Home
Mobile

10000 വേണ്ട, വെറും 7999 രൂപ മതി! 5G സ്മാർട്ട്ഫോൺ വേണ്ടവർക്ക് ഇത് പോക്കോ വക ബെസ്റ്റ് ഡീൽ

ലക്ഷം രൂപ വിലയുള്ള പ്രീമിയം സ്മാർട്ട്ഫോണുകൾ വാങ്ങാൻ ചില ആളുകൾ ആഗ്രഹിക്കുകയും അ‌ത് സ്വന്തമാക്കുകയും ചെയ്യാറുണ്ട്. എന്നാൽ മറുവശത്ത് ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരും ഏറെയുണ്ട്. ഈ രണ്ട് കൂട്ടർക്കും ഇടയിൽ തങ്ങളുടെ കൊക്കിലൊതുങ്ങുന്ന വിലയിൽ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾ വേറെയും. ഇവർക്കെല്ലാം ആവശ്യമായ വിധത്തിലുള്ള സ്മാർട്ട്ഫോണുകൾ ലഭ്യമാണ് എന്നത് നമ്മുടെ വിപണിയുടെ ഒരു പ്രത്യേകതയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 5ജി ഫോണുകളുടെ വിൽപ്പന കുതിച്ചുകയറിയിട്ടുണ്ട്. അ‌തിൽത്തന്നെ കഴിഞ്ഞ വർഷം 5ജി ഫോണുകൾക്ക് വൻ ഡിമാൻഡാണ് അ‌നുഭവപ്പെട്ടത്.

ഇന്ത്യയിൽ കൂടുതൽ പ്രദേശങ്ങളിൽ 5ജി ലഭ്യമായതോടുകൂടി ഇപ്പോൾ നിരവധി പേർ 4ജിയിൽ നിന്ന് 5ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുന്നു. ഈ ടെക്നോളജി മാറ്റത്തിന്റെ ഘട്ടത്തിൽ സാധാരണക്കാരെയും ഒപ്പം കൂട്ടാൻ സ്മാർട്ട്ഫോൺ കമ്പനികൾ ബജറ്റ് വിലയിൽ ഫോണുകൾ ഇറക്കുന്നുണ്ട്. മുൻപ് ഏകദേശം 10000 രൂപ വിലയിലായിരുന്നു ബജറ്റ് 5ജി ഫോണുകൾ കൂടുതൽ എത്തിയിരുന്നത്.

10000 വേണ്ട, വെറും 7999 രൂപ മതി! 5G ​ഫോൺ വേണ്ടവർക്ക് ബെസ്റ്റ് ഡീൽ

ബജറ്റ് 5ജി ഫോണുകൾക്കുള്ള ജനപ്രീതി വർധിച്ചതോടെ മത്സരം ശക്തമായി. അ‌തോടെ പ്രമുഖ ബ്രാൻഡുകളെല്ലാം ബജറ്റ് 5ജി ഫോണുകൾ ഇറക്കാൻ തുടങ്ങി. അ‌തോടെ വില കുറയ്ക്കുന്ന നിലയിലേക്ക് മത്സരം കടുത്തു. ഇപ്പോൾ 8500 രൂപ, 8000 രൂപ വിലകളിൽ പോലും 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമായിരിക്കുന്നു.

രണ്ട് മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ 2024 ഡിസംബറിൽ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ ഇറക്കുകയുണ്ടായി. പോക്കോ C75 5G (POCO C75 5G) എന്ന പേരിൽ വെറും 7999 രൂപ പ്രാരംഭ വിലയിലാണ് ഈ ഫോൺ എത്തിയത്.

10000 വേണ്ട, വെറും 7999 രൂപ മതി! 5G ​ഫോൺ വേണ്ടവർക്ക് ബെസ്റ്റ് ഡീൽ

ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇപ്പോൾ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഓപ്ഷനുകളിൽ ​ഒന്നാമനാണ് ഈ പോക്കോ ഫോൺ. പോക്കോ സി75 5ജിയുടെ 4GB + 64GB സിംഗിൾ വേരിയന്റിന് 7,999 രൂപയാണ് വില. എൻചാൻറ്റഡ് ഗ്രീൻ, അക്വാ ബ്ലൂ, സിൽവർ സ്റ്റാർഡസ്റ്റ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

താൽപര്യമുള്ള ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് വഴി പോക്കോ സി75 5ജി വാങ്ങാവുന്നതാണ്. 7999 രൂപ വിലയിൽ തന്നെയാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെ തന്നെ ഈ വിലയിൽ ലഭ്യമാകും എന്നതാണ് പോക്കോ സി75 5ജിയെ ശ്രദ്ധേയമാക്കുന്നത്. ആകർഷകമായ എക്സ്ചേഞ്ച് ഓഫറും മാസം 282 വീതം 36 മാസം അ‌ടയ്ക്കുന്ന ഇഎംഐ ഓപ്ഷനും ഈ ഫോണിന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

പോക്കോ C75 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4s ജെൻ 2 ചിപ്സെറ്റ് ആണ് പോക്കോ C75 5ജിയുടെ കരുത്ത്. ഈ ചിപ്സെറ്റിൽ എത്തുന്ന ആദ്യത്തെ സ്‌മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഇത്. 120Hz റിഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 600 nits വരെ പരമാവധി ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

10000 വേണ്ട, വെറും 7999 രൂപ മതി! 5G ​ഫോൺ വേണ്ടവർക്ക് ബെസ്റ്റ് ഡീൽ

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ സി75 5ജിയിൽ ഉള്ളത്. f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചർ ഉള്ള 5MPക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തനം. 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

അഡ്രിനോ 611 ജിപിയു, 4GB LPDDR4X റാം, 4 ജിബി വെർച്വൽ റാം, 64GB UFS2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുളള സൗകര്യം സുരക്ഷയ്ക്കായി സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ എന്നിവ ഈ ബജറ്റ് 5ജി ഫോണിൽ ഉണ്ട്.

ഡ്യുവൽ സിം (നാനോ+ നാനോ + മൈക്രോ എസ്ഡി), 5G SA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, IP52 റേറ്റിങ്, 18W ചാർജിങ് പിന്തുണയുള്ള 5160mAh ബാറ്ററി എന്നിവയാണ് പോക്കോ സി75 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The POCO C75 5G is the cheapest 5G smartphone available right now. It is being sold on Flipkart for Rs 7,999. The phone is available in Enchanted Green, Aqua Blue, and Silver Stardust colors. The Poco C75 5G is powered by the Qualcomm Snapdragon 4s Gen 2 chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X