3.7 ലക്ഷത്തിന്റെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഇതാ...!

ഈ ഫോണിന്റെ വില കണ്ടിട്ട് നിങ്ങള്‍ കണ്ണ് തളളണ്ട. 'ആഢംബരം ഒരിക്കലും ആവശ്യകതയല്ല, പക്ഷെ കൂട്ടത്തില്‍ വേറിട്ട് നില്‍ക്കണമെങ്കില്‍ ഇത് കൂടിയേ തീരൂ' ഈ മൊബൈല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ആയ ബോബ് ഹേറ്റിഫി ഡിവൈസിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്.

3.7 ലക്ഷത്തിന്റെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഇതാ...!

3.7 ലക്ഷം രൂപയ്ക്ക് സിഇഎസില്‍ അവതരിപ്പിച്ച ടൊനിനൊ ലംബോര്‍ഗിനിയില്‍ ആഢംബരവും സാങ്കേതികതയും ഒന്നിക്കുന്നതായാണ് കമ്പനി അവകാശപ്പെടുന്നത്. അന്താരാഷ്ട്ര വിപണിക്കായാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്, അതിനാല്‍ ഏത് രാജ്യത്തും എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനായി ഇതിനെ അണ്‍ലോക്ക് പതിപ്പിലാണ് വിപണിയില്‍ എത്തിക്കുക. ഫോണിന്റെ പുറക് വശം സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ലെതര്‍ എന്നിവ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.

3.7 ലക്ഷത്തിന്റെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഇതാ...!

ടൊനിനൊ-യില്‍ 5 ഇഞ്ചിന്റെ എച്ച്ഡി സ്‌ക്രീനും, 2.3 ഗിഗാഹെര്‍ട്ട്‌സ് പ്രൊസസ്സറും, 3 ജിബി റാമും, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമും നല്‍കിയിരിക്കുന്നു. 20 എംപിയുടെ പ്രധാന ക്യാമറയും, 8 എംപിയുടെ രണ്ടാം ക്യാമറയും 3,000 എംഎഎച്ചിന്റെ ബാറ്ററിയും കൊണ്ട് സമ്പന്നമാണ് ഈ വില കൂടിയ സ്മാര്‍ട്ട്‌ഫോണ്‍.

English summary
CES 2015: Dual-SIM Android Lamborghini Smartphone Now Available Globally.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot