സെല്‍കോണ്‍ C76 ഡ്യുവല്‍ സിം ഫീച്ചര്‍ഫോണ്‍ ലോഞ്ച് ചെയ്തു; വില 1,899 രൂപ

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സെല്‍കോണ്‍ പുതിയ ഫീച്ചര്‍ഫോണ്‍ ലോഞ്ച് ചെയ്തു. സെല്‍കോണ്‍ C76 എന്നു പേരിട്ടിരിക്കുന്ന ഡ്യുവല്‍ സിം ഫീച്ചര്‍ ഫോണിന് 1,899 രൂപയാണ് വില.

സെല്‍കോണ്‍ C76 ഡ്യുവല്‍ സിം ഫീച്ചര്‍ഫോണ്‍ ലോഞ്ച് ചെയ്തു; വില 1,899 രൂപ

2.8 ഇഞ്ച് ഡിസ്‌പ്ലെ, വയര്‍ലെസ് എഫ്.എം., 1.3 എം.പി. പിന്‍ ക്യാമറ, 16 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി എന്നിവയുള്ള ഫോണ്‍ ബ്ലുടൂത്ത്, WAP/GPRS എന്നിവ സപ്പോര്‍ട് ചെയ്യും. 1400 mAh ആണ് ബാറ്ററി പവര്‍.

ഹിന്ദി, ഗുജറാത്തി, പഞ്ചാബി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ പ്രാദേശിക ഭാഷകള്‍ ഫോണ്‍ സപ്പോര്‍ട് ചെയ്യും. എന്നാല്‍ മലയാളം ലഭ്യമല്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉള്‍പ്രദേശങ്ങളില്‍ കഴിയുന്നവരെ ഉദ്ദേശിച്ചാണ് ഫോണ്‍ പുറത്തിറക്കിയതെന്നു ലോഞ്ചിംഗ് ചടങ്ങില്‍ സെല്‍കോണ്‍ ചെയര്‍മാന്‍ വൈ. ഗുരു പറഞ്ഞു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot