1,099 രൂപയുടെ ചെയ്‌സ് ഡ്യുവല്‍ സിം ഫോണ്‍

Posted By: Super

1,099 രൂപയുടെ ചെയ്‌സ് ഡ്യുവല്‍ സിം ഫോണ്‍

ചെയ്‌സ് ഡ്യുവല്‍ സിം ഫോണ്‍ 1,099 രൂപയ്ക്ക് ലഭിക്കുന്നു. ഈ എന്‍ട്രി ലെവല്‍ മള്‍ട്ടിമീഡിയ ഫോണിനെ ചെയ്‌സ് ചോട്ടു എന്നാണ് വിളിക്കുന്നത്. 4.6 സെമീ ടിഎഫ്ടി ഡിസ്‌പ്ലെയും റബ്ബര്‍ കീപാഡുമാണ് ഇതിലുള്ളത്.

4ജിബി വരെ മെമ്മറി വിപുലപ്പെടുത്താനുള്ള സൗകര്യവും ഉണ്ട്. ഗെയിംസ്, മള്‍ട്ടിമീഡിയ, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷനുകളായ ഫെയ്‌സ്ബുക്ക്, യാഹൂ, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയുള്‍പ്പെടുന്ന ചെയ്‌സ് സ്മാര്‍ട് സോണ്‍ സൗകര്യവും ഈ ഹാന്‍ഡ്‌സെറ്റിലുണ്ട്.

1050mAh ബാറ്ററി ശേഷിയാണ് ഇതിലുള്ളത്. ഓട്ടോ കോള്‍ റെക്കോര്‍ഡര്‍, ഡ്യുവല്‍ ചാര്‍ജ്ജിംഗ് പോയിന്റ്, എഫ്എം റേഡിയോ, 1.3 മെഗാപിക്‌സല്‍ ക്യാമറ, മൊബൈല്‍ ട്രാക്കര്‍, പ്രൈവറ്റ് ഡാറ്റ പ്രൊട്ടക്ഷന്‍, ടോര്‍ച്ച്, മള്‍ട്ടി ഫോര്‍മാറ്റ് മ്യൂസിക് പ്ലെയര്‍, ടി26 സ്പീക്കര്‍, വെബ് ആപ്ലിക്കേഷനുകള്‍ എന്നീ സവിശേഷതകളോടെയാണ് ഈ ഡ്യുവല്‍ സിം ഫോണ്‍ എത്തുന്നത്.

കറുപ്പ്-ചുവപ്പ്, കറുപ്പ്-നീല നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുന്നത്. ഇംഗ്ലീഷിനെ കൂടാതെ ഹിന്ദി ഭാഷാ ടൈപ്പിംഗും ഇതില്‍ സാധ്യമാണ്. യുവതലമുറയുടെ ഉത്പന്നം എന്ന നിലയിലാണ് ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot