എ.ആര്‍. റഹ്മാന്റെ പേരിലും സ്മാര്‍ട്‌ഫോണ്‍; റഹ്മാന്‍ ഇഷ്‌ക് AR45

By Bijesh
|

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സെല്‍കോണ്‍ സംഗീത സാമ്രാട്ട് എ.ആര്‍. റഹ്മാന്റെ പേരില്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. റഹ്മാന്‍ ഇഷ്‌ക് AR 45 എന്നു പേരിട്ടിരിക്കുന്ന ഫോണിന്റെ വില 7999 രൂപയാണ്.

ഇന്നലെ കോല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ സാക്ഷാല്‍ എ.ആര്‍. റഹ്മാന്‍ തന്നെയാണ് ലോഞ്ചിംഗ് നിര്‍വഹിച്ചത്. ആധുനിക യുഗത്തില്‍ സംഗീതത്തില്‍ ടെക്‌നോളജിക്ക് അതിയായ പ്രാധാന്യമുണ്ടെന്നും അത് തെളിയിക്കുന്നതാണ് സെല്‍കേണിന്റെ ഈ സംരംഭമെന്നും അദ്ദേഹം പറഞ്ഞു.

കെ. ക്ലാസ് ആംപ്ലിഫയറോടു കൂടിയ ഡ്യുവല്‍ സ്പീക്കര്‍ തന്നെയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്. അതോടൊപ്പം എ.ആര്‍. റഹ്മാന്റെ ഹിറ്റ് ഗാനങ്ങള്‍ പ്രീ ലോഡഡായി സെറ്റില്‍ ലഭിക്കും.

ഫോണിന്റെ മറ്റു പ്രത്യേകതകള്‍ നോക്കാം.

4.5 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഫോണില്‍ 1.2 GHz കോര്‍ടെക്‌സ് A7 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്. 5 മെഗാ പിക്‌സല്‍ പ്രൈമറി ക്യാമറ, 4 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ്, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്ലോട് എന്നിവയുമുണ്ട്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഷേക് ആന്‍ഡ് ട്രിന്‍സ്ഫര്‍ എന്ന ആപ്ലിക്കേഷനാണ് ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. അതായത് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഫോണ്‍ ഒന്ന് ഇളക്കായാല്‍ മതി. ഏറ്റവും വേഗമേറിയ ഫയല്‍ ട്രാന്‍സ്ഫറിംഗ് സംവിധാനങ്ങളില്‍ ഒന്നാണ് ഇത്. 3 ജി, വൈ-ഫൈ, ബ്ലു ടൂത്ത്, ജി.പി.എസ്. തുടങ്ങിയ സംവിധാനങ്ങളും ഉണ്ട്.

ഈ മാസം തന്നെ ഫോണ്‍ വിപണിയില്‍ ലഭ്യമാവുമെന്നാണറിയുന്നത്. ഭാവിയില്‍ റഹ്മാന്‍ ഇഷ്‌ക് സീരീസില്‍ പെട്ട കൂടുതല്‍ ഫോണുകള്‍ ലോഞ്ച് ചെയ്യാനും സെല്‍കോണ്‍ ഉദ്ദേശിക്കുന്നുണ്ട്.

സെല്‍കോണ്‍ റഹ്മാന്‍ ഇഷ്‌ക് AR45-ന്റെ ലോഞ്ചിംഗ് ചടങ്ങിന്റെ ചിത്രങ്ങള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സെല്‍കോണ്‍ റഹ്മാന്‍ ഇഷ്‌ക് AR45 ലോഞ്ചിംഗ്‌

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X