ദ പെർഫെക്ട് ഷോട്ട്, കമിങ് സൂൺ! നത്തിങ്ങിന്റെ CMF ഫോൺ 2 വരുന്നു
നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫ് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി പുറത്തിറക്കാൻ പോകുന്നു. ട്വിറ്ററിലെ തങ്ങളുടെ അക്കൗണ്ടിലൂടെ വരാൻ പോകുന്ന സ്മാർട്ട്ഫോണിന്റെ ആദ്യ ടീസർ കമ്പനി പുറത്തുവിട്ടു. ഒരു പെർഫെക്റ്റ് ഷോട്ട് തിരയുകയാണ്", ''കമിങ് സൂൺ'' എന്ന അടിക്കുറുപ്പോടെയാണ് നത്തിങ് പുതിയ ടീസർ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ടീസറിൽ കാണിച്ചിരിക്കുന്ന ഫോണിന് പരിചിതമായ ഒരു ഡിസൈനും ഓറഞ്ച് നിറവും ആണ് കാണുന്നത്. ഫ്ലിപ്കാർട്ട് ലാൻഡിംഗ് പേജിൽ സ്റ്റാറ്റിക്ക് ഭാഷയിൽ അതേ ചിത്രം തന്നെയാണ് നൽകിയിരിക്കുന്നത്. വരാൻ പോകുന്നത് സിഎംഎഫ് ഫോൺ 2 (CMF Phone 2) ആണ് എന്നാണ് പ്രതീക്ഷിക്കുന്നത്.
കസ്റ്റമൈസ് ചെയ്യാവുന്ന ബാക്ക് കവറും ലാനിയാർഡും മറ്റ് ആക്‌സസറികളും ഘടിപ്പിക്കുന്നതിനുള്ള സ്ക്രൂവും വരാൻ പോകുന്ന ഫോണിലും ഉണ്ടാകും എന്ന് പറയപ്പെടുന്നു. ഇതിലെ സ്‌ക്രീനിന്റെ വലുപ്പം ഏകദേശം 6.3 ഇഞ്ച് ആയിരിക്കും, സിഎംഎഫ് ഫോൺ 1ലെ 6.67 ഇഞ്ചുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അൽപ്പം ചെറുതാണ്.

മീഡിയടെക് ചിപ്സെറ്റ് ആയിരിക്കും ഇതിൽ ഉണ്ടാകുക എന്നാണ് ഇതിനകം പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. ഇത് ഏറ്റവും പുതിയ ഡൈമെൻസിറ്റി 7400 ആയിരിക്കാം എന്നാണ്. അടുത്തിടെ മോട്ടറോള ഇന്ത്യയിൽ അവതരിപ്പിച്ച മോട്ടറോള എഡ്ജ് 60 ഫ്യൂഷനിൽ ഡൈമെൻസിറ്റി 7400 ആണ് ഉണ്ടായിരുന്നത്.
ഇപ്പോൾ ടീസർ പുറത്തുവന്ന സാഹചര്യത്തിൽ അധികം വൈകാതെ തന്നെ - ഏപ്രിൽ അവസാനത്തോടെ - ലോഞ്ച് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഫോണിന് പുറമേ, മറ്റ് മൂന്ന് ഡിവൈസുകളും സിഎംഎഫ് ഉടൻ പുറത്തിറക്കും, അതിൽ TWS ഇയർബഡുകൾ, സ്മാർട്ട് വാച്ച്, കഴിഞ്ഞ വർഷത്തെ മോഡലുകളുടെ പിൻഗാമിയായി ഒരു നെക്ക്ബാൻഡ് ഹെഡ്‌സെറ്റ് എന്നിവ പോലുള്ള ആക്‌സസറികൾ ഉണ്ടാകും.

സിഎംഎഫിന്റെ ആദ്യ ഫോൺ (CMF by Nothing Phone 1) ഇന്ത്യയിൽ മികച്ച അഭിപ്രായം നേടിയ മോഡലാണ്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന മോഡൽ എന്ന നിലയിലാണ് സിഎംഎഫ് ഫോൺ 1 ശ്രദ്ധനേടിയത്. ഇത് ഇപ്പോൾ 15,999 രൂപ വിലയിൽ ആണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അതിനാൽ 13999 രൂപ പ്രാരംഭവിലയിൽ സിഎംഎഫ് ഫോൺ 1 ഇപ്പോൾ വാങ്ങാനാകും. CMF ഫോൺ 1ന്റെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്, 6GB/ 8GB LPDD4X റാം, 128GB UFS 2.2 സ്റ്റോറേജ്, 8GB വെർച്വൽ റാം 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നി ഇതിലുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് സിഎംഎഫ് ഫോൺ 1ൽ ഉള്ളത്. അതിൽ 1/1.95 ഇഞ്ച് സോണി IMX882 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP പോർട്രെയ്റ്റ് സെൻസർ (f/2.4 അപ്പേർച്ചർ), 30 fps വരെ 4K റെക്കോഡിങ് എന്നിവ ഉൾപ്പെടുന്നു. 16എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.6ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. IP52 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, അണ്ടർ പോർട്ടഡ് സ്പീക്കർ, ഡ്യുവൽ സിം (നാനോ+ നാനോ) 5G SA/NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.


Click it and Unblock the Notifications








