ഫോൺ വാങ്ങാൻ ആഗ്രഹമുണ്ടോ? 15000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള മികച്ച ഓപ്ഷനുകൾ
സ്മാർട്ട്ഫോൺ വിപണിയിൽ ദിവസവും പുതിയ ഫോണുകൾ ലോഞ്ച് ചെയ്തുകൊണ്ടേയിരിക്കുന്നു. ഇതിൽനിന്ന് ഏത് ഫോൺ തെരഞ്ഞെടുക്കണം എന്നത് ഉപയോക്താക്കളെ പലപ്പോഴും കുഴപ്പിക്കുന്ന ഒരു പ്രശ്നമാണ്. മികച്ച ഫീച്ചറുകൾ സംയോജിപ്പിച്ച് എത്തുന്ന നിരവധി ഫോണുകളുണ്ട്. ഇതിൽ 15000 രൂപയിൽ താഴെ വിലയിൽ ലഭ്യമായ മികച്ച ഓപ്ഷനുകൾ പരിചയപ്പെടാം.
പോക്കോം എം4 പ്രോ/ പോക്കോം എം5: 15കെ പ്രൈസ് റേഞ്ചിൽ തെരഞ്ഞെടുക്കാവുന്ന രണ്ട് പോക്കോ ഫോണുകളാണ് എം4 പ്രോ, എം5 എന്നിവ. കുറഞ്ഞ നിരക്കിൽ ആകർഷകമായ രൂപഭാവങ്ങളിൽ ആണ് പോക്കോം എം5 എത്തുന്നത്. ഇന്ത്യയിൽ പോക്കോ M5 6ജിബി റാം/128ജിബി സ്റ്റോറേജിന് 10,499 രൂപയാണ് വില.

6.58 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, Widevine L1 സർട്ടിഫിക്കേഷൻ, കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം, 50എംപി മെയിൻ ക്യാമറ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ, 8എംപി ഫ്രണ്ട് ക്യാമറ, 5000mAh ബാറ്ററി തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ എം5ൽ ഉണ്ട്.
പോക്കോം എം5നെ അപേക്ഷിച്ച്, പോക്കോ എം4 പ്രോ അൽപ്പം ചെലവേറിയതാണ്. എന്നാൽ ആകർഷകമായ മികച്ച ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. 90 ഹെർട്‌സ് റിഫ്രഷ് റേറ്റിനൊപ്പം അൽപ്പം കൂടി ഒതുക്കമുള്ള 6.43-ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 8ജിബി റാം ഉണ്ട്, ബാറ്ററി കപ്പാസിറ്റി സമാനമാണ് 33W ഫാസ്റ്റ്ചാർജിംഗിനെ ഇത് പിന്തുണയ്ക്കുന്നു.
64എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ഷൂട്ടർ, 2 എംപി മാക്രോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും 16എംപി സെൽഫി ക്യാമറയും എം4 പ്രോ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ പോക്കോ എം4 പ്രോ 8ജിബി റാം+ 128 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയാണ് വില.
റിയൽമി സി55/റിയൽമി നാർസോ 55: റിയൽമി സി55, റിയൽമി നാർസോ 55 എന്നീ പുത്തൻ റിയൽമി ഫോണുകൾ വ്യത്യസ്ത നിറങ്ങളിൽ എത്തുന്ന ഏതാണ്ട് ഒരേ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഫോണുകളാണ്. മീഡിയടെക് ഹീലിയോ G88 ചിപ്സെറ്റ് ആണ് ഈ ഫോണുകൾക്ക് കരുത്ത് പകരുന്നത്.
ഇന്ത്യയിൽ റിയൽമി നാർസോ എൻ55 6ജിബി റാം+ 128 ജിബി സ്റ്റോറേജ് മോഡലിന് 12,249 രൂപയാണ് വില. റിയൽമി സി55 ന്റെ 8ജിബി റാം+ 128ജിബി മോഡലിന് 13,999 രൂപ നൽകേണ്ടിവരും. പിന്നിൽ 64എംപി പ്രൈമറി ക്യാമറയും 2എംപി ഡെപ്ത് സെൻസറും മുൻവശത്ത് 8എംപി സെൽഫി ക്യാമറയും സംയോജിപ്പിച്ചിരിക്കുന്നു. 5000mAh ബാറ്ററിയും ഈ ഫോണുകളിലുണ്ട്.
സാംസങ് ഗാലക്സി എം13: കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകളുമായി എത്തുന്ന സാംസങ് ഫോൺ ആണ് ഗാലക്സി എം13. സാംസങ്ങിന്റെ എക്സിനോസ് 850 ചിപ്പാണ് ഈ ഫോണിന്റെ കരുത്ത്. 6ജിബി റാം+ 128ജിബി സ്റ്റോറേജ് എന്നിവയുണ്ട്. സ്റ്റോറേജ് 1ടിബിയായി വർധിപ്പിക്കാനും സാധിക്കും. 6.6-ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.
50എംപി പ്രൈമറി ക്യാമറ+ 5എംപി അൾട്രാവൈഡ് ഷൂട്ടർ+ 2എംപി ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയുമായി എത്തുന്ന ഈ ബജറ്റ് ഫോണിൽ മികച്ച ഫോട്ടോഗ്രാഫി സാധ്യമാണ്. 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് മറ്റൊരു പ്രധാന ആകർഷണം. ഗാലക്സി എം13യുടെ 6ജിബി മോഡലിന് 12,999 രൂപയാണ് വില.

മോട്ടറോള G31: 15000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകളിൽവച്ച്, ആകർഷകമായ സവിശേഷതകളാൽ സമ്പന്നമായ ഫോൺ ആണ് മോട്ടറോള ജി31. മീഡിയടെക് ഹീലിയോ G85 ചിപ്പ് ആണ് ഇതിന്റെ കരുത്ത്. 6.4 ഇഞ്ച് ഫുൾ HD+ AMOLED സ്‌ക്രീനാണ് ഇതിനുള്ളത്. 5000mAh ആണ് ബാറ്ററി.
50എംപി പ്രൈമറി ക്യാമറ+ 8എംപി അൾട്രാവൈഡ് ഷൂട്ടർ+ 2എംപി മാക്രോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. 13എംപിയുടേതാണ് സെൽഫി ക്യാമറ. മോട്ടറോള ജി31 6ജിബി റാം+ 128 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയാണ് ഇന്ത്യയിൽ വില.


Click it and Unblock the Notifications








