സിഇഎസ് 2015: ലാസ് വേഗസില്‍ ഈ ആഴ്ച അവതരിപ്പിക്കുമെന്ന് കരുതുന്ന 10 സ്മാര്‍ട്ട്‌ഫോണുകള്‍...!

By Sutheesh
|

കഴിഞ്ഞ വര്‍ഷം 160,498 വിപണന ക്ഷണിതാക്കളാണ് ലാസ് വേഗസില്‍ ഇന്റര്‍നാഷണല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ-യില്‍ (സിഇഎസ്) പങ്കെടുക്കാന്‍ തടിച്ചു കൂടിയത്. ഇക്കൊല്ലവും പ്രദര്‍ശകര്‍ ഈ ടെക്ക് മാമാങ്കത്തില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ക്കായി ലക്ഷകണക്കിന് രൂപ വാരി വിതറുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

2015-ലെ ഏറ്റവും വലിയ ടെക്ക് മഹോല്‍സവം ആയി സിഇഎസ് മാറുമെന്നാണ് കരുതുന്നത്. ഓട്ടോമൊബൈലുകളും, ധരിക്കാവുന്ന സ്മാര്‍ട്ട് ടെക്ക് ഉപകരണങ്ങളും തുടങ്ങി ടിവികള്‍ വരെ ലാസ് വേഗസിലെ സമ്മേളന നഗരിയില്‍ പ്രദര്‍ശന വസ്തുക്കളായി നിറഞ്ഞ് കവിയും.

സിഇഎസിന്റെ തലക്കെട്ട് ആകര്‍ഷണം കഴിഞ്ഞ കൊല്ലത്തെ പോലെ ടെലിവിഷനുകളായിരിക്കും. കൂടുതല്‍ സ്‌ക്രീന്‍ മിഴിവുകളോട് കൂടിയ ധാരാളം ടെലിവിഷന്‍ മോഡലുകള്‍ ഇത്തവണയും പ്രദര്‍ശനത്തില്‍ ഉണ്ടാകും.

പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ പ്രഖ്യാപനം മിക്ക സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും ഫെബ്രുവരിയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് വരെ നീട്ടി വച്ചിരിക്കുകയാണ്. എന്നിരുന്നാലും, വരാനിരിക്കുന്ന ഒരു പിടി സ്മാര്‍ട്ട്‌ഫോണുകളുടെ പ്രഖ്യാപനം ഈ മഹാമഹത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അസുസ്, ഏസര്‍, ലെനൊവൊ, സോണി തുടങ്ങിയ കമ്പനികള്‍ അവരുടെ തുരുപ്പ് ചീട്ടുകള്‍ സിഇഎസില്‍ പ്രഖ്യാപിക്കും. കൂടാതെ ചിപ്‌സെറ്റ് ഭീമന്മാരായ ഇന്റല്‍, എന്‍വിഡിയ, ക്വാല്‍കോം തുടങ്ങിയവര്‍ പ്രദര്‍ശന നഗരിയില്‍ തങ്ങളുടെ പന്തല്‍ ഉറപ്പിച്ചു കഴിഞ്ഞു.

ടെക്ക് മഹാമഹത്തില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗിസ്‌ബോട്ട് പിന്തുടരുക.

1

1

ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് 5.2 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസ്സര്‍, 3 ജിബി റാം, 20.7 എംപി ക്യാമറ എന്നീ ആകര്‍ഷണങ്ങളാണ് ഉളളത്.

 

2

2

ജി ഫ്ളക്‌സിന്റെ പിന്‍മുറക്കാരനായി വിപണിയിലെത്താന്‍ തയ്യാറെടുക്കുന്ന ഈ ഡിവൈസ് തന്റെ മൂത്ത സഹോദരനേക്കാള്‍ വലിപ്പം ചെറുതും ഒതുക്കം കൂടുതലുമാകുമെന്ന് കരുതപ്പെടുന്നു.

3

3

എച്ച്ടിസി വണ്‍ (എം8)-ന്റെ പിന്‍തുടര്‍ച്ചക്കാരനായി എത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ ആകര്‍ഷകമായ വലിയ ക്യാമറ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

4
 

4

5.5 ഇഞ്ച് ക്യുഎച്ചഡി സ്‌ക്രീന്‍, സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസ്സര്‍, 3 ജിബി റാം, 4ജി എല്‍ടിഇ എന്നിവയോട് കൂടിയാണ് ഷവോമി തങ്ങളുടെ മുന്തിയ ഇനം ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

5

5

സിഇഎസില്‍ അസുസ് അവതരിപ്പിക്കുന്ന സെന്‍ഫോണ്‍ സീരീസിലെ ഒരു ഹാന്‍ഡ്‌സെറ്റില്‍ പുറക് വശത്ത് ഇരട്ട ക്യാമറ സവിശേഷത ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

6

6

കൊഡാക്കിന്റെ ഏറ്റവും ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് സിഇഎസില്‍ എത്തുക. ബ്രിട്ടീഷ് കമ്പനിയായ ബുളളിറ്റ് ഗ്രൂപാണ് ഇതിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

7

7

1.4 ഗിഗാഹെര്‍ട്ട്‌സില്‍ പ്രവര്‍ത്തിക്കുന്ന 64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410 ക്വാഡ് കോര്‍ പ്രൊസസ്സര്‍, 2ജിബി റാം, 5.5 ഇഞ്ച് പൂര്‍ണ്ണ എച്ച്ഡി ഒജിഎസ് ഡിസ്‌പ്ലേ, 13 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.

8

8

1.2 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സര്‍, 16 ജിബി ഇന്റേണല്‍ മെമ്മറി, 1ജിബി റാം തുടങ്ങിയ സവിശേഷതകളുമായുളള ഒരു ബഡ്ജറ്റ് എല്‍ടിഇ ഹാന്‍ഡ്‌സെറ്റാണ് സിഇഎസില്‍ ലെനൊവൊ അവതരിപ്പിക്കുകയെന്ന് കരുതപ്പെടുന്നു.

 

9

9

സോണിയുടെ ജപാനീസ് വ്യവസായ പങ്കാളികളായ നിക്കീ, ജപാനിലെ ഒരു മൊബൈല്‍ നെറ്റ്‌വര്‍ക്കുമായി സഹകരിച്ച് 5 ഇഞ്ചിന്റെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ സിഇഎസില്‍ എത്തിക്കുമെന്നാണ് കരുതുന്നത്.

10

10

4ജി എല്‍ടിഇ പിന്തുണയോട് കൂടിയ ഏസറിന്റെ ലിക്വിഡ് സീരീസിലുളള ലോ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളാണ് സിഇഎസില്‍ എത്തുക എന്ന് കരുതപ്പെടുന്നു.

 

Best Mobiles in India

English summary
CES 2015: 10 Smartphones to Launch in Las Vegas this Week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X