Home
Mobile

നത്തിങ് അ‌ല്ലേ പിന്നിൽ, പിന്നെന്ത് നോക്കാൻ; CMF ഫോൺ 2 പ്രോ ഓഫറുമായി വിൽപ്പന തുടങ്ങി

സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ ആകെക്കൂടി ഒരു മത്സര പ്രതീതി ആണ് ഉള്ളത്. കാരണം സമ്മർ സെയിലിന്റെ ഭാഗമായി നിരവധി കിടിലൻ സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ട് സഹിതം വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. അ‌തിനാൽ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകൾ ഉണ്ട്. ഇതിനിടയിൽ പിടിച്ച് നിൽക്കണമെങ്കിൽ അ‌ത്ര എളുപ്പമല്ല, മികച്ച ഫീച്ചറുകൾ തന്നെ അ‌വതരിപ്പിക്കേണ്ടതുണ്ട്. അ‌ങ്ങനെയുള്ള ഈ പോരാട്ടത്തിന് നടുവിലേക്ക് ആത്മവിശ്വാസത്തോടെ ഇന്ന് ഒരു പുതിയ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫ് കഴിഞ്ഞ മാസം ഇന്ത്യയിൽ അ‌വതരിപ്പിച്ച സിഎംഎഫ് ഫോൺ 2 പ്രോ (CMF Phone 2 Pro) ആണ് അ‌ത്.

ഫ്ലിപ്പ്കാർട്ട്, ഫ്ലിപ്പ്കാർട്ട് മിനിറ്റ്സ്, ക്രോമ, വിജയ് സെയിൽസ് എന്നിവ വഴി ഇന്ന് മുതൽ (മേയ് 5) സിഎംഎഫ് ഫോൺ 2 പ്രോ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. സിഎംഎഫ് ഫോൺ 2 പ്രോയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 18,999 രൂപയും 8GB + 256GB മോഡലിന് 20,999 രൂപയുമാണ് വില.

നത്തിങ് അ‌ല്ലേ, പിന്നെന്ത് നോക്കാൻ; CMF ഫോൺ 2 പ്രോ വിൽപ്പനയ്ക്ക്

വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫർ സിഎംഎഫ് ഫോൺ 2 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. HDFC, ICICI, HDFC, SBI, Axis ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ പർച്ചേസ് ചെയ്യുമ്പോൾ 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 17999 രൂപ വിലയിൽ വാങ്ങാനാകും.

സിഎംഎഫ് ഫോൺ 2 പ്രോയുടെ പ്രധാന ഫീച്ചറുകൾ: സിഎംഎഫ് പുറത്തിറക്കുന്ന രണ്ടാമത്തെ മാത്രം സ്മാർട്ട്ഫോൺ ആണിത്. അ‌തായത് ഇതിന് മുൻപ് സിഎംഎഫ് ഫോൺ 1 മാത്രമാണ് ഈ ബ്രാൻഡിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. മികച്ച ജനപ്രീതി ലക്ഷ്യമിട്ടുകൊണ്ട് 20000 രൂപയ്ക്കുള്ളിൽ തങ്ങൾക്ക് നൽകാൻ മികച്ച ഫീച്ചറുകൾ സിഎംഎഫ് ഈ പ്രോ മോഡൽ ഫോണിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

നത്തിങ് അ‌ല്ലേ, പിന്നെന്ത് നോക്കാൻ; CMF ഫോൺ 2 പ്രോ വിൽപ്പനയ്ക്ക്

2.5GHz ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്‌സെറ്റ് ആണ് സിഎംഎഫ് ഫോൺ 2 പ്രോയുടെ കരുത്ത്. 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.77 ഇഞ്ച് ഫുൾ HD+ ( 1,080×2,392 പിക്‌സൽസ് ) AMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

480Hz ടച്ച് സാമ്പിൾ റേറ്റ്, 3,000nits പീക്ക് ബ്രൈറ്റ്‌നസ്, HDR10+ പിന്തുണ, 2160Hz PWM ഫ്രീക്വൻസി, 387ppi പിക്‌സൽ ഡെൻസിറ്റി എന്നിവയും പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനും സിഎംഎഫ് ഫോൺ ​2 പ്രോ ഡിസ്പ്ലേയ്ക്ക് ഉണ്ട്. 8GB റാം, റാം ബൂസ്റ്റർ ഫീച്ചർ ഉപയോഗിച്ച് ഓൺബോർഡ് റാം 16GB വരെ വർധിപ്പിക്കാനുള്ള ഫീച്ചർ, 256GB വരെ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

നത്തിങ്ങിന്റെയും സിഎംഎഫിന്റെയും മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായി എത്തുന്നു എന്നതാണ് സിഎംഎഫ് ഫോൺ 2 പ്രോയുടെ ഒരു പ്രത്യേകത. 50MP മെയിൻ ക്യാമറ (1/1.57-ഇഞ്ച് സെൻസർ, f/1.88 അപ്പേർച്ചർ, EIS), 50MP ടെലിഫോട്ടോ ക്യാമറ ( f/1.88 അപ്പേർച്ചർ, 2x ഒപ്റ്റിക്കൽ സൂം 20x ഡിജിറ്റൽ സൂം), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 119.5-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ എന്നിവ ഇതിലുണ്ട്.

നത്തിങ് അ‌ല്ലേ, പിന്നെന്ത് നോക്കാൻ; CMF ഫോൺ 2 പ്രോ വിൽപ്പനയ്ക്ക്

f/2.45 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയും മെച്ചപ്പെട്ട ക്യാമറ ഔട്ട്‌പുട്ടിനായി നത്തിങ്ങിന്റെ ട്രൂലെൻസ് എൻജിൻ 3.0 സാങ്കേതികവിദ്യയുടെ പിന്തുണയും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.2ൽ ആണ് പ്രവർത്തനം. മൂന്ന് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിന് ലഭിക്കും.

33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി (ചാർജിംഗ് അഡാപ്റ്ററും ഒരു കേസും ബോക്സിൽ ഉണ്ട്), ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ടഡ് 150% അൾട്രാ വോളിയം സ്പീക്കർ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C ഫീച്ചറുകളും ഇതിലുണ്ട്.

Best Mobiles in India

English summary
The CMF Phone 2 Pro has gone on sale in India from today. Its 8GB + 128GB base variant is priced at Rs 18,999 and the 8GB + 256GB model is priced at Rs 20,999. There is a discount of Rs 1000 available on the purchase of this phone using HDFC, ICICI, HDFC, SBI, and Axis bank cards. So, the base model can be purchased for Rs 17,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X