വേണോ വേണ്ടയോ എന്ന് ആലോചിക്കൂ! 15999 രൂപയുടെ 5G ഫോണിന് ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഡിസ്കൗണ്ട് വില
കുറഞ്ഞ വിലയിൽ ഏത് 5ജി ഫോൺ വാങ്ങണം എന്ന് ആലോചിക്കുന്നവർ ധാരാളമുണ്ട്. അത്തരം ആളുകൾക്ക് പരിഗണിക്കാൻ പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫ് അവതരിപ്പിച്ച ആദ്യ സ്മാർട്ട്ഫോണും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സിഎംഎഫിന്റെ ആദ്യ സ്മാർട്ട്ഫോണായ സിഎംഎഫ് ഫോൺ 1 (CMF Phone 1) എന്ന 5ജി ഫോൺ ആണ് ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ ലഭ്യമായിരിക്കുന്നത്. 15000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കാണ് ഈ ഡീൽ യോജിക്കുക.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സിഎംഎഫ് ഫോൺ 1ന്റെ 6GB + 128GB അടിസ്ഥാന വേരിയന്റ് 15,999 രൂപ വിലയിലും 8GB + 128GB വേരിയൻ്റ് 17,999 രൂപ വിലയിലുമാണ് എത്തിയത്. ഈ വിലയിൽ ധാരാളം സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യപ്പെടാറുണ്ട്. എന്നാൽ അവയിൽ നിന്നൊക്കെ അൽപ്പം വ്യത്യസ്തമായി മുടക്കുന്ന തുകയെക്കാൾ ഏറെമൂല്യം തിരിച്ചു നൽകുന്ന ഫീച്ചറുകളുടെ സമ്പന്നത ഈ സിഎംഫ് 1ന് ഉണ്ടായിരുന്നു.

15999 രൂപ വിലയിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സിഎംഎഫ് 1 ഫോണിന്റെ അടിസ്ഥാന മോഡൽ 1000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 14999 രൂപ വിലയിലാണ് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
അതിനാൽ സിഎംഎഫ് 1 5ജിയുടെ അടിസ്ഥാന മോഡൽ 13499 രൂപ പ്രാരംഭ വിലയിൽ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കുന്നു. ഈ ഫോണിന് ലഭ്യമായിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇത് എന്ന് പറയാനാകില്ല. എങ്കിലും ഇപ്പോൾ ആകെ 2500 രൂപ വിലക്കുറവ് ഇതിന് ലഭിക്കുന്നുണ്ട് എന്നത് ഉപയോക്താവിനെ സംബന്ധിച്ച് നേട്ടമാണ്.

ഡയറക്ട് ഡിസ്കൗണ്ടിനും ബാങ്ക് ഡിസ്കൗണ്ടിനും പുറമേ എക്സ്ചേഞ്ച് ഡിസ്കൗണ്ടും സിഎംഎഫ് 1ന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. പരമാവധി 8650 രൂപ വരെയാണ് എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭിക്കുക. താൽപര്യമുള്ളവർക്ക് ഈ ഡീലും പരിഗണിക്കാവുന്നതാണ്. മീഡിയടെക് ഡിമെൻസിറ്റി 7300 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിൻ്റെ കരുത്ത്. ഇതിലെ മറ്റ് ഫീച്ചറുകൾ കൂടി പരിചയപ്പെടാം.
CMF ഫോൺ 1ന്റെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 6GB/ 8GB LPDD4X റാം, 128GB UFS 2.2 സ്റ്റോറേജ്, 8GB വെർച്വൽ റാം 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് സിഎംഎഫ് ഫോൺ 1ൽ ഉള്ളത്. 1/1.95 ഇഞ്ച് സോണി IMX882 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP പോർട്രെയ്റ്റ് സെൻസർ (f/2.4 അപ്പേർച്ചർ), 30 fps വരെ 4K റെക്കോഡിങ് എന്നിവ അതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി 16എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.6ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. IP52 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, അണ്ടർ പോർട്ടഡ് സ്പീക്കർ, ഡ്യുവൽ സിം (നാനോ+ നാനോ) 5G SA/NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് സിഎംഎഫ് ഫോൺ 1ൽ നൽകിയിരിക്കുന്നത്. എന്നാൽ ചാർജർ വില കൊടുത്ത് വാങ്ങണം. ബ്ലാക്ക്, ബ്ലൂ, ലൈറ്റ് ഗ്രീൻ, ഓറഞ്ച് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. മുടക്കുന്ന വില വച്ച് നോക്കിയാൽ മികച്ച ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








