സെല്‍കോണ്‍ സിഗ്‌നേച്ചര്‍ 2 A500 ലോഞ്ച് ചെയ്തു; 5 പ്രത്യേകതകള്‍

Posted By:

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സെല്‍കോണ്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. സിഗ്‌നേച്ചര്‍ 2 A500 എന്നു പേരിട്ടിരിക്കുന്ന ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണിന് 5,999 രൂപയാണ് വില. മറ്റ് സെല്‍കോണ്‍ സ്മാര്‍ട്‌ഫോണുകളെ പോലെ താഴ്ന്ന ശ്രേണിയില്‍ പെടുന്ന ഹാന്‍ഡ്‌സെറ്റാണ് ഇത്.

5 ഇഞ്ച് FWVGA ഡിസ്‌പ്ലെ, 1.3 GHz ഡ്യവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5 എം.പി പ്രൈമറി ക്യാമറ, ഫ്രണ്ട് ക്യാമറ, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് എന്നിവയാണ് സാങ്കേതികമായി ഫോണിന്റെ പ്രത്യേകത.

ഫോണിന്റെ 5 പ്രധാന സവിശേഷതകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

480-854 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് FWVGA ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. ഇത്രയും കുറഞ്ഞ വിലയില്‍ 5 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഫോണ്‍ ലഭിക്കുക എന്നത് വലിയ കാര്യം തന്നെ.

 

1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍ ആണ് ഫോണിലുള്ളത്. ക്വാഡ്‌കോര്‍ പ്രൊസസറുകള്‍ വ്യാപകമായ ഈ കാലത്ത് ഡ്യുവല്‍ കോര്‍ പ്രൊസസര്‍ എന്തുകൊണ്ട് എന്ന് ചോദ്യം ഉയരാം. എന്നാല്‍ സാമാന്യം തരക്കേടില്ലാതെ പ്രവര്‍ത്തിക്കാന്‍ ഡ്യുവല്‍ കോര്‍ പ്രൊസസര്‍ മതി. മോട്ടറോള മോട്ടോ E ഉള്‍പ്പെടെയുള്ള ഫോണുകളില്‍ ഡ്യുവല്‍ കോര്‍ പ്രൊസസര്‍ ആണ് ഉള്ളത്.

 

8 ജി.ബി. ഇന്റേണല്‍ മെമ്മറിയാണ് ഫോണിലുള്ളത്. മോട്ടോ E യില്‍ ഇത് നാല് ജി.ബിയാണ്. കൂടാതെ 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും സെല്‍കോണ്‍ സിഗ്‌നേച്ചര്‍ 2 A500-ല്‍ ഉണ്ട്.

 

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ്കാറ്റ് ആണ് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം.

 

2000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഒരു ദിവസം മുഴുവന്‍ ചാര്‍ജ് നില്‍ക്കുമെന്നതാണ് ബാറ്ററിയുടെ ഏറ്റവും വലിയ മേന്മ. ഇന്ന് മിക്ക സ്മാര്‍ട്‌ഫോണുകളും ദിവസത്തില്‍ രണ്ടു തവണയെങ്കിലും ചാര്‍ജ് ചെയ്യേണ്ടി വരാറുണ്ട്. അതുകൊണ്ടുതന്നെ ബാറ്ററിയുടെ കാര്യത്തില്‍ സിഗ്‌നേച്ചര്‍ 2 A500 മികച്ചതുതന്നെ.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Celkon Signature Two A500 Smartphone Officially Launched: 5 Reasons To Buy, Celkon Launched Signature Two A500 Smartphone, 5 Features of Signature Two A500, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot