ചെറിയ വിലയില്‍ ഒരു ഫീച്ചര്‍ റിച്ച് ഉസ്താത് എത്തുന്നു

Posted By:

ചെറിയ വിലയില്‍ ഒരു ഫീച്ചര്‍ റിച്ച് ഉസ്താത് എത്തുന്നു

എസ്‌ഐസിടി മൊബൈല്‍സ് ഇന്ത്യന്‍ വിപണിയിലെത്തിയിട്ട് അധിക കാലം ആയിട്ടില്ല.  മികച്ച ഫീച്ചറുകളുള്ള ഹാന്‍ഡ്‌സെറ്റുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവയുടെ ഉയര്‍ന്ന വില പലപ്പോഴും ഒരു തടസ്സമാകാറുണ്ട്.

ഈയൊരു അവസ്ഥയ്ക്ക് പരിഹാരമായാണ് ചോട്ട ഉസ്താത് ഐവി 192 എന്ന പേരില്‍ ഒരു ഫീച്ചര്‍ റിച്ച് ഹാന്‍ഡ്‌സെറ്റുമായി എസ്‌ഐസിടി എത്തുന്നത്.  ഇത് ഒരു ഡ്യുവല്‍ സിം, ഡ്യുവല്‍ ബാന്‍ഡ് ഫോണ്‍ ആണ്.  എഫ്എം റേഡിയോയ്ക്കു പ്രത്യേകം ബട്ടണുള്ള ഇതിലെ എഫ്എം ഒരു വയര്‍ലെസ് സംവിധാനമാണ്.

3ജി സപ്പോര്‍ട്ടുള്ള വീഡിയോ പ്ലെയര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും ഈ ഹാന്‍ഡ്‌സെറ്റിന്റെ പ്രത്യേകതകളില്‍ പെടുന്നു.  ഫോണ്‍ ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന റേഡിയേഷനില്‍ നിന്നും സംരക്ഷിക്കാന്‍ കോള്‍ കണക്റ്റ് നോട്ടീസ് എന്നൊരു ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബ്ലാക്ക് ലിസ്റ്റ് ഫീച്ചര്‍ അനാവശ്യ കോളുകള്‍ തടയാന്‍ സഹായിക്കും.  ഒരു 1.3 മെഗാപിക്‌സല്‍ ക്യാമറയും, ഇന്‍-ബില്‍ട്ട് ടോര്‍ച്ചും ഇതിലുണ്ട്.  ഒരു ഡ്യുവല്‍ ചാര്‍ജിംഗ് പോര്‍ട്ട്, സ്വിച്ച് ഓഫ് ചെയ്യാന്‍ സാധിക്കുന്ന എല്‍സിഡി എന്നിവയും എതിന്റെ പ്രത്യേകതകളില്‍ പെടുന്നു.

മൈക്രോ എസ്ഡി കാര്‍ഡ് വഴി 16 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി ഈ ഹാന്‍ഡ്‌സെറ്റിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യം തന്നെയാണ്.  നീണ്ട 10 മണിക്കൂര്‍ നേരത്തെ ടോക്ക് ടൈം നല്‍കുന്ന 1450 mAh ബാറ്ററിയാണ് എസ്‌ഐസിടി ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

അരികുകളിലൂടെ ഒരു ചുവപ്പ് വരയുള്ള കറുപ്പ്, ചാര നിറങ്ങളിലുള്ള ഇതിന്റെ മെറ്റാല്ലിക് ഡിസൈന്‍ വളരെ ആകര്‍ഷണീയമാണെന്നു പറയാതെ വയ്യ.  2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.  ഈ ഹാന്‍ഡ്‌സെറ്റിന്റെ വി എത്രയാണെന്ന് ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും, ചെറിയ വിലയാണ് പ്രതീക്ഷിക്കപ്പെടുന്നത്.  കാരണം ചെറിയ വിലയില്‍ ഒരു ഫീച്ചര്‍ റിച്ച് ഫോണ്‍ എന്ന ഉേൈദ്ദശത്തോടെയാണ് ഇങ്ങനെയൊരു ഹാന്‍ഡ്‌സെറ്റിന് എസ്‌ഐസിടി രൂപം കൊടുത്തതു തന്നെ.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot