10,000 രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം മതി; കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രം

|

പതിനായിരം രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ പുറത്തിറക്കിയാൽ മതിയെന്ന് മൊബൈൽ കമ്പനികൾക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്രം. നിർദേശം നടപ്പിലാക്കാൻ മൂന്ന് മാസത്തെ സമയവും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്റർമാരുടെയും സ്മാർട്ട്ഫോൺ നിർമാതാക്കളുടെയും യോഗത്തിലാണ് പുതിയ നിർദേശം വന്നത്. ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിൽ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരും ബുധനാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു.

 

5ജി സാങ്കേതികതയിലേക്ക്

10,000 രൂപയിൽ കൂടുതൽ വില വരുന്ന 3ജി - 4ജി ഫോണുകളുടെ ഉത്പാദനം ക്രമേണെ അവസാനിപ്പിക്കുമെന്നും 5ജി സാങ്കേതികതയിലേക്ക് മാറുമെന്ന് യോഗത്തിൽ പങ്കെടുത്ത മൊബൈൽ ഫോൺ നിർമാതാക്കൾ സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും യോഗത്തിന് എത്തിയിരുന്നു. യൂസഴ്സിന് 5ജി സേവനങ്ങൾ എത്തിക്കുന്നത് ഏളുപ്പമാക്കുന്നത് ചർച്ച ചെയ്യാൻ വേണ്ടിയാണ് യോഗം ചേർന്നത്.

5ജി വന്നാൽ സാധാരണക്കാർക്ക് എന്തു ഗുണം?5ജി വന്നാൽ സാധാരണക്കാർക്ക് എന്തു ഗുണം?

100 മില്യൺ ആളുകൾക്ക് മാത്രമാണ് 5ജി ഫോൺ

രാജ്യത്ത് ഏകദേശം 750 മില്യൺ മൊബൈൽ ഫോൺ വരിക്കാരാണ് ഉള്ളത്. ഇതിൽ എതാണ്ട് 350 മില്യൺ ആളുകളും 3ജി - 4ജി സപ്പോർട്ടുള്ള ഫോണുകളാണ് ഉപയോഗിക്കുന്നത്. രാജ്യത്ത് നിലവിൽ 100 മില്യൺ ആളുകൾക്ക് മാത്രമാണ് 5ജി റെഡി സ്മാർട്ട്ഫോണുകൾ ഉള്ളത്. ഈ സാഹചര്യത്തിലാണ് 5ജി ഫോണുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്ര നിർദേശം വരുന്നത്. 5ജി നെറ്റ്വർക്ക് വികസിപ്പിക്കുന്നതിനൊപ്പം തന്നെ ആവശ്യത്തിന് 5ജി ഡിവൈസുകൾ വിപണിയിൽ ഉണ്ടായിരിക്കണമെന്നും കേന്ദ്രം ലക്ഷ്യമിടുന്നു.

5ജി വിന്യാസം
 

5ജി ഡിവൈസുകൾക്കായി ഫോറ്റ അപ്ഡേറ്റുകൾ പുറത്തിറക്കുന്നതിൽ സ്മാർട്ട്ഫോൺ നിർമാതാക്കളുടെയും ടെലിക്കോം കമ്പനികളുടെയും പങ്കാളിത്തവും നിലവിലുള്ള 5ജി ഡിവൈസുകളിൽ 5ജി നെറ്റ്വർക്സ് ആക്സസ് ഉടൻ ലഭ്യമാക്കുന്നിതിനെക്കുറിച്ചും യോഗത്തിൽ ചർച്ചയായിരുന്നു. 5ജി വിന്യാസം എളുപ്പമാക്കാൻ സോഫ്റ്റ്വെയർ അപ്ഗ്രേഡിന് മുൻഗണന കൊടുക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ആപ്പിൾ ഐഫോണുകളിൽ ഇത് വരെയും 5ജി ആക്സസ് ലഭിച്ച് തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിലാണ് യോഗം വിഷയം ചർച്ച ചെയ്തതെന്നതും ശ്രദ്ധേയമായി.

ഇനി അധികം വൈകില്ല; ഐഫോണുകളിലേക്കും 5ജിയെത്തുന്നുഇനി അധികം വൈകില്ല; ഐഫോണുകളിലേക്കും 5ജിയെത്തുന്നു

5ജി ആക്സസ് ലഭ്യമായിട്ടില്

ഇന്ത്യയിൽ ഐഫോണുകളിൽ ഇത് വരെയും 5ജി ആക്സസ് ലഭ്യമായിട്ടില്ല. എന്നാൽ ഡിസംബറിനുള്ളിൽ 5ജി കപ്പാസിറ്റിയുള്ള എല്ലാ ഐഫോണുകളിലും 5ജി സപ്പോർട്ട് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐഫോണുകൾക്ക് വേണ്ടി ആപ്പിൾ ഉടൻ പുറത്തിറക്കുമെന്ന് ( ഡിസംബറിനുള്ളിൽ) കരുതുന്ന ഒടിഎ അപ്ഡേറ്റിലാണ് എല്ലാവരുടെയും പ്രതീക്ഷ.

പുതിയ അപ്ഡേറ്റ്

പുതിയ അപ്ഡേറ്റ് ലോഞ്ച് ആയിക്കഴിഞ്ഞാൽ 5ജി കപ്പാസിറ്റിയുള്ള എല്ലാ ഐഫോണുകളിലും 5ജി നെറ്റ്വർക്ക് ആക്സസ് ലഭിക്കും. വിവിധ ഐഫോൺ മോഡലുകളിൽ 5ജി കപ്പാസിറ്റി ചെക്കിങ് ആപ്പിൾ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ട് പറയുന്നത്. ഡൽഹിയിലും മുംബൈയിലുമാണ് പരീക്ഷണങ്ങൾ നടക്കുന്നത്. എയർടെലിന്റെ 5ജി പ്ലസ് നെറ്റ്വർക്ക് ഉപയോഗിച്ചാണ് കമ്പനി ഈ പരീക്ഷണങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്.

5ജി സ്പീഡിൽ മുമ്പിലാര്? നാല് നഗരങ്ങളിൽ എയർടെലിനും ജിയോയ്ക്കും ലഭ്യമാകുന്ന സ്പീഡിന്റെ കണക്ക് ഇതാ5ജി സ്പീഡിൽ മുമ്പിലാര്? നാല് നഗരങ്ങളിൽ എയർടെലിനും ജിയോയ്ക്കും ലഭ്യമാകുന്ന സ്പീഡിന്റെ കണക്ക് ഇതാ

5ജി സപ്പോർട്ട് ലഭിക്കുന്ന ഐഫോൺ മോഡലുകൾ

5ജി സപ്പോർട്ട് ലഭിക്കുന്ന ഐഫോൺ മോഡലുകൾ

ആപ്പിൾ ആപ്പിൾ ഐഫോൺ 12 മിനി
ആപ്പിൾ ഐഫോൺ 12
ആപ്പിൾ ഐഫോൺ 12 പ്രോ
ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്
ആപ്പിൾ ഐഫോൺ 13 മിനി
ആപ്പിൾ ഐഫോൺ 13
ആപ്പിൾ ഐഫോൺ 13 പ്രോ

ആപ്പിൾ ഐഫോൺ

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
ഐഫോൺ എസ് ഇ 2022
ആപ്പിൾ ഐഫോൺ 14
ആപ്പിൾ ഐഫോൺ 14 പ്ലസ്
ആപ്പിൾ ഐഫോൺ 14 പ്രോ
ആപ്പിൾ ഐഫോൺ 14 പ്രോ മാക്സ്

പച്ചക്കുളം വാസുവും വിഐ 5ജിയും തമ്മിൽ എന്ത് ബന്ധം?, ''വിട്ടോ, ഇവിടില്ല''എന്നാൽ എന്ത്?പച്ചക്കുളം വാസുവും വിഐ 5ജിയും തമ്മിൽ എന്ത് ബന്ധം?, ''വിട്ടോ, ഇവിടില്ല''എന്നാൽ എന്ത്?

Best Mobiles in India

English summary
The Center has given strict instructions to the mobile companies that it is enough to launch 5G phones above 10 thousand rupees. The central government has also given three months time to implement the proposal. The new proposal came at a meeting of mobile network operators and smartphone manufacturers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X