ഒന്നാമനെക്കാൾ ബഹു കേമൻ! നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ വാങ്ങാൻ റെഡിയല്ലേ
നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫ് ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുകയാണ് എന്ന് കഴിഞ്ഞ ആഴ്ച സൂചന നൽകിയിരുന്നു. ഇപ്പോൾ അത് ഏത് മോഡൽ ആണെന്നും എപ്പോഴാണ് ലോഞ്ച് ചെയ്യുകയെന്നും വളരെ വ്യക്തമായി കമ്പനി വെളിപ്പെടുത്തിയിരിക്കുന്നു. നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ (CMF Phone 2 Pro) എന്ന മോഡലാണ് ഈ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നത്. 2025 ഏപ്രിൽ 28ന് വൈകുന്നേരം 6:30 ന് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് നത്തിങ് സ്ഥിരീകരിച്ചു.
സിഎംഎഫിന്റെ ആദ്യ മോഡലായ CMF ഫോൺ 1 ന്റെ പിൻഗാമിയായിട്ടാണ് ഈ പ്രോ മോഡലിന്റെ വരവ്. സിഎംഎഫ് ഫോൺ 2 പ്രോ ആണ് വരുന്നത് എന്നതിനാൽ ഇതിന്റെ സ്റ്റാന്റേർഡ് മോഡലും പിന്നാലെ എത്തും എന്ന് പ്രതീക്ഷിക്കാം. എന്നാൽ ഇക്കാര്യത്തിൽ കമ്പനി ഇപ്പോൾ കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത് സിഎംഎഫ് ഫോൺ 2 പ്രോ ലോഞ്ച് ചെയ്യും എന്നത് മാത്രമാണ്. ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയിലാകും ഈ പ്രോ ഫോൺ എത്തുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. കാരണം നത്തിങ് അടുത്തിടെ തങ്ങളുടെ 3എ സീരീസ് അവതരിപ്പിച്ചിരുന്നു. അത് 22999 രൂപ പ്രാരംഭ വിലയിലാണ് എത്തിയത്.
നത്തിങ് 3എ സീരീസിനെക്കാൾ കുറഞ്ഞ വിലയിലും എന്നാൽ സിഎംഎഫ് ഫോൺ 1നെക്കാൾ കൂടിയ വിലയിലും ആണ് സിഎംഎഫ് 2 പ്രോ എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സിഎംഎഫ് ഫോൺ 1 ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 15999 രൂപ വിലയിലാണ്. അതിനാൽ 20000 രൂപയ്ക്കുള്ളിലാകും സിഎംഎഫ് 2 പ്രോ എത്തുക എന്ന വാദത്തിന് ബലം കൂടുതലാണ്.
ലോഞ്ച് തിയതി പുറത്തുവിട്ടെങ്കിലും സിഎംഎഫ് ഫോൺ 2 പ്രോ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ നത്തിങ് പുറത്തുവിട്ടിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകൾ പറയുന്നത ഇത് ഒരു മീഡിയടെക് ചിപ്സെറ്റുമായിട്ടായിരിക്കും എത്തുക എന്നാണ്. ആ ചിപ്സെറ്റ് ഏറ്റവും പുതിയ ഡൈമെൻസിറ്റി 7400 ആയിരിക്കാം എന്നും അഭ്യൂഹങ്ങളുണ്ട്.
സിഎംഎഫ് ഫോൺ 2 പ്രോയുടെ പ്രധാന ആകർഷണം അതിന്റെ ഡിസൈനും ക്യാമറയുമാകാമെന്ന് ടീസറുകൾ സൂചിപ്പിക്കുന്നു. ആദ്യ മോഡലിൽ കണ്ടതുപോലെ റിമൂവ് ചെയ്യാവുന്ന ബാക്ക് കവർ ഡിസൈൻ തന്നെയാണ് വരാൻ പോകുന്ന പ്രോ മോഡലിലും ഉള്ളത്. എന്നാൽ ഇത് ഒരു പുതിയ ഫിനിഷിൽ ലഭ്യമാകും, കൂടാതെ ട്ര്വിറ്ററിൽ (ഇപ്പോൾ X) കമ്പനി സൂചിപ്പിച്ചതുപോലെ വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിക്കുകയും ചെയ്യും.
നത്തിങ് ഫോൺ 2 പ്രോയുടെ ടീസറിൽ രണ്ട് വലിയ സർക്കിളുകളും, ചാരനിറത്തിലുള്ള ഒരു ചെറിയ സർക്കിളും, ഓറഞ്ച് നിറത്തിലുള്ള ഒരു സർക്കിളും കാണിക്കുന്നു. ഫോണിന്റെ ട്രിപ്പിൾ റിയർ ക്യാമറകളെക്കുറിച്ചുള്ള സൂചനയാണ് ഇത് എന്നാണ് ചില ഓൺലൈൻ റിപ്പോർട്ടുകളിൽ ഇതിനെ വ്യാഖ്യാനിച്ചിരിക്കുന്നത്. എന്നാൽ ഇത് ഉറപ്പിക്കാനായിട്ടില്ല.

സിഎംഎഫ് ഫോൺ 2 പ്രോ മാത്രമല്ല, ഇതോടൊപ്പം സിഎംഎഫിന്റെ മറ്റ് ചില ഡിവൈസുകളും ഏപ്രിൽ 28ന് ലോഞ്ച് ചെയ്യുന്നുണ്ട്. CMF ബഡ്‌സ് 2, CMF ബഡ്‌സ് 2a, CMF ബഡ്‌സ് 2 പ്ലസ് എന്നിവയുടെ ലോഞ്ച് അന്നാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ ലഭ്യമാകും.


Click it and Unblock the Notifications








