വമ്പന്‍മാരെ വെല്ലാന്‍ ചൈനാവേശന്‍

Posted By: Super

വമ്പന്‍മാരെ വെല്ലാന്‍ ചൈനാവേശന്‍

വമ്പന്‍ കമ്പനികള്‍ അരങ്ങു വാഴുമ്പോഴും സമാന്തരമായി തങ്ങളുടേതായ ഒരു സ്ഥാനം വെട്ടിപിടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കമ്പനിയാണ് ചൈനാവേശന്‍. ബ്രാന്റഡ് മൊബൈലുകളില്‍ ഉള്ള ഏകദേശം എല്ലാ സൗകര്യങ്ങളും ഉള്ള മൊബൈലുകള്‍ നല്‍കാവുന്ന ഏറ്റവും ചെറിയ വിലയില്‍ വിപണിയിലെത്തിക്കുന്നു എന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത.

ഏറ്റവും പുതിയതായി ചൈനാവേശന്‍ പുറത്തിറക്കുന്നതാണ്, ഒറൗസ് ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണുകള്‍. 2.2 ഫ്രയോ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവ അല്‍പം വലുതാണ്.

800 x 480 പിക്‌സല്‍ റെസൊലൂഷനുള്ള 4.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണിതിന്. വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികളുള്ള ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണില്‍ ഡ്യുവല്‍ ക്യാമറയുമുണ്ട്. 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും 2 മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും.

256 എംബി റാമുള്ള ഈ മൊബൈലിന്റെ എക്‌സ്റ്റേണല്‍ മെമ്മറി 16 ജിബിയാണ്. മൈക്രോഫോണ്‍, സ്പീക്കര്‍, മൈക്രോ എസ്ഡി കാര്‍ഡ് ,സ്ലോട്ട്, യുഎസ്ബി സ്ലോട്ട് എന്നീ സമവിധാനങ്ങളുള്ള ഇതിന്റെ പ്രോസസ്സര്‍ കോര്‍ സിപിയു എആര്‍എം ആണ്.

എല്ലാതരം ഓഡിയോ, വീഡിയോ ഫയലുകളും സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സെലറോ മീറ്റര്‍, ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് പ്ലേസ് എന്നിവയും ഉണ്ട്. മള്‍ട്ടി ലാന്‍ഗ്വേജ് സപ്പോര്‍ട്ടുള്ള ഇതിലുപയോഗിച്ചിരിക്കുന്നത് 1200 mAh ലിഥിയം അയണ്‍ ബാറ്ററിയാണ്

4 മണിക്കൂര്‍ ടോക്ക് ടൈമും, 48 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും ഈ ബാറ്ററി ഉറപ്പു നല്‍കുന്നു. ഒരു വര്‍ഷെ വാറന്റിയുള്ള ഒറൗസ് ഡ്യുവല്‍ സിം ഫോണിന്റെ വില ഏതാണ്ട് 9,000 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot