ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് ചൈനയില്‍ നിന്ന് ഒരു കമ്പനി കൂടി...!

Written By:

ഒരു ചൈനീസ് കമ്പനി കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. ഫികോം എന്ന കമ്പനിയാണ് പാഷന്‍ 660 എന്ന സ്മാര്‍ട്ട്‌ഫോണുമായി ജൂണ്‍ 9-ന് ഇന്ത്യന്‍ വിപണിയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് ഒരു ചൈനീസ് കമ്പനി കൂടി

ആമസോണില്‍ മാത്രമാണ് ഫോണ്‍ വില്‍പ്പനയ്ക്ക് വയ്ക്കുക. 5ഇഞ്ച് പൂര്‍ണ്ണ എച്ച്ഡി ഡിസ്‌പ്ലേ, 13എംപി പ്രധാന ക്യാമറ, 5എംപി മുന്‍ ക്യാമറ, 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സര്‍, 2ജിബി റാം, 16ജിബി ഇന്റേണല്‍ മെമ്മറി തുടങ്ങിയവയാണ് ഫോണിന്റെ സവിശേഷതകള്‍.

വാട്ട്‌സ്ആപില്‍ നിന്ന് ഡിലിറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കുന്നതെങ്ങനെ...!

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് ഒരു ചൈനീസ് കമ്പനി കൂടി

ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും ഭാരം കുറഞ്ഞ ഫോണ്‍ എന്ന വിശേഷണവുമായാണ് കമ്പനി പാഷന്‍ 660 അവതരിപ്പിക്കുന്നത്. 110 ഗ്രാം ആണ് ഫോണിന്റെ ഭാരം.

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

ഫോണിന്റെ വില 10,999 രൂപയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി അനുസരിച്ച് ഇന്ത്യയില്‍ ഫോണ്‍ നിര്‍മിക്കുന്നതിനുളള പ്ലാന്റ് ആരംഭിക്കാന്‍ ഉദ്ദേശമുണ്ടെന്നും ഫികോം ഗ്ലോബല്‍ ഹെഡ് ജെഫ്രിഫാന്‍ പറയുന്നു.

Read more about:
English summary
China's Phicomm arrives with make-in-India plans.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot