2,999 രൂപയ്ക്ക് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുമായി സെല്‍കോണ്‍

Posted By:

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പുതിയ വിപ്ലവത്തിനു വഴിവച്ചുകൊണ്ട് ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാല സെല്‍കോണ്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. 2,999 രൂപ വിലവരുന്ന കാംപസ് A35K എന്ന ഫോണിന്റൈ പ്രധാന സവിശേഷത ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് തന്നെയാണ്.

2,999 രൂപയ്ക്ക് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുമായി സെല്‍കോണ

ഇത്രയും കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി പുറത്തിറങ്ങുന്ന ആദ്യ ഫോണാണ് ഇത്. 6,999 രൂപ വിലയുള്ള മോട്ടറോള മോട്ടോ E യും മൈക്രോമാക്‌സ് കാന്‍വാസ് യുണൈറ്റ് 2-വുമായിരുന്നു ഇതുവരെ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണുകള്‍.

ഇത്രയും കുറഞ്ഞ വിലിയില്‍ മികച്ച ഡിസൈനും സാങ്കേതിക മേന്മകളുമായി പുറത്തിറങ്ങുന്ന ഫോണ്‍ വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കുമെന്ന് ലോഞ്ചിംഗ് ചടങ്ങില്‍ സെല്‍കോണ്‍ മൊബൈല്‍സ് ഡിജിറ്റല്‍ മാനേജ്‌മെന്റ് വിഭാഗം മേധാവി വൈ. പ്രദീപ് പറഞ്ഞു.

3.5 ഇഞ്ച് HVGA ഡിസ്‌പ്ലെ, 3.2 എം.പി. പ്രൈമറി ക്യാമറ, 3 ജി വീഡിയോ കോളിംഗ് സാധ്യമാക്കുന്ന ഫ്രണ്ട് ക്യാമറ, 1 GHz പ്രൊസസര്‍, 512 എം.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണ്‍ വൈ-ഫൈ, ബ്ലുടൂത്ത്, ഡ്യുവല്‍ സിം തുടങ്ങിയവ സപ്പോര്‍ട് ചെയ്യും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot