ചെയ്‌സ് സി333 ഹാന്‍ഡ്‌സെറ്റ് എത്തുന്നു

Posted By:

ചെയ്‌സ് സി333 ഹാന്‍ഡ്‌സെറ്റ് എത്തുന്നു

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ കാലുറപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു പുതിയ കമ്പനിയാണ് ചെയ്‌സ്.  കെ.ആര്‍. മംഗലം ഗ്രൂപ്പിന്റേതാണ് ഈ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനി.  ചെയ്‌സ് സി333 ആണ് ഈ കമ്പനി പുതുതായി അന്താരാഷ്ട്ര വിപണിയിലെത്തിച്ചിരിക്കുന്ന ഹാന്‍ഡ്‌സെറ്റ്.

3.2 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഈ പുതിയ ചെയ്‌സ് ഹാന്‍ഡ്‌സെറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നത്.  ടച്ച് സ്‌ക്രീന്‍ ആണിതിന്റെ ഡിസ്‌പ്ലേ.  ഡ്യുവല്‍ ചാര്‍ജിംഗ് പോയിന്റോടെ വരുന്ന ലൗഡ് സ്പീക്കര്‍ ആണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത.

മികച്ച റെസൊലൂഷനുള്ള 3.2 മെഗാപിക്‌സല്‍ ക്യാമറയുണ്ട് ഈ മൊബൈലില്‍.  25 ദിവസത്തെ ബാറ്ററി സ്റ്റാന്റ്‌ബൈ സമയം നല്‍കുന്ന 1500 mAh ബാറ്ററിയാണ് ഈ പുതിയ ഹാന്‍ഡ്‌സെറ്റില്‍ ചെയ്‌സ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

എംപി3 പ്ലെയര്‍, എഫ്എം റേഡിയോ എന്നിവ ചെയ്‌സ് സി333 ഫോണിനെ ഒരു വിനോദോപാധിയും ആക്കുന്നു.  മികച്ച ശബ്ദസംവിധാനം ഉറപ്പാക്കുന്നതിനായി ഒരു 3.5 എംഎം ഓഡിടോ ജാക്കും ഈ ഹാന്‍ഡ്‌സെറ്റില്‍ ഉണ്ട്.

ബ്ലൂടൂത്ത്, യുഎസ്ബി പോര്‍ട്ട് എന്നീ കണക്റ്റിവിറ്റികളുടെ സാന്നിധ്യം ഈ ഫോണില്‍ ഡാറ്റ ട്രാന്‍സ്ഫറിംഗും ഷെയറിംഗും എളുപ്പമാക്കുന്നു.  ഫെയ്‌സ്ബുക്ക് ചാറ്റ്, ട്വിറ്റര്‍, യാഹൂ മെസഞ്ചര്‍ എന്നീ ആപ്ലിക്കേഷനിലൂടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൗകര്യവും ഈ മൊബൈലില്‍ ഒരുക്കിയിരിക്കുന്നു.

മൊബൈല്‍ ട്രാക്കിംഗ്, ബ്ലാക്ക് ലിസ്റ്റ് എന്നീ സെക്യൂരിറ്റി ഫീച്ചറുകളും ചെയ്‌സ് സി333 ഫോണിലുണ്ട്.  ഇവ ഹാന്‍ഡ്‌സെറ്റ് മോഷണം പോയാല്‍ എളുപ്പത്തില്‍ കണ്ടു പിടിക്കുന്നതിന് സഹായിക്കുന്നു.

8 ജിബിയുടെ മെമ്മറി കാര്‍ഡ് സപ്പോര്‍ട്ടുണ്ടാകും ഈ ഹാന്‍ഡ്‌സെറ്റിന് എന്നാണ് പ്രതീക്ഷിക്കുന്നത്.  2000 ഫോണ്‍ കോണ്ടാക്റ്റുകള്‍ സ്‌റ്റോര്‍ ചെയ്യാം ഈ ഫോണില്‍.  രാഹു കാലം, ശുഭ മുഹൂര്‍ത്തം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിയുന്നതിന് ഇന്‍-ബില്‍ട്ട് അസ്‌ട്രോ പാക്ക് എന്നൊരു ഫീച്ചറും ഇതിലുണ്ട്.

3,500 രൂപയാണ് ചെയ്‌സ് സി333 ഹാന്‍ഡ്‌സെറ്റിന് പ്രതീക്ഷിക്കപ്പെടുന്ന വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot