ബാക്ക് കവറൊക്കെ അഴിച്ച് മാറ്റിയിടാന്നെ, ഇന്റേണൽ ഫീച്ചറിനൊപ്പം എക്‌സ്‌റ്റേണൽ ഫീച്ചറുകളുടെ പെരുമഴ
സ്മാർട്ട്‌ഫോൺ നിർമ്മാണത്തിൽ പുതിയൊരു അധ്യായം തുറന്ന കമ്പനിയായ നത്തിങ് വീണ്ടുമിതാ അത്ഭുതപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇത്തവണ നത്തിങ് കമ്പനിയുടെ സബ് ബ്രാൻഡ് ആയ സിഎംഎഫ് ലേബലിൽ ഇറക്കിയ സിഎംഎഫ് 1 ശേഷം പിൻഗാമിയായ സിഎംഎഫ് 2 ഇറക്കി ലോക ശ്രദ്ധ പിടിച്ചുപറ്റാനാണ് ലക്ഷ്യം വെക്കുന്നത്. സിഎംഎഫ് 1 ഫോണിന് സമാനമായി സവിശേഷമായ രൂപകൽപന ആയിരിക്കും സി.എം.എഫ് 2 ഫോണിനെന്നാണ് കമ്പനിയുടെ വിവിധ ടീസറുകൾ നൽകുന്ന സൂചന. പതിനായിരക്കണക്കിന് രൂപ നൽകി വാങ്ങുന്ന ഫോണുകളുടെ പകിട്ടും പ്രതാപവുമില്ലെങ്കിലും ആവർത്തന വിരസതയിൽ ആറാടുന്ന സ്മാർട്ട്‌ഫോൺ മേഖലയെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു ഒട്ടേറെ പുതുമകൾ സിഎംഎഫ് 2ൽ പ്രതീക്ഷിക്കാം.
മോഡുലാർ ഡിസൈനിൽ അവതരിപ്പിച്ച സിഎംഎഫ് ഫോൺ2 ബജറ്റ് കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഫ്രണ്ടിലും ബാക്ക് പാനലിലുമെല്ലാം ഇതുവരെ കാണാത്ത ഡിസൈനാണിത്. ഇന്ന് വ്യത്യസ്തമായ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനായിരിക്കും സിഎംഎഫ് 2. കളേഴ്‌സ്, മെറ്റീരിയൽസ്, ആൻഡ് ഫിനിഷ് എന്നാണ് സിഎംഎഫ് എന്ന ചുരുക്കപ്പേര് വികസിപ്പിക്കുമ്പോൾ കിട്ടുന്നത്.

അത് അന്വർത്ഥമാക്കുന്ന ഫോണായിരിക്കാം സിഎംഎഫ് 2. ഫോണിന്റെ വിവിധ സ്പെസിഫിക്കേഷനുകളെ കുറിച്ച് ചില സൂചനകളുണ്ട്. ഇതനുസരിച്ച് ഫോണിന് 6.3 ഇഞ്ച് OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 120Hz റീഫ്രെഷ് റേറ്റും ഈ സ്മാർട്ട് ഫോണിലുണ്ടാകും. മീഡിയാടെക് ഡൈമൻസിറ്റി 7400 SoC പ്രോസസറായിരിക്കും ഫോണിലുണ്ടാകുക. മീഡിയാടെക് 7300യാണ് സിഎംഎഫ് 1ൽ ഉണ്ടായിരുന്നത്.
എന്നാൽ സിഎംഎഫ് 1നേക്കാളും ഭേദപ്പെട്ട പെർഫോമൻസ് ഇതിൽ പ്രതീക്ഷിക്കാം. ഒക്ടാ-കോർ ചിപ്‌സെറ്റാണ് ഈ സ്മാർട്ട് ഫോണിലുണ്ട്. നത്തിങ് OS 2.5 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ആയിരിക്കും സോഫ്റ്റ് വെയറെന്ന് പ്രതീക്ഷിക്കാം. വിവിധ നിറങ്ങളിലുള്ള പോളി കാർബണേറ്റ് ബാക്ക് പാനൽ ആയിരിക്കും ഇതിനെന്നാണ് ടിപ്പ്സ്റ്റർമാർ പറയുന്നത്.

ഡ്യുവൽ ക്യാമറയുള്ള സ്മാർട്ട് ഫോണാണിത്. 50 മെഗാപിക്‌സൽ മെയിൻ ക്യാമറ ഈ സിഎംഎഫ്2 ഫോണിൽ ഉണ്ടാവും. കൂടാതെ ഒരു ക്യാമറാ സെൻസർ കൂടി നൽകാൻ സാധ്യതയുണ്ട്. 50 മെഗാപിക്‌സൽ സെൽഫി ക്യാമറയും പുതിയ ഫോണിൽ നൽകിയേക്കും. 5,000mAh ബാറ്ററി സപ്പോർട്ടും ഈ സ്മാർട്ട് ഫോണിൽ നൽകിയിരിക്കുന്നു. 33W വരെ ഫാസ്റ്റ് ചാർജിങ്ങിനെയും സിഎംഎഫ് ഫോൺ2 സപ്പോർട്ട് ചെയ്തേക്കാം.
സിഎംഎഫ്1 ലേതു പോലെ തന്നെ സിഎംഎഫ്2 ലും സിം പിക്കറിനൊപ്പം, സ്‌ക്രൂ ഡ്രൈവറും നത്തിങ് നൽകുന്നു.
എന്തിനാണെന്നോ? ഫോണിന്റെ പിന്നിലെ കവർ അങ്ങ് അഴിച്ചു നീക്കാൻ. അങ്ങനെ 'സുതാര്യമായി' വേണമെങ്കിലും ഉപയോഗിക്കാം. അതല്ലെങ്കിൽ പല കവറുകൾ ഫോണിനായി നത്തിങ് തന്നെ നിർമ്മിച്ചിട്ടുണ്ട്. (ഇവ ഫോണിനൊപ്പം തന്നെ നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.).
അതിനു പുറമെ സിഎംഎഫ് ഫോണിനു മാത്രമായി നിർമ്മിച്ച സ്റ്റാൻഡ് ഉപയോക്താവിനു തന്നെ സ്‌ക്രൂ ചെയ്തു പിടിപ്പിക്കാം. വാലറ്റ് എൻക്ലോഷറും നൽകിയേക്കാം. സിഎംഎഫ് 1ന് സമാനമായി രണ്ട് വേരിയന്റുകളാണ് സിഎംഎഫ് 2ൽ പ്രതീക്ഷിക്കുന്നത്. 6GB, 8GB റാം വേരിയന്റുകളാണിവ. രണ്ട് കോൺഫിഗറേഷനും 128GB ഇന്റേണൽ സ്റ്റോറേജ് നൽകിയേക്കാം.
ബ്രൈറ്റ് ഡിസ്പ്ലേയും ഫോണിലുണ്ട്. മാറ്റി ഉപയോഗിക്കാവുന്ന പാക്ക് പാനൽ മറ്റൊരു സവിശേഷതയാണ്. ഇതിൽ കിക്ക്സ്റ്റാൻഡ് ഫീച്ചറും ആക്സസറീസ് അറ്റാച്ച് ചെയ്യാൻ സ്ട്രാപ്പും നൽകിയിട്ടുണ്ട്. ഏപ്രിലിൽ ഫോൺ പുറത്തിറങ്ങിയേക്കാം. ഫോണിന്റെ വിലയുമായി ബന്ധപ്പെട്ട് നേരത്തെ പലവിധ റിപ്പോർട്ടുകൾ വന്നിരുന്നു. ഫോണിന് ഏകദേശം 20,000 രൂപയോളം വിലയുണ്ടാവുമെന്നായിരുന്നു റിപ്പോർട്ടുകളിൽ പലതും. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നുമില്ല.


Click it and Unblock the Notifications








