ചൈനീസ് വെബ്‌സൈറ്റില്‍ ആപ്പിള്‍ ഐഫോണ്‍ 5സിക്കും 5 എസിനും മുന്‍കൂര്‍ ബുക്കിംഗ്?

By Bijesh
|

ചൈനീസ് വെബ്‌സൈറ്റില്‍ ആപ്പിള്‍ ഐഫോണ്‍ 5സിക്കും 5 എസിനും മുന്‍കൂര്‍ ബുക്കിംഗ്?

ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ ചൈന ടെലികോം അവരുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐ ഫോണ്‍ 5 എസിന്റെയും സിയുടെയും മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിക്കുന്നതിനായുള്ള പേജ് ക്രിയേറ്റ് ചെയ്തു.

ചൈനീസ് വെബ്‌സൈറ്റില്‍ ആപ്പിള്‍ ഐഫോണ്‍ 5സിക്കും 5 എസിനും മുന്‍കൂര്‍ ബുക

ഇതോടെ ഊഹാപോഹങ്ങള്‍ ശരിവച്ചുകൊണ്ട് ആപ്പിളിന്റെ പുതിയ രണ്ട് മോഡലുകളും ഉടന്‍ ഇറങ്ങുമെന്ന് വ്യക്തമായി. ചൈനാ ടെലികോം ഉള്‍പ്പെടെയുള്ള ഏതാനും കമ്പനികളുമായി ആപ്പിള്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും നെറ്റ് വര്‍ക്ക് വഴി ഫോണ്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതോടൊപ്പം ഈ മാസം 11-ന് ചൈനയില്‍ ആപ്പിള്‍ പ്രത്യേകമായി ഒരു ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. 10-ന് ഐ.എഫ്.എ. ബെര്‍ലിന്‍ ഷോയില്‍ ഔദ്യോഗികമായി ആപ്പിള്‍ ഫോണുകള്‍ ലോഞ്ച് ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ചൈനയില്‍ നടക്കുന്നത് പ്രത്യേക ലോഞ്ചിംഗ് ഫംഗ്ഷന്‍ ആയിരിക്കും. ആപ്പിളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജ്യത്തിനു മാത്രമായി ഇത്തരം ചടങ്ങ് സംഘടിപ്പിക്കുന്നത്.

ചൈനാ ടെലികോമില്‍ പ്രത്യക്ഷപ്പെട്ട പേജില്‍ ഐ ഫോണ്‍ 5 എസിന്റെ ഏതാനും പ്രത്യേകതകളും വിവരിക്കുന്നുണ്ട്. വലിയ സ്‌ക്രീന്‍ ആയിരിക്കുമെന്നും A7 പ്രൊസസര്‍, ഐ.ഒ.എസ്. 7 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക എന്നും പറയുന്നു.

വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം, കൂടുതല്‍ ബാറ്ററി ബാക് അപ്, സ്‌ലോമോഷന്‍ വീഡിയോ പകര്‍ത്താനുള്ള സംവിധാനം ഡ്യുവല്‍ ഫ് ളാഷ് എന്നിവയും സൈറ്റില്‍ നല്‍കിയ പേജില്‍ ഐ ഫോണിന്റെ പ്രത്യേകതകളായി പറയുന്നുണ്ട്. മുന്‍പ് പലപ്പോഴായി ചോര്‍ന്ന വിവരങ്ങളുമായി സാമ്യമുള്ളതാണ് ഇതെല്ലാം.

അതേസമയം മറ്റൊരു ചൈനീസ് വെബ്‌സൈറ്റ് ഐ ഫോണ്‍ 5 എസിന്റെ കവറിന്റെ ചിത്രം പുറത്തുവിട്ടു. അതില്‍ കാണുന്നതു പ്രകാരം ഹോം ബട്ടണു ചുറ്റുമായി ഒരു വൃത്തംകാണുന്നുണ്ട്. ഇത് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ആണെന്നാണ് കരുതുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X