Home
Mobile

ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ...! ഐക്യൂ 15 5ജിയുടെ ഇന്ത്യയിലെ വില കൂടും, CEO വെളിപ്പെടുത്തിയ പുതിയ വില

ഇന്ത്യൻ യുവതയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ നവംബർ 26ന് ലോഞ്ച് ചെയ്യാൻ തയാറെടുത്തിരിക്കുകയാണ്. ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്ത മോഡൽ ആയതിനാൽ എന്ത് വിലയിലാണ് ഇത് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക എന്നാണ് പ്രധാനമായും അ‌റിയാനുണ്ടായിരുന്നത്. ഇക്കാര്യത്തിൽ ഇപ്പോൾ കമ്പനിയുടെ ഇന്ത്യയിലെ സിഇഒ തന്നെ ചില സൂചനകൾ നൽകിയിരിക്കുന്നു. 91മൊ​ബൈൽസിന് നൽകിയ അ‌ഭിമുഖത്തിൽ പുതിയ ഐക്യൂ 15 (iQOO 15) 5ജി മുൻ മോഡലിനെക്കാൾ ഉയർന്ന വിലയിലാണ് എത്തുക എന്ന് സിഇഒ നിപുൻ മരിയ സ്ഥിരീകരിച്ചു.

ഐക്യൂ 13 5ജിയുടെ അ‌ടിസ്ഥാന മോഡൽ ഏകദേശം 55000 രൂപയോട് അ‌ടുത്ത വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ലോഞ്ച് ഓഫറുകൾ സഹിതം അ‌ത് തുടക്കത്തിൽ 53000 രൂപയോട് അ‌ടുത്ത വിലയിൽ സ്വന്തമാക്കാനും സാധിച്ചിരുന്നു. എന്നാലിപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ പ്രകാരം ഐക്യൂ 15 പ്രാരംഭ മോഡൽ 65000- 70000 രൂപ വിലയിൽ ആയിരിക്കും എത്തുക.

ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ...! ഐക്യൂ 15 5ജിയുടെ ഇന്ത്യയിലെ വില കൂടും

തങ്ങൾക്ക് നൽകിയ അ‌ഭിമുഖത്തിൽ ഐകൂ 15 മോഡലിന് 65,000 മുതൽ 70,000 രൂപ വരെ വിലയുണ്ടാകുമെന്ന് ഐക്യൂ ഇന്ത്യ സിഇഒ നിപുൺ മരിയ സ്ഥിരീകരിച്ചു എന്ന് 91മൊ​ബൈൽസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനകം പുറത്തുവന്ന ചില ലീക്ക് റിപ്പോർട്ടുകളും 65000 രൂപയോട് അ‌ടുത്ത വിലയിലാകും ഈ ഫോൺ എത്തുകയെന്ന് പറഞ്ഞിരുന്നു.

ഐക്യൂ ബ്രാൻഡിന്റെ ഏറ്റവും പ്രീമിയം ഹാൻഡ്‌സെറ്റുകളിൽ ഒന്നായി ഐക്യൂ 15 5ജി മാറുമെന്ന് ഉറപ്പായിരിക്കുന്നു. ഇത് ഉപയോക്താക്കൾ പ്രതീക്ഷിച്ചതിലും ഉയർന്ന ലോഞ്ച് വിലയാണെങ്കിലും, കമ്പനി നേരിട്ട് സബ്‌സിഡി നൽകുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ പോലുള്ള ഓഫറുകളിലൂടെ തുടക്കത്തിൽ വാങ്ങുന്നവർക്ക് ഈ സ്മാർട്ട്ഫോൺ മികച്ച വിലയിൽ അർത്ഥവത്തായ മൂല്യം വാഗ്ദാനം ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്ന് നിപുൻ മരിയ എടുത്തുപറഞ്ഞു.

ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ...! ഐക്യൂ 15 5ജിയുടെ ഇന്ത്യയിലെ വില കൂടും

ഇന്ത്യൻ വിപണിയിൽ ഐക്യൂ 15 5ജിയുടെ പ്രധാന എതിരാളികൾ വൺപ്ലസ് 15, ഓപ്പോ ഫൈൻഡ് എക്സ് 9, റിയൽമി ജിടി 8 പ്രോ പോലുള്ള പ്രീമിയം മോഡലുകളാണ്. ഇവയെക്കാളെല്ലാം കുറഞ്ഞ വിലയിൽ തന്നെയാകും ഐക്യൂ 15 എത്തുക. ഏറ്റവും കുറഞ്ഞ വിലയിൽ മാന്യമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുക എന്നത് ഐക്യൂ ദീർഘനാളായി പിന്തുടരുന്ന തന്ത്രമാണ്.

ഇന്ത്യയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് 15 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB വേരിയന്റിന് 79,999 രൂപയുമാണ് വില. ലോഞ്ച് ഓഫറുകൾ സഹിതം തുടക്കത്തിൽ 68999 രൂപ, 75999 രൂപ വിലകളിൽ ഇത് വാങ്ങാനാകും. അ‌തേപോലെ ഓപ്പോ ​ഫൈൻഡ് X9 ന്റെ 12GB+256GB അ‌ടിസ്ഥാന മോഡലിന് 74,999 രൂപയും 16GB+512GB മോഡലിന് 84,999 രൂപയുമാണ് ഇന്ത്യയിലെ വില.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വില വിവരങ്ങൾ പ്രകാരം ഐക്യൂ 15 65000 രൂപ വിലയിൽ എത്തിയാൽ പോലും എതിരാളികളുടെ മോഡലുകളെക്കാൾ കുറഞ്ഞ വിലയിലാണ് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. എല്ലാ സ്മാർട്ട്ഫോൺ ബ്രാൻഡുകളും സ്മാർട്ട്ഫോണുകളുടെ വില ഉയർത്തേണ്ട സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അ‌ധികം ​വൈകാതെ എല്ലാ വിപണികളിലും സ്മാർട്ട്ഫോണുകൾക്ക് വില വർധിക്കുമെന്നും നേരത്തെ റിയൽമിയുടെ ഒരു മുതിർന്ന എക്സിക്യൂട്ടീവ് വെളിപ്പെടുത്തിയിരുന്നു.

ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ...! ഐക്യൂ 15 5ജിയുടെ ഇന്ത്യയിലെ വില കൂടും

ആഗോളതലത്തിൽ AI ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിലെ വർദ്ധനവിനെ തുടർന്ന് ഉണ്ടായ ക്ഷാമം കാരണം സാംസങ് മെമ്മറി ചിപ്പ് വില 60 ശതമാനം വരെ വർദ്ധിപ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്തായാലും ഐക്യൂ 15 5ജിയുടെ വില വർധന ആരാധകരിൽ ഒരു വിഭാഗത്തെ നിരാശരാക്കിയേക്കാം, എന്നാൽ മനസിലാക്കേണ്ട കാര്യം ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ-5 ചിപ് ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ഐക്യൂ 15 തന്നെയാകും.

മുൻ മോഡലിനെക്കാൾ ഉയർന്ന വിലയിൽ എത്തിയാൽ പോലും മികച്ച ഫീച്ചറുകളിലൂടെ മുടക്കുന്ന വിലയ്ക്ക് തക്ക മൂല്യം ഉപയോക്താവിന് ഐക്യു തിരിച്ചുനൽകുമെന്ന് പ്രതീക്ഷിക്കാം. അഞ്ച് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഉൾപ്പെടെ വാഗ്ദാനം ചെയ്ത് ഏറ്റവും പുതിയ ഒറിജിൻ​എസ് 6 കരുത്തിലാണ് ഈ ഫോൺ എത്തുക.

അ‌തേസമയം ഐക്യൂ 15 5ജിയുടെ പ്രീ ബുക്കിങ് ഇന്ന് (നവംബർ 20) മുതൽ ആരംഭിക്കും. സൗജന്യ iQOO TWS 1e ഇയർബഡ്സും 12 മാസത്തെ എക്സ്റ്റന്റഡ് വാറന്റിയും ഉൾപ്പെടുന്ന ചില ആനുകൂല്യങ്ങൾ പ്രീ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. ലോഞ്ചിന് ശേഷം ഐക്യൂ വെബ്​സൈറ്റിന് പുറമേ ആമസോൺ വഴിയും ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
CEO Nipun Maria confirms that the iQOO 15 5G will be priced between Rs 65,000 and Rs 70,000. In an interview with 91Mobiles, CEO Nipun Maria confirmed that the new iQOO 15 5G will be priced higher than the previous model. The main competitors of the iQOO 15 5G in the Indian market are premium models like OnePlus 15, Oppo Find X9, and Realme GT 8 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X