായുള്ള ചില വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആപ്പിള്‍ ഐ ഫോണിന് തീപിടിച്ച് അപ്പാര്‍ട്ട്മെന്റ് വരെ കത്തിയ സംഭവവും ഉണ്ടായി.
ഇത് ഒറ്റപ്പെട്ട സംഭവങ്ങളായാണ് പൊതുവെ പരിഗണിക്കപ്പെടുന്നത്. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ കാരണം അപകടമുണ്ടായ നിരവധി സംഭവങ്ങള്‍ കണ്ടെത്താനായി.
ബാറ്ററിക്ക് തീപിടിക്കുക, ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ ഷോക്കേല്‍ക്കുക, പൊട്ടിത്തെറിക്കുക തുടങ്ങി പല വിധത്തിലുള്ള അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പല സംഭവങ്ങളിലും അതാതു മൊബൈല്‍ കമ്പനികള്‍ അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
പലപ്പോഴും ഒറിജിനല്‍ ചാര്‍ജറോ ബാറ്ററിയോ ഉപയോഗിക്കാത്തതുകൊണ്ടും ശരിയായ രീതിയില്‍ ഫോണ്‍ കൈകാര്യം ചെയ്യാത്തതുകൊണ്ടുമാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാവുന്നത്.
അടുത്ത കാലത്തായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ഉണ്ടായ ഏതാനും അപകടങ്ങളും കാരണവും പരിശോധിക്കാം.
ഗിസ്ബോട്ട് ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സ്മാര്‍ട്ട്ഫോണ്‍ വരുത്തിവച്ച ദുരന്തങ്ങള്‍
ചാര്‍ജ് ചെയ്യുന്നതിനിടെ ഐ ഫോണ്‍ 4-ല്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു വു ജിയാന്ടോംഗ്. പെട്ടെന്ന് ഷോക്കേറ്റ് നിലത്തുവീണ അദ്ദേഹം പത്തു ദിവസത്തോളം ബോധരഹിതനായി ആശുപത്രിയില്‍ കഴിഞ്ഞു. ഡൂപ്ലിക്കറ്റ് ചാര്‍ജര്‍ ഉപയോഗിച്ചതാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചൈനയിലെ ബെയ്ജിംഗില്‍ കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്.

സ്മാര്‍ട്ട്ഫോണ്‍ വരുത്തിവച്ച ദുരന്തങ്ങള്‍
സൗത്ത് കൊറിയയില്‍ സാംസങ്ങ് ഗാലക്സി എസ് 2 വിന്റെ ബാറ്ററി തീപിടിച്ച് ഒരു സ്കൂള്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റിരുന്നു. ഫോണിന്റെ ബാറ്ററി മാത്രമായി പോക്കറ്റില്‍ ഇട്ടിരിക്കുകയയാിരുന്നു വിദ്യാര്‍ഥി. പെട്ടെന്നാണ് തീ പടര്‍ന്നത്. കാരണം വ്യക്തമല്ല.

സ്മാര്‍ട്ട്ഫോണ്‍ വരുത്തിവച്ച ദുരന്തങ്ങള്‍
ഒരു ഹാക്കര്‍ക്കും സമാനമായ അനുഭവമുണ്ടായി. ബാറ്ററി മാത്രമായി പോക്കറ്റിലിട്ടിരിക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്നാണ് പാന്റില്‍ തീ പടര്‍ന്നത്.

സ്മാര്‍ട്ട്ഫോണ്‍ വരുത്തിവച്ച ദുരന്തങ്ങള്‍
കഴിഞ്ഞ ഫെബ്രുവരിയില്‍ സാംസഗ് ഗാലക്സി നോട്ടിന്റെ ബാറ്ററി തനിയെ തീപിടിച്ച് 55 കാരനു ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവിടെയും ബാറ്ററി പോക്കറ്റിലിട്ടിരിക്കുകയായിരുന്നു.

സ്മാര്‍ട്ട്ഫോണ്‍ വരുത്തിവച്ച ദുരന്തങ്ങള്‍
കിടയ്ക്കക്കരികില്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുകയായിരുന്ന നെക്സസ് എസ് തീപിടിക്കുന്നതു കണ്ടുകൊണ്ടാണ് ഒരു വീട്ടമ്മ ഉണര്‍ന്നത്. ഉടന്‍തന്നെ അത് വലിച്ചെറിഞ്ഞതിനാല്‍ അവര്‍ക്ക് അപകടം സംഭവിച്ചില്ല. ഫോണിലെ ബാറ്ററി ഒറിജിനല്‍ ആയിരുന്നില്ല.

സ്മാര്‍ട്ട്ഫോണ്‍ വരുത്തിവച്ച ദുരന്തങ്ങള്‍
പോക്കറ്റിലിട്ടിരുന്ന സ്മാര്‍ട്ട്ഫോണിന് തീപിടിച്ച് കഴിഞ്ഞ മാസം യുവതിക്ക് കാര്യമായ പൊള്ളലേറ്റു. ബാറ്ററി വ്യാജമായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

സ്മാര്‍ട്ട്ഫോണ്‍ വരുത്തിവച്ച ദുരന്തങ്ങള്‍
2011 നവംബറില്‍ ഓസ്ട്രേലിയയിലെ സിഡ്നിയിലേക്കു പറക്കുകയായിരുന്ന ഒരു ആഭ്യന്തര വിമാനത്തില്‍ വച്ച് യാത്രക്കാരന്റെ ഐ ഫോണിന് തീപിടിച്ചു. ഉടന്‍തന്നെ തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പിന്നീടു നടത്തിയ അന്വേഷണത്തില ബാറ്ററിയുടെ അപാകതയാണ് അപകടത്തിനു കാരണമായതെന്നു കണ്ടെത്തി.

സ്മാര്‍ട്ട്ഫോണ്‍ വരുത്തിവച്ച ദുരന്തങ്ങള്‍
2010 ഡിസംബറില്‍, ഉപയോഗിക്കുന്നതിനിടെ മോട്ടൊറോള പൊട്ടിത്തെറിച്ച് ചെവി തകര്‍ന്നതായി ഒരു ഉപഭോക്താവ് ആരോപണം ഉന്നയിച്ചിരുന്നു. ചോര പടര്‍ന്ന ഫോണും അദ്ദേഹം പ്രദര്‍ശിപ്പിച്ചു. എന്നാല്‍ പിന്നീടു നടത്തിയ അന്വേഷണത്തില്‍, നിലത്തുവീണ് സ്ക്രീന്‍ പൊട്ടിയ ഹാന്‍ഡ് സെറ്റ് ഉപയോഗിച്ചതാണ് ചെവിയിലെ മുറിവിനു കാരണമെന്നു കണ്ടെത്തി.

സ്മാര്‍ട്ട്ഫോണ്‍ വരുത്തിവച്ച ദുരന്തങ്ങള്‍
അടുത്തിടെ ഒരു വിദ്യാര്‍ഥി ഉരുകിയ നിലയിലുള്ള തന്റെ ഗാലക്സി എസ് 3 യുടെ ചിത്രങ്ങള്‍ ഒരു പബ്ലിക് ഫോറത്തില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. തനിയെ ചൂടുപിടിച്ച് ഉരുകിയതാണെന്നാണ് പറഞ്ഞത്. വാസ്തവത്തില്‍ വെള്ളത്തില്‍ വീണ ഫോണ്‍ ചൂടാക്കാനായി മൈക്രോവേവ് ഓവനില്‍ വച്ചതാണ് ഉരുകാന്‍ കാരണമായത്.

സ്മാര്‍ട്ട്ഫോണ്‍ വരുത്തിവച്ച ദുരന്തങ്ങള്‍
ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസം 31-ന് ഹോംകോങ്ങിലാണ് ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ ഒരപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന ഗാലക്സി എസ് 4 ഫോണ്‍ ഉപയോഗിക്കുന്നതിനിടെ തീ പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫോണ്‍ ഉപയോഗിച്ചിരുന്നയാള്‍ അത് വലിച്ചെറിഞ്ഞു. തൊട്ടടുത്തുള്ള സെറ്റിയിലാണ് ചെന്നു വീണത്. സെറ്റിക്ക് തീപിടിക്കുകയും അത് അപ്പാര്‍ട്ട്മെന്റ് മുഴുവന്‍ വ്യാപിക്കുകയും ചെയ്തു.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470