കാഷിയോ ജി-ഷോക്ക്, സാഹസികര്‍ക്കായി ഒരു പരുക്കന്‍ ഫോണ്‍

Posted By:

കാഷിയോ ജി-ഷോക്ക്, സാഹസികര്‍ക്കായി ഒരു പരുക്കന്‍ ഫോണ്‍

വളരെ പ്രത്യേകതകളുള്ള ഒരു സ്മാര്‍ട്ട്‌ഫോണുമായാണ് കാഷിയോ ഇത്തവണയും എത്തുന്നത്.  സ്‌റ്റൈലന്‍ ഫീച്ചറുകളാണത്രെ ഈ പുതിയ കാഷിയോ ഉല്‍പന്നത്തിന്റെ പ്രത്യേകത്.  സാഹസികരായ ആളുകളെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ പുതിയ പരുക്കന്‍ ഫോണ്‍ അവതരിപ്പിക്കുന്നത്.

ഡിസ്‌പ്ലേയെ ചുറ്റി വളരെ കട്ടിയുള്ള ഫ്രെയിമോടെയാണ് ജി-ഷോക്ക് എന്നു പേരിട്ടിരിക്കുന്ന പുതിയ കാഷിയോ ഫോണിന്റെ വരവ്.  ഈ ഫ്രെയിം ഡിസ്‌പ്ലേയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുകയും, അതേ സമയം ഹാന്‍ഡ്‌സെറ്റിന് ഒരു രക്ഷാകവചമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

കാരണം, ഈ മൊബൈല്‍ നേരെ താഴെ വീണാല്‍ പോലും ഒന്നും സംഭവിക്കാതെ ഇതു സംരക്ഷിക്കും.  ഇതിലെ ബട്ടണുകളെല്ലാം വേറേ വേറെ കോണുകളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്.  ഇതും ഈ ഫോണിന് ഒരു പ്രത്യേക ലുക്ക് നല്‍കുന്നു.

ഹാന്‍ഡ്‌സെറ്റിന്റെ പിന്‍വശം ലോഹത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.  ഇവിടെ സ്‌ക്രൂകള്‍ എടുത്തു കാണാം.  ശരിക്കും ഒരു സാഹസിക ലുക്ക്!  കൂടാതെ ചില എമര്‍ജെന്‍സി ഫോണ്‍ നമ്പറുകള്‍ ഫോണിന്റെ പിന്‍വശത്തായി കാണാം.

ഫോണ്‍ കാഴ്ടയില്‍ എങ്ങനെയുണ്ടെന്ന് ഇത്ര വിശദമായ ചിത്രം ലഭ്യമാണെങ്കിലും ഇതിന്റെ ഹാര്‍ഡ്‌വെയര്‍ സ്‌പെസിഫിക്കേഷനെ കുറിച്ച് അത്ര കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.  എന്നാല്‍ ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം ആയിരിക്കും എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കാന്‍ തയ്യാറായിട്ടുണ്ട്.

എന്നാല്‍ ആന്‍ഡ്രോയിഡിന്റെ ഏതു വേര്‍ഷനായിരിക്കും എന്ന് അറിവായിട്ടില്ല.  ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ആണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.  സ്‌ക്രീന്‍ വലിപ്പം എകത്രയായിരിക്കും എന്നും അറിവായിട്ടില്ല.  എന്നാല്‍ ടച്ച് സ്‌ക്രീന്‍ ആയിരിക്കും പുതിയ കാഷിയോ സ്മാര്‍ട്ട്‌ഫോണിന് എന്നാണ് കരുതപ്പെടുന്നത്.

മറ്റൊരു എടുത്തു പറയേണ്ട സവിശേഷത ഈ ഹാന്‍ഡ്‌സെറ്റ് ഷോക്ക് റെസിസ്റ്റന്റ് ആണെന്നതാണ്.  അതിനാല്‍ പത്ത് അടി ഉയരത്തില്‍ നിന്നും ഈ ഫോണില്‍ അടിച്ചാലും ഇതിനൊന്നും സംഭവിക്കില്ല.  അതുപോലെ ഇത് പ്രെഷര്‍ റെസിസ്റ്റന്റും വാട്ടര്‍ റെസിസ്റ്റന്റും ആണ്.

ഏതായാലും ഈ പുതിയ കാഷിയോ വിസ്മയത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ നാം അല്‍പം ക്ഷമ കാണിച്ചേ മതിയാകൂ.  വില, കൃത്യമായ ഫീച്ചറുകള്‍ എന്നിവയെല്ലാം അധികം വൈകാതെ അറിയാനാകും എന്നു പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot