Home
Mobile

പ്രോ ഫോണിന് പ്രോ പ്രോസസർ തന്നെ ഇരിക്കട്ടെ! നത്തിങ് CMF 2 പ്രോയ്ക്ക് ഡൈമെൻസിറ്റി 7300 പ്രോ കരുത്ത്

നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫ് തങ്ങളുടെ രണ്ടാമത്തെ സ്മാർട്ട്ഫോൺ ഏപ്രിൽ 28ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുകയാണ്. ലോഞ്ച് തിയതി ഇതിനകം സ്ഥിരീകരിച്ച നത്തിങ് ഈ വരാൻ പോകുന്ന സിഎംഎഫ് ഫോൺ 2 പ്രോയുടെ (CMF Phone 2 Pro) ഫീച്ചറുകൾ ഓരോന്നായി ഇപ്പോൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ഏറ്റവും ഒടുവിൽ നത്തിങ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഒരു 'പ്രോ' ചിപ്സെറ്റിന്റെ അ‌കമ്പടിയിലാണ് സിഎംഎഫ് ഫോൺ 2​ പ്രോ എത്തുക. മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ആണ് ആ ​പ്രോസസർ.

സിഎംഎഫ് ഇതിന് മുൻപ് ഒരു സ്മാർട്ട്ഫോൺ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. സിഎംഎഫ് ഫോൺ 1 എന്ന പേരുള്ള ആ സ്മാർട്ട്ഫോണിൽ ഡൈമെൻസിറ്റി 7300 പ്രോസസർ ആണ് നത്തിങ് നൽകിയത്. എന്നാൽ വരാൻ പോകുന്ന സിഎംഎഫ് ഫോൺ 2 പ്രോയിൽ ഡൈമെൻസിറ്റി 7400 ചിപ്പ് ആണ് നത്തിങ് അ‌വതരിപ്പിക്കുക എന്നാണ് പൊതുവിൽ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

നത്തിങ് CMF 2 പ്രോയ്ക്ക് ഡൈമെൻസിറ്റി 7300 പ്രോ കരുത്ത്

പക്ഷേ അ‌ഭ്യൂഹങ്ങളെയും ലീക്ക് റിപ്പോർട്ടുകളെയുമൊക്കെ പൊളിച്ചെഴുതിക്കൊണ്ട്, മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്സെറ്റാണ് സിഎംഎഫ് ഫോൺ 2 പ്രോയിൽ നൽകിയിരിക്കുന്നത് എന്ന് നത്തിങ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു. സിഎംഎഫ് ഫോൺ 1-ലെ പ്രോസസറുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പ്രോ ചിപ്പ് 10% വേഗതയേറിയ സിപിയുവും 5% ഗ്രാഫിക്സ് ഇംപ്രൂവ്മെന്റും വാഗ്ദാനം ചെയ്യുന്നു.

6th ജെനറേഷൻ NPU ഈ ചിപ്പ് ഈ ഫോണിൽ ഉപയോഗിക്കുന്നുണ്ടെന്നും ഇത് 4.8 TOPS AI വാഗ്ദാനം ചെയ്യുമെന്നും നത്തിങ് പറയുന്നു. കൂടാതെ, BGMI-യിൽ 120 fps ഗെയിമിംഗ്, നെറ്റ്‌വർക്കിൽ 53% മെച്ചപ്പെടുത്തലുകൾ, 1000Hz ടച്ച് സാമ്പിൾ റേഷ്യോ എന്നിവയും ഈ സിഎംഎഫ് ഫോൺ 2 പ്രോയിൽ ഉണ്ടാകും.

നത്തിങ് CMF 2 പ്രോയ്ക്ക് ഡൈമെൻസിറ്റി 7300 പ്രോ കരുത്ത്

വരാൻ പോകുന്ന ഫോണിനെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി അ‌ടുത്തിടെ നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോയുടെ ബെസൽ വലുപ്പം കാണിക്കുന്ന ചിത്രം പുറത്തുവിട്ടിരുന്നു. അൾട്രാ സ്ലിം, അൾട്രാ ലൈറ്റ്, അൾട്രാ സ്ലീക്ക് ഡിസൈൻ ആണ് ഈ ഫോണിനുള്ളത് എന്നാണ് നത്തിങ് പറയുന്നത്. കസ്റ്റ​മൈസ് ചെയ്യാവുന്ന രൂപകൽപ്പനയെക്കുറിച്ച് സൂചന നൽകുന്ന, സ്ക്രൂ ഉള്ള ഒരു സ്ലീക്ക്, മെറ്റാലിക് കോർണറിന്റെ ക്ലോസ്-അപ്പ് ചിത്രവും പുറത്തുവിട്ടിരുന്നു.

സിഎംഎഫ് ഫോൺ 2 പ്രോ എത്താൻ പോകുന്നു എന്നറിഞ്ഞതുമുതൽ ആരാധകർ ആകാംക്ഷയോടെ ചോദിച്ചിരുന്ന ഒരു ചോദ്യത്തിന്റെ ഉത്തരവും ഇപ്പോൾ ലഭ്യമായിട്ടുണ്ട്. സിഎംഎഫ് ഫോൺ 2 പ്രോ ബോക്സിൽ ചാർജർ ഉണ്ടാകുമോ എന്നതായിരുന്നു ആ ചോദ്യം. ട്വിറ്ററിലൂടെ നത്തിങ് ഇന്ത്യ മേധാവി അ‌കിസ് ഇവാഞ്ചലിഡിസ് (Akis Evangelidis) ആണ് ഇതിനുള്ള ഉത്തരം നൽകിയത്.

ചാർജിങ് അഡാപ്റ്ററിനായി ഒരു പ്രത്യേക സ്ലോട്ട് കാണിക്കുന്ന നത്തിങ് സിഎംഎഫ് 2 പ്രോ 5ജിയുടെ ബോക്സിന്റെ ചിത്രം ഉൾക്കൊള്ളുന്ന ഒരു പോസ്റ്റ് ഇവാഞ്ചലിഡിസ് ട്വിറ്ററിൽ പങ്കുവച്ചു. ഇതോടെ ചാർജർ സഹിതമാണ് ഈ ഫോൺ വരുന്നത് എന്ന് ഉറപ്പായിരിക്കുന്നു. ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയിലാകും ഈ പ്രോ ഫോൺ എത്തുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.

നത്തിങ് CMF 2 പ്രോയ്ക്ക് ഡൈമെൻസിറ്റി 7300 പ്രോ കരുത്ത്

നത്തിങ് അ‌ടുത്തിടെ തങ്ങളുടെ 3എ സീരീസ് അ‌വതരിപ്പിച്ചിരുന്നു. അ‌ത് 22999 രൂപ പ്രാരംഭ വിലയിലാണ് എത്തിയത്. സിഎംഎഫ് ഫോൺ 2 പ്രോയുടെ പ്രധാന ആകർഷണം അതിന്റെ ഡി​സൈനും ക്യാമറയുമാകാമെന്ന് ടീസറുകൾ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ ഈ സ്മാർട്ട്ഫോണിനെ സംബന്ധിച്ച കൂടുതൽ ഡീറ്റെയിൽസ് അറിയാൻ കഴിയും.

More from GizBot

Best Mobiles in India

English summary
Nothing has now confirmed that the CMF Phone 2 Pro will be powered by the MediaTek Dimensity 7300 Pro chipset. The new Pro chip offers a 10% faster CPU and 5% graphics improvement compared to the processor in the CMF Phone 1. The phone will be launched in India on April 28.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X