സെല്‍കോണ്‍ AR50 റഹ്മാന്‍ ഇഷ്‌ക് ആന്‍ഡ്രോയ്ഡ് ഫോണ്‍ ലോഞ്ച് ചെയ്തു; വില: 8499 രൂപ

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സെല്‍കോണ്‍ റഹ്മാന്‍ ഇഷ്‌ക് സീരീസില്‍ പെട്ട പുതിയ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. AR50 റഹ്മാന്‍ഇഷ്‌ക് എന്നാണു പേരിട്ടിരിക്കുന്നത്. 8499 രൂപയാണ് വില. നേരത്തെ A45 റഹ്മാന്‍ഇഷ്‌ക് ഫോണ്‍ കമ്പനി പുറത്തിറക്കിയിരുന്നു.

ആദ്യ ഫോണിനു സമാനമായി AR 50-ലും എ.ആര്‍. റഹ്മാന്റെ ഹിറ്റ് ഗാനങ്ങളും റഹ്മാന്‍ സ്‌പെഷ്യല്‍ റിംഗ്‌ടോണും പ്രീലോഡഡായി വരുന്നുണ്ട്. ഇതുകൂടാതെ ഷേക് ആന്‍ഡ് ട്രാന്‍സ്ഫര്‍ എന്ന ഫീച്ചറും പുതിയ ഫോണില്‍ ഉണ്ട്. ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഫോണ്‍ ഇളക്കിയാല്‍ മാത്രം മതി എന്നതാണ് ഇതിന്റെ പ്രത്യേകത. രണ്ടുപേര്‍ക്കു ചേര്‍ന്നു കളിക്കാവുന്ന ഗെയിമും ഫോണിലുണ്ട്.

AR50 റഹ്മാനിഷ്‌കിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍കോണ്‍ AR50 റഹ്മാന്‍ ഇഷ്‌ക്

5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണ് AR 50 റഹ്മാനിഷ്‌കിന് ഉള്ളത്. എന്നാല്‍ റെസല്യൂഷന്‍ എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

 

സെല്‍കോണ്‍ AR50 റഹ്മാന്‍ ഇഷ്‌ക്

1.2 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസര്‍, 512 എം.ബി. റാം എന്നിവയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ് ഒ.എസ്.

 

സെല്‍കോണ്‍ AR50 റഹ്മാന്‍ ഇഷ്‌ക്

5 എം.പി. പ്രൈമറി ക്യാമറയും ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്.

സെല്‍കോണ്‍ AR50 റഹ്മാന്‍ ഇഷ്‌ക്

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 3ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്. എന്നീ സംവിധാനങ്ങളും ലഭിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സെല്‍കോണ്‍ AR50 റഹ്മാന്‍ ഇഷ്‌ക് ആന്‍ഡ്രോയ്ഡ് ഫോണ്‍ ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot