ഇതാണ് ഞങ്ങളുടെ ഓഫർ! ഐക്യൂ Z10R മോഡലിന് 2000 രൂപ ക്രിസ്മസ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചു
സ്മാർട്ട്ഫോണുകൾക്ക് വില വർധിപ്പക്കേണ്ടി വന്നത് ഒരുവിധത്തിൽ നോക്കുമ്പോൾ കമ്പനികൾക്ക് ലാഭമാണെങ്കിലും മറുവശത്ത് അത് തിരിച്ചടിയാകാനും സാധ്യതയുണ്ട്. കാരണം വില കൂടിയതിനാൽ ആളുകൾ വില കുറഞ്ഞ മറ്റ് ബ്രാൻഡുകളോ മോഡലുകളോ തേടിപ്പോകും. എന്നാൽ ഇപ്പോൾ ക്രിസ്മസ് സീസൺ വന്നത് സ്മാർട്ട്ഫോൺ കമ്പനികളെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകമാണ്. കാരണം ക്രിസ്മസ് സീസണിൽ പ്രത്യേക ഡിസ്കൗണ്ട് സെയിലുകൾ കമ്പനികൾ ആരംഭിക്കാറുണ്ട്. ഇത് കണക്കിലെടുത്ത് ഫോൺ വാങ്ങാൻ കൂടുതലായി ആളുകൾ മുന്നോട്ട് വരാറുണ്ട്. ഈ ഡിസ്കൗണ്ടുകൾ ലഭ്യമാകുന്നതിനാൽ വില വർധനയുടെ ഭാരമില്ലാതെ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആളുകൾക്ക് അവസരം ഒരുങ്ങുകയും ചെയ്തിരിക്കുന്നു.
പല ബ്രാൻഡുകളും ഇപ്പോൾ ക്രിസ്മസ് സ്പെഷൽ ഓഫർ സെയിൽ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യൻ വിപണിയിലെ പ്രധാന സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നായ ഐക്യൂവും തങ്ങളുടെ വിവിധ സ്മാർട്ട്ഫോൺ മോഡലുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകുന്ന ഒരു മികച്ച സ്മാർട്ട്ഫോൺ ഡീൽ ഇവിടെ പരിചയപ്പെടാം.

ഐക്യൂ ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച സ്മാർട്ട്ഫോൺ മോഡൽ ആണ് ഐക്യൂ Z10R 5ജി (iQOO Z10R 5G). ഇതിന്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 19,499 രൂപയും, 8GB + 256GB വേരിയന്റിന് 21,499 രൂപയും, ടോപ്പ് എൻഡ് 12GB + 256GB വേരിയന്റിന് 23,499 രൂപയുമായിരുന്നു വില.
എന്നാൽ ഇപ്പോൾ ചിപ് ക്ഷാമത്തെ തുടർന്ന് ഈ മോഡലിന്റെ വിലയിലും ചെറിയ വർധന ഉണ്ടായി.
ഐക്യൂ Z10R 5ജി അടിസ്ഥാന മോഡൽ 20999 രൂപ വിലയിലും മറ്റ് വേരിയന്റുകൾ യഥാക്രമം 22999 രൂപ, 24999 രൂപ വിലകളിലുമാണ് ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വിലയിൽ നേരിയ വർധന ഉണ്ടായെങ്കിലും ക്രിസ്മസ് ഓഫറിന്റെ ഭാഗമായി 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഐക്യൂ Z10R 5ജിക്ക് ഇപ്പോൾ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ വില 18999 രൂപയായി കുറയ്ക്കാം. ഇത് കൂടാതെ സ്റ്റുഡന്റ്സ് ഓഫർ അല്ലെങ്കിൽ ന്യൂകമർ ഓഫറായി 1000 രൂപ ഡിസ്കൗണ്ടും കിട്ടും. അതിനാൽ 17999 രൂപ വിലയിൽ ഈ ഫോണിന്റെ അടിസ്ഥാന മോഡൽ സ്വന്തമാക്കാൻ അവസരമുണ്ട്.
ആമസോണിലും ഐക്യൂ Z10R 5ജിക്ക് സമാനമായ വിലയും ബാങ്ക് ഡിസ്കൗണ്ടും ആണ് ലഭ്യമായിരിക്കുന്നത്. കൂടുതൽ മികച്ച ഡീൽ ഔദ്യോഗിക് വെബ്സൈറ്റിലേത് ആണ്. അക്വാമറൈൻ, മൂൺസ്റ്റോൺ എന്നീ കളർ ഓപ്ഷനുകളിലാണ് ഐക്യൂ Z10R 5ജി ലഭ്യമായിട്ടുള്ളത്. 20000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച 5ജി ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാം.
പ്രധാന ഫീച്ചറുകൾ
2.6GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ, 120Hz റിഫ്രഷ് റേറ്റ്, 6.77 ഇഞ്ച് (2392 x 1080 പിക്സൽസ്) ഫുൾ HD AMOLED ക്വാഡ് കർവ്ഡ് സ്‌ക്രീൻ, HDR10+, 1300 nits വരെ HBM, 1800 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, SCHOTT Xensation α ഗ്ലാസ് പ്രൊട്ടക്ഷൻ.

മാലി-G615 MC2 ജിപിയു, LPDDR4X റാം, UFS 2.2 സ്റ്റോറേജ്, സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ), ഗാലക്‌സികോർ GC02M1 സെൻസർ ഉള്ള 2MP ക്യാമറ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ്, വരെ 4K 30 fps വീഡിയോ റെക്കോർഡിംഗ്, ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറ.
ഫൺടച്ച് OS 15 (2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും), IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0, 44W ഫാസ്റ്റ് ചാർജിംഗുള്ള 5700mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








